You are here: HOME » MUSIC »
ഭക്‌തിയുടെ വഴിയെ ദിനേശ്‌
സ്വന്തം ലേഖകൻ Jayakeralam Malayalam News
Monday, 30 January 2012
ഭക്‌തിയുടെ നൈര്‍മല്യം നിറഞ്ഞ ഗാനങ്ങളൊരുക്കി ഈണങ്ങളുടെ ലോകത്ത്‌ പുതുമയോടെ ദിനേശ്‌ ചുവടുറപ്പിക്കുന്നു. സിനിമാഗാനങ്ങളുടെ ചുവടുപിടിച്ച്‌ കൂണുപോലെമുളയ്ക്കുന്ന അടിപൊളി ഭക്‌തിഗാനങ്ങളുടെകൂട്ടത്തില്‍ തോണിച്ചാല്‍ ദിനേശ്കുമാര്‍ ഒരുക്കിയ ഗാനങ്ങള്‍ ഈ സീസണില്‍ വ്യത്യസ്‌തമാവുകയാണ്‌. പാരമ്പര്യ തനിമയുള്ള ഭക്‌തിഗീതങ്ങള്‍ വേണമെന്ന ആവശ്യവുമായാണ്‌ ശബരിശൃംഗത്തിണ്റ്റെ നിര്‍മാതാക്കള്‍ ദിനേശിനെ സമീപിക്കുന്നത്‌. പതിവുരീതിയില്‍ നിന്ന്‌ മാറി, എന്നാല്‍ ശുദ്ധസംഗീതത്തിണ്റ്റെ ചട്ടക്കൂടില്‍ നിന്ന്‌ ഗാനങ്ങള്‍ ഒരുക്കുകയാണ്‌ ദിനേശിണ്റ്റെ രീതി. പാലക്കാട്‌ ചെമ്പൈ സ്മാരക ഗവ.സംഗീതകോളജില്‍ നിന്ന്‌ ഗാനഭൂഷണം, ഗാനപ്രവീണ എന്നീ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയശേഷം ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലും സ്ഥാപനങ്ങളിലും കര്‍ണാടക സംഗീത ാസുകള്‍ നടത്തി. യുവജനോത്സവങ്ങള്‍ക്കായി സംഘഗാനം ദേശഭക്‌തി ഗാനം എന്നിവ ചിട്ടപ്പെടുത്തിയാണ്‌ സംഗീത സംവിധാന രംഗത്തേക്ക്‌ ദിനേശ്‌ പ്രവേശിക്കുന്നത്‌. സംഗീതശില്‍പങ്ങളും അവതരണഗീതങ്ങളും ഒരുക്കി വേദികളില്‍ ജനശ്രദ്ധ നേടി. ജില്ലയിലെ നിരവധി വിദ്യാലയങ്ങളില്‍ സംഗീതാധ്യാപകനായും കലോത്സവവേദികളില്‍ വിധികര്‍ത്താവായും വര്‍ഷങ്ങളായി സേവനമനുഷ്ഠിച്ചു വരുന്നു. പാലക്കാട്‌ റയില്‍വേ കോളനി സെണ്റ്റ്‌ തോമസ്‌ ഹൈസ്കൂളിനായി നാല്‌ വര്‍ഷം ദേശഭക്‌തിഗാനവും സംഘഗാനവും ചിട്ടപ്പെടുത്തിയിരുന്നു. ഇതാണ്‌ സംഗീത സംവിധാനത്തിന്‌ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാന്‍ ഇടയാക്കിയതെന്ന്‌ ദിനേശ്‌ പറയുന്നു. കലോത്സവ വേദികളില്‍ പിന്നണിയോട്‌ കൂടി നൃത്തങ്ങള്‍ അവതരിപ്പിച്ചിരുന്ന കാലത്ത്‌ ഒട്ടനവധി വേദികളില്‍ പിന്നണി പാടിയിരുന്നു. പത്ത്‌ ഗാനങ്ങളാണ്‌ ശബരിശൃംഗമെന്ന ഭക്‌തിഗാനസിഡിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. ഇലക്ട്രോണിക്‌ സംഗീത ഉപകരണങ്ങളുടെ അതിപ്രസരം ഒഴിവാക്കി പരമ്പരാഗത സംഗീത ഉപകരണങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കിയാണ്‌ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. ഇഷ്ടഗായകനായ പി.ജയചന്ദ്രനാണ്‌ ദിനേശിണ്റ്റെ ആദ്യഗാനം ആലപിച്ചത്‌. പി.ജയചന്ദ്രനെ കൂടാതെ ദുര്‍ഗ, വിവേകാനന്ദന്‍,എടപ്പാള്‍ വിശ്വം എന്നിവര്‍ ഗാനങ്ങള്‍ക്ക്ശബ്ദ സൌന്ദര്യമേകി. ഗാനങ്ങള്‍ പുറത്തിറക്കി ഏതാനും ദിവസങ്ങള്‍ക്കകം തന്നെ ഒട്ടേറെ അവസരങ്ങളാണ്‌ ഇദ്ദേഹത്തെ തേടിയെത്തിയത്‌. മുരളീ ഓടന്നൂരാണ്‌ ശബരിശൃംഗത്തിലെ ഗാനരചന നിര്‍വഹിച്ചത്‌.

SocialTwist Tell-a-Friend
Related Stories: ഭക്‌തിയുടെ വഴിയെ ദിനേശ്‌ - Saturday, December 24, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon