You are here: HOME » LIFESTYLE »
പെണ്‍കൂട്ടായ്മയിലെ മത്സ്യസമൃദ്ധി
സ്വന്തം ലേഖകൻ Jayakeralam Malayalam News
Tuesday, 04 January 2011
malayalam stories

malayalam stories

സുനാമി ദുരിതം വിതച്ച നാട്ടില്‍ വനിതകള്‍ക്ക് തണലേകാന്‍ എസ്.എല്‍.പുരം ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രം തുടങ്ങിയ മത്സ്യസമൃദ്ധി സ്വയംതൊഴില്‍ പദ്ധതി വിജയത്തിലേക്ക്.

ചേര്‍ത്തല താലൂക്കിലെ സുനാമി ദുരിതബാധിത പ്രദേശങ്ങളിലെ വനിതാ സ്വാശ്രയസംഘങ്ങള്‍ക്കായി 2008 ആഗസ്ത് 17നാണ് മത്സ്യസമൃദ്ധി പദ്ധതി തുടങ്ങിയത്. സുനാമിബാധിത പ്രദേശങ്ങളിലെ വനിതകള്‍ക്ക് പുതുജീവന്‍ നല്കാനായി രൂപം നല്കിയ പദ്ധതി മത്സ്യവിപണനരംഗത്ത് പ്രവര്‍ത്തിക്കുന്ന വനിതകളുടെ ക്ലസ്റ്ററുകള്‍ രൂപവത്കരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഗാന്ധിസ്മാരക നഗ്രാമസേവാകേന്ദ്രത്തിന്റെ സ്വാശ്രയസംഘങ്ങളില്‍ അംഗത്വം ഉണ്ടാകണമെന്നതാണ് മത്സ്യസമൃദ്ധി ക്ലസ്റ്ററില്‍ അംഗത്വത്തിനുള്ള ഏകയോഗ്യത. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ടു് ഓഫ് ഫിഷറീസ് ടെക്‌നോളജിയില്‍നിന്നു പരിശീലനം നേടിയ 102 വനിതകളാണ് മത്സ്യസമൃദ്ധിയിലെ അംഗങ്ങള്‍. ചെമ്മീന്‍ മുതല്‍ സ്രാവ്‌വരെയുള്ള മത്സ്യം സംസ്‌കരിച്ചെടുക്കാന്‍ ഇവര്‍ക്ക് അമേരിക്കന്‍ സാങ്കേതികവിദ്യയുടെ സഹായമുണ്ട്. വിവിധ മത്സ്യങ്ങളുടെ അച്ചാറുകള്‍, കട്‌ലറ്റുകള്‍ തുടങ്ങിയവ നാടന്‍ പാചകരീതി ഉപയോഗിച്ചാണ് നിര്‍മിക്കുന്നത്. ഉണക്കമീന്‍ സംസ്‌കരിക്കാനും ആധുനിക യന്ത്രമുണ്ട്. വറുക്കാനും കറിവയ്ക്കാനും പാകമായി പച്ചമത്സ്യങ്ങള്‍ സംസ്‌കരിച്ചു വില്‍ക്കുന്നുണ്ട്. പൊടിമീന്‍ മുതല്‍ കരിമീന്‍വരെ ഇപ്രകാരം സംസ്‌കരിച്ച പായ്ക്കറ്റിലാക്കി സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെ വില്പന നടത്തുന്നു. മീന്‍ ചമ്മന്തിക്കും ഏറെ ആവശ്യക്കാരുണ്ട്. മത്സ്യസമൃദ്ധിയില്‍ ജോലി ചെയ്യുന്ന സ്ത്രീക്ക് ദിവസം 150 രൂപ കൂലി ലഭിക്കും.


SocialTwist Tell-a-Friend
Related Stories: പെണ്‍കൂട്ടായ്മയിലെ മത്സ്യസമൃദ്ധി - Monday, January 3, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon