You are here: HOME » MAINNEWS »
ബീഫ് ഫ്രൈ
Jayakeralam Malayalam News
Monday, 22 April 2019
ചേരുവകകള്‍
ബീഫ്
ഇഞ്ചി
വെളുത്തുള്ളി
മുളകുപൊടി
മല്ലിപൊടി
ഗരംമസാല
ബീഫ്മസാലപൊടി
പെരുംജീരകംപൊടി
കുരുമുളകുപൊടി
ഉപ്പ്‌
കറിവേപ്പില
തയ്യാറാക്കുന്നവിധം
1. ഒരുപാത്രത്തില്‍ കഴുകിവ്രിത്തിയാക്കിയ ബീഫിനെ മുലകുപൊടി, മല്ലിപൊടി, ഗരംമസാല, ഒരുടീസ്‌പൂണ്‍പെരുംജീരകപൊടി, ഒരോ ടീസ്‌പൂണ്‍ ഇഞ്ചിവെളുത്തുള്ളി, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നയി മാരിനേറ്റ്‌ ചെയ്തു അരമണിക്കൂര്‍ ഫ്രിഡ്‌ജില്‍ വയ്ക്കുക.
2. മാരിനേറ്റുചെയ്‌ത ബീഫിനെ ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് 40മിനിറ്റ് മീഡിയം ചൂടില്‍ വേവിയ്‌ക്കുക.
3. ചുവടുകട്ടിയുള്ള പാത്രത്തില്‍ മൂന്നു റ്റേബിള്‍ സ്പൂണ്‍ചേര്‍ത്ത് കടുക്‌ പൊട്ടിയ്‌ക്കുക. ഇതിലേയ്‌ക്ക്‌ ചെറുതായി അരിഞ്ഞ ഉള്ളി, ഇഞ്ചിവെളുത്തുള്ളി എന്നിവ ചേര്‍ത്ത് നന്നായി മൂപ്പിയ്‌ക്കുക. തീ നന്നയി കുറച്ചതിനു ശേഷം ബീഫ്‌മസ്സാലപൊടി, പെരുംജീരകപൊടി, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത്‌ മൂപ്പിയ്‌ക്കുക. ഇതിലേയ്‌ക്ക്‌ വേവിച്ചു വച്ച ബീഫ്‌ ചേര്‍ത്ത്‌ ചെറിയ ചൂടില്‍ പത്തുമിനിറ്റു ഫ്രൈചെയ്യുക.
സ്വാദിഷ്‌ടമായ ബീഫ്‌ഫ്രൈ റെഡി.



SocialTwist Tell-a-Friend
Related Stories: ബീഫ് ഫ്രൈ - Sunday, April 21, 2019 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon