You are here: HOME » MAINNEWS »
പെപ്പെര്‍ ബീഫ്‌
ഇന്ദു സുനില്‍ Jayakeralam Malayalam News
Wednesday, 30 November 2011
ചേരുവകള്‍

1. ബീഫ്‌ - 500 ഗ്രാം
2. മുളകു പൊടി - 2 റ്റീ സ്പൂണ്‍
3. മഞ്ഞള്‍ പൊടി - 2 റ്റീ സ്പൂണ്‍
4. കുരുമുളകു പൊടി - 3 റ്റേബിള്‍ സ്പൂണ്‍
5. ഗരം മസാല - 1 റ്റീ സ്പൂണ്‍
6. ഇഞ്ചി - 50 ഗ്രാം
7. വെളുത്തുള്ളി - 20 അല്ലി
8. പച്ച മുളകു - 6 എണ്ണം
9. സവാള - 4 എണ്ണം
10.തക്കാളി - 2 എണ്ണം
11. വെളിച്ചെണ്ണ - 100 ഗ്രാം
12. കടുകു, കറിവേപ്പില -വറുത്തിടാന്‍
13. ഉപ്പു - ആവശ്യത്തിനു

തയ്യാറാക്കുന്നവിധം

ബീഫ്‌ വൃത്തിയാക്കി ചെറിയ ചതുര കഷണങ്ങളാക്കി മുറിച്ചു മഞ്ഞള്‍ പൊടി, ഉപ്പു എന്നിവ ചേര്‍ത്തു പകുതി വേവിച്ചു വെയ്ക്കുക.

ഇഞ്ചി, വെളുത്തുള്ളി,പച്ച മുളകു എന്നിവ ചതച്ചു മാറ്റി വെയ്ക്കുക.

സവാള പൊടിയായി അരിഞ്ഞു വെയ്ക്കുക.

കാഞ്ഞ ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ചു ചൂടാവുമ്പോള്‍ കടുകിട്ടു പൊട്ടിക്കുക.കറിവേപ്പില, സവാള എന്നിവ ഇട്ടു വഴറ്റുക.പകുതി മൂത്തു കഴിയുമ്പോല്‍ ചതച്ചു വെച്ച ഇഞ്ചി മുതലയവയും കൂട്ടി ചേര്‍ത്തു നല്ല മണം വന്നു തുടങ്ങുമ്പോല്‍ 2 മുതല്‍ 4 വരെ ഉള്ള ചേരുവകള്‍ കൂടി ചേര്‍ത്തു മൂപ്പിക്കുക.

പകുതി വേവിച്ചു വെച്ചിരിക്കുന്ന ബീഫ്‌,തക്കാളി അരിഞ്ഞതു,ആവശ്യത്തിനു വെള്ളം , ഗരം മസാല എന്നിവ ചേര്‍ത്തു ചെറു തീയില്‍ കരുകരുപ്പായി ഉലര്‍ത്തിയെടുക്കുക. സവാള മുറിച്ചതിട്ടു അലങ്കരിക്കാം.


SocialTwist Tell-a-Friend
Related Stories: പെപ്പെര്‍ ബീഫ്‌ - Tuesday, November 29, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon