You are here: HOME » MAINNEWS »
പുതിയ വിത്തിനങ്ങളുമായി മുണ്ടകന്റെ തിരിച്ചുവരവ്‌
test data Jayakeralam Malayalam News
Saturday, 03 December 2011
ലാഭക്കണക്കുകളുമായി കൂട്ടുമുണ്ടകന്‍ കൃഷി തിരിച്ചുവരുന്നു. പട്ടാമ്പി കൃഷി വിജ്ഞാനകേന്ദ്രത്തിലെ ഡോ. അമിനയുടെ നേതൃത്വത്തിലാണ് കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ രണ്ട് വിത്തിനങ്ങളുമായി ശാസ്ത്രീയരീതിയില്‍ കൂട്ടു മുണ്ടകന്‍ കൃഷി ലാഭകരമാക്കിയിരിക്കുന്നത്.

കൊപ്പം പഞ്ചായത്തിലെ പുലാശ്ശേരി പാടശേഖരം, കുലുക്കല്ലൂര്‍ പഞ്ചായത്തിലെ വണ്ടുംതറ പാടശേഖരങ്ങളിലാണ് പാടശേഖരസമിതിയുടെ നേതൃത്വത്തില്‍ കൂട്ടുമുണ്ടകന്‍ കൃഷി ചെയ്ത് വിജയം കണ്ടത്. ഇതിന്റെ ഒന്നാം വിളയുടെ വിളവെടുപ്പ് കഴിഞ്ഞു കാര്‍ഷികസര്‍വകലാശാലയുടെ സംയുക്ത, മകരം എന്നീ വിത്തുകളാണ് 70 + 30അനുപാതത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. പൊടിവിതസമയത്ത് രണ്ട് വിത്തുകളും ചേര്‍ത്ത് വിതയ്ക്കുകയാണ് ചെയ്യുന്നത്. വെള്ളക്കെട്ടുമൂലം രണ്ടാംവിള കൃഷിചെയ്യാന്‍ പറ്റാത്ത പാടശേഖരങ്ങളിലാണ് കൂട്ടുമുണ്ടകന്‍ കൃഷി ചെയ്യുന്നത്.

കൃഷി സമയത്ത് നടീലിനും മറ്റും ജോലിക്കാരെ കിട്ടാത്ത സാഹചര്യത്തില്‍ ഈ രീതി ഏറെ ലാഭകരമാണെന്ന് ഡോ. അമിന പറഞ്ഞു. ചെലവ് വളരെ കുറവും ലാഭം ഏറെ ലഭിക്കുന്നതുമാണ് ഇത്. പ്രകാശസംവേധക്ഷമതയുള്ള വിത്തിനമാണ് സംയുക്ത. 112 - 117 ദിവസം മൂപ്പുള്ള വിത്താണിത്. ഈ ചുവന്ന മട്ട ഹെക്ടറിന് നാല് ടണ്ണിലേറെ വിളവ് ലഭിക്കുമ്പോള്‍ 13 ടണ്ണിലേറെ വൈക്കോലും ലഭിക്കുന്നുണ്ട്. 125- 130 മീറ്റര്‍ വരെ നീളമുള്ള വൈക്കോല്‍ വിള ഏറെ ബലമുള്ളതാണ്. വെള്ളത്തില്‍ വീഴുന്നുമില്ല. ഒരു കതിരില്‍ 250 നെല്‍മണികളുമുണ്ട്. കൊയ്യുന്ന സമയത്ത് മണികളും കൊഴിയുന്നില്ല.

മകരം വിത്തിനം 160 + 165 മൂപ്പുള്ളതാണ്. രണ്ടാം വിളയ്ക്ക് ഇതാണ് കൊയ്‌തെടുക്കുന്നത്. അഞ്ച് ടണ്‍ വരെ വിളവ് ലഭിക്കുമെന്ന് കൃഷി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജൈവവളങ്ങളാണ് കൂടുതലായി ഉപയോഗിക്കുന്നത്. കൃഷി വകുപ്പ് ശുപാര്‍ശ ചെയ്യുന്ന രാസവളങ്ങളും ഉപയോഗിക്കുന്നുണ്ട്. പണ്ടുകാലത്ത് കൂട്ടുമുണ്ടകന് ഉപയോഗിച്ചിരുന്നത് കൂട്ടമോടന്‍-ചേറ്റാടി, ചെങ്കയാമ-ചേറ്റാടി, തവളക്കണ്ണന്‍-ചേറ്റാടി എന്നീ നാടന്‍ വിത്തിനങ്ങളാണ്. സംയുക്ത, മകരം എന്നീ വിത്തിനങ്ങള്‍ പാലക്കാട്, മലപ്പുറം ജില്ലകളില്‍ പൊടിവിതയ്ക്കായി കാര്‍ഷിക സര്‍വകലാശാല ശുപാര്‍ശ ചെയ്ത വിത്തിനങ്ങളാണ്. പട്ടാമ്പി കൃഷി വിജ്ഞാനകേന്ദ്രം: 04662212279, ഡോ.അമിന: 9446177109.


SocialTwist Tell-a-Friend
Related Stories: പുതിയ വിത്തിനങ്ങളുമായി മുണ്ടകന്റെ തിരിച്ചുവരവ്‌ - Saturday, December 3, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon