You are here: HOME » LIFESTYLE »
അമേരിക്കന്‍ വ്യവസായ രംഗത്ത് സ്ത്രീകള്‍ മുന്‍പന്തിയില്‍
സ്വന്തം ലേഖകൻ Jayakeralam Malayalam News
Tuesday, 04 January 2011
malayalam stories

malayalam stories

വാഷിങ്ടണ്‍: അമേരിക്കന്‍ വ്യവസായ രംഗത്ത് സ്ത്രീകളുടെ മേല്‍ക്കോയ്മ. അമേരിക്കയിലെ മൊത്തം വ്യവസായത്തിന്റെ 40 ശതമാനവും കൈയ്യാളുന്നത് സ്ത്രീ സംരംഭകരാണ്. 2002 മുതല്‍ 2007 വരെയുള്ള കാലയളവില്‍ പുരുഷ സംരംഭകര്‍ സൃഷ്ടിച്ചതിനെക്കാള്‍ രണ്ടിരട്ടി സംരംഭങ്ങള്‍ സത്രീകള്‍ സൃഷ്ടിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ അമേരിക്കയിലെ ഒരു കോടിയിലധികം സംരംഭങ്ങളില്‍ സ്ത്രീകള്‍ക്ക് പൂര്‍ണമായോ ഭാഗികമായോ പങ്കാളിത്തമുള്ളതായി വെര്‍ജിനീയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ വുമെന്‍സ് ബിസിനസ് റിസര്‍ച്ച് ചൂണ്ടിക്കാട്ടുന്നു. സെന്‍സെസ് ബ്യൂറോ പുറത്ത് വിട്ട കണക്കനുസരിച്ച് 2002-2007 വര്‍ഷക്കാലയളവില്‍ പുരുഷ സംരഭകരെക്കാള്‍ രണ്ടിരട്ടി സംരംഭങ്ങളുമായി മുന്നോട്ട് വന്നത് സത്രീ സംരംഭകരാണ്.

ഒരു വ്യവസായം തുടങ്ങാന്‍ പണം മാത്രം പോര. ധൈര്യവും ആത്മവിശ്വാസവും വേണ്ട മേഖലയാണിത്. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറി വരുന്ന അവസരത്തില്‍ സത്രീകള്‍ ഈ മേഖലയില്‍ നടത്തിയ മുന്നേറ്റം അതുകൊണ്ട് തന്നെ പ്രശംസനീമാണ്. സ്ത്രീകള്‍ കേന്ദ്രീകരിക്കുന്നത് പ്രതിസന്ധിയേറെ ബാധിച്ച റീട്ടെയില്‍ മേഖലയാണെന്നതും പരിഗണിക്കേണ്ടതുണ്ടെന്നും ക്രിസ്റ്റ്യന്‍ സൈന്‍സ് മോണിറ്റര്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു നിക്ഷേപകനെ സംബന്ധിച്ച് തന്റെ കഴിവുകള്‍ ക്ഷമയോടെ ഉപയോഗപ്പെടുത്തേണ്ട അവസരമാണ് നിലവിലേത്. അതുകൊണ്ട് തന്നെ ഈ അവസരത്തില്‍ സ്ത്രീകള്‍ നടത്തുന്ന മുന്നേറ്റം ചെറുതായി കാണേണ്ട ഒന്നല്ലെന്നും നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

വായ്പ വാങ്ങുന്നത് പരമാവധി കുറച്ച്, മെല്ലെയാണെങ്കിലും സ്ഥിരതയുള്ള നേട്ടത്തിനാണ് സ്ത്രീ സംരഭകര്‍ മുന്‍ഗണന നല്‍കുന്നത്. ഈ അവസരത്തില്‍ ചെയ്യേണ്ടതും ഇത് തന്നെയാണ്. കാലിഫോര്‍ണിയയിലെ ഓക്ക്‌ലാന്‍ഡില്‍ കോഫീ ഷോപ്പ് നടത്തുന്ന മേരി ഫ്രങ്കീഫോര്‍ട്ടിന്റേയും ബുള്‍ഡോഗ് ബ്രാന്‍ഡിന്റെ ജേഴസികളുടെ ഷോറൂം നടത്തുന്ന ഹീത്തര്‍ ആന്‍ഡേഴ്‌സണിന്റേയും വിജയത്തിനു പിന്നിലും ഈ തിരിച്ചറിവ് തന്നെയാണ്.


SocialTwist Tell-a-Friend
Related Stories: അമേരിക്കന്‍ വ്യവസായ രംഗത്ത് സ്ത്രീകള്‍ മുന്‍പന്തിയില്‍ - Monday, January 3, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon