You are here: HOME » MUSIC »
എ.ആര്‍. റഹ്‌മാനെത്തേടി വീണ്ടും അന്താരാഷ്‌ട്ര പുരസ്‌കാരം.
സ്വന്തം ലേഖകൻ Jayakeralam Malayalam News
Monday, 30 January 2012
malayalam stories

malayalam stories

ഇന്ത്യന്‍ സിനിമയിലെ മാസ്‌മരീക സംഗീതജ്‌ഞനും ഓസ്‌കാര്‍ ജേതാവുമായ എ.ആര്‍. റഹ്‌മാനെത്തേടി വീണ്ടും അന്താരാഷ്‌ട്ര പുരസ്‌കാരം. `127ഔവേഴ്‌സ്‌’ എന്ന ഹോളിവുഡ്‌ ചിത്രത്തിനുവേണ്ടി `ഈഫ്‌ ഐ റൈസ്‌..’ എന്ന ഗാനത്തിന്റെ സംഗീതത്തിലൂടെ റഹ്‌മാന്‍ തന്റെ അംഗീകാരങ്ങളുടെ പട്ടിക വിപുലമാക്കി.

ബല്‍ജിയം ആസ്‌ഥാനമായ `വേള്‍ഡ്‌ സൗണ്ട്‌ട്രാക്ക്‌ അവാര്‍ഡ്‌സ്‌ 2011′ ന്റെ പബ്ലിക്‌ ചോയ്‌സ്‌ അവാര്‍ഡിനായി റഹ്‌മാന്റെ `ഈഫ്‌ ഐ റൈസ്‌..’ തെരഞ്ഞെടുക്കപ്പെട്ടു. `പബ്ലിക്‌ ചോയ്‌സ്‌ അവാര്‍ഡിന്‌ തെരഞ്ഞെടുത്തതിന്‌ വേള്‍ഡ്‌ സൗണ്ട്‌ട്രാക്ക്‌ അക്കാദമിക്കും എന്റെ ആരാധകര്‍ക്കും നന്ദി പറയുന്നു- റഹ്‌മാന്‍ തന്റെ ഫേസ്‌ബുക്ക്‌ പേജിലൂടെ അറിയിക്കുന്നു.

ബെല്‍ജിയത്തിലെ മുപ്പത്തിയെട്ടാമത്‌ ഗെന്റ്‌ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവലിന്റെ ക്ലോസിംഗ്‌ സെറിമണിയിലൂടെയാണ്‌ ദി വേള്‍ഡ്‌ സൗണ്ട്‌്‌ ട്രാക്ക്‌ അക്കാദമി 2011 ലെ ജേതാക്കളെ ശനിയാഴ്‌ച പ്രഖ്യാപിച്ചത്‌. `സ്ലംഡോഗ്‌ മില്യനിയര്‍’ എന്ന ചിത്രത്തിലൂടെ റഹ്‌മാന്‌ ഓസ്‌കാര്‍ നേടിക്കൊടുത്ത സംവിധായകന്‍ ഡാനി ബൊയ്‌ലെ ഒരുക്കിയ `127 ഔവേഴ്‌സ്‌’ പര്‍വതാരോഹകന്‍ ആരോണ്‍ റാള്‍സ്‌റ്റന്റെ ജീവിതത്തെ ആസ്‌പദമാക്കിയെടുത്ത ചിത്രമാണ്‌.


SocialTwist Tell-a-Friend
Related Stories: എ.ആര്‍. റഹ്‌മാനെത്തേടി വീണ്ടും അന്താരാഷ്‌ട്ര പുരസ്‌കാരം. - Monday, January 2, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon