You are here: HOME » HEALTH »
പ്രായത്തിനനുസരിച്ച്‌ ലൈംഗിക വിദ്യഭ്യാസം
സ്വന്തം ലേഖകൻ Jayakeralam Malayalam News
Sunday, 25 December 2011
വേണ്ട പ്രായത്തില്‍ വേണ്ടതു പോലെ കാര്യങ്ങള്‍ പറഞ്ഞുകൊ ടുത്തുകൊണ്ട്‌ ഇന്നേവരെ ഒരു കുട്ടിയും വഴിതെറ്റിപ്പോയിട്ടില്ല. എനിക്കറിയില്ലായിരുന്നു ഡോക്ടര്‍ ഇതൊക്കെ തെറ്റായിരുന്നെന്ന്‌ .ഒമ്പതാം ക്ളാസിലെ ആ ചാപ്‌ററര്‍ പഠിപ്പിക്കുമ്പോള്‍ ലൈംഗികത എന്താണെന്നും കന്യകയുടെ അര്‍ഥമെന്താണെന്നും ടീച്ചര്‍ വിവരിച്ചപ്പോള്‍ മാത്രമാണ്‌ എനിക്കു സംഭവിച്ചതെന്താണെന്ന്‌ ഞാന്‍ തിരിച്ചറിയുന്നത്‌. തണ്റ്റെ മുമ്പിലിരുന്നു പൊട്ടിക്കരയുന്ന ആ ൧൪ വയസ്സുകാരിയെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ ഡോക്ടര്‍ കുഴങ്ങി.അമ്മയോട്‌ അകാരണ മായി ദേഷ്യം കാണിക്കുന്നു എന്നു പറഞ്ഞാണ്‌ ആ പെണ്‍കുട്ടിയേയും കൊണ്ട്‌ അമ്മ ഡോക്ടറെ കാണാനെത്തിയത്‌. അമ്മയോടുള്ള വെറുപ്പിണ്റ്റെ മൂലകാരണം തിരക്കിയപ്പോഴാണ്‌ ആ നടുക്കുന്ന കഥ അവള്‍ വെളിപെടുത്തിയത്‌. അച്ഛന്‍ മരിച്ചതിനുശേഷം അവളും അമ്മയും താമസിച്ചിരുന്നത്‌ അമ്മയുടെ സഹോദരനോടൊപ്പമായിരുന്നു അവള്‍ക്ക്‌ ഒമ്പതു വയസ്സുള്ളപ്പോള്‍ മുതല്‍ അയാള്‍ പെണ്‍കുട്ടിയെ ദുരുപയോഗിച്ചുതുടങ്ങി. ൧൦ വയസ്സില്‍ അവള്‍ ഋതുമതിയായി. മാസം തോറും രക്‌തം പോകുന്നു. എന്നല്ലാതെ മറ്റൊന്നും അവള്‍ക്കറിയില്ലായിരുന്നു. അറിയിക്കേണ്ടവര്‍ അതറിയിച്ചതുമില്ല. ഇടയ്ക്കെപ്പോഴോ അമ്മാവണ്റ്റെ പ്രവൃത്തിയില്‍ എന്തോ അരുതാഴിക തോന്നി പ്രതികരിച്ചപ്പോള്‍ പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന്‌ അയാള്‍ ഭീഷണിപ്പെടുത്തി. അങ്ങനെ , വര്‍ഷങ്ങള്‍ ഒടുവില്‍ ൧൪ -ാം വയസ്സിലാണ്‌ അവള്‍ ആ സത്യം അതിണ്റ്റെ പരിപൂര്‍ണമായ ഭീകരതയില്‍ അറിഞ്ഞത്‌. താനൊരു കന്യക അല്ല. പിതൃസമാനമായ അങ്കിള്‍ ചെയ്‌തത്‌ വെറും വേദനിപ്പിക്കലല്ല. ഒരിക്കലും മായാത്ത കളങ്കപ്പെടുത്തലാണ്‌ ഇതൊന്നും അറിയാതെ പോയ അമ്മയോടായി അവളുടെ ദേഷ്യം. അവിടെ തൊടുന്നത്‌ മോശമാണെന്ന്‌ എന്തുകൊണ്ട്‌ ഒരിക്കല്‍ പോലും അമ്മ പറഞ്ഞില്ല.ഒരു സൂചനയെങ്കിലും തന്നിരുന്നെങ്കില്‍ ഒമ്പതു വയസ്സില്‍ എണ്റ്റെ ജീവിതം പുഴുക്കുത്തേറ്റുപോകുമായിരുന്നോ ? പറയൂ... ഡോക്ടര്‍ ലൈംഗികവിദ്യാഭ്യാസം എന്നു കേള്‍ക്കുമ്പോഴെ നെറ്റ്‌ ചുളിക്കുന്ന പ്രബുദ്ധരേ നിങ്ങളുടെ നേരേയാണ്‌ ഈ ചോദ്യം. എന്തിനാണ്‌ ലൈംഗിക വിദ്യഭ്യാസം ൩൩ ശതമാനം പെണ്‍കുട്ടികള്‍ ലൈംഗികപീഡനത്തിന്‌ ഇരയാകുന്ന നാടാണ്‌ നമ്മുടേതെന്നാണ്‌ അടുത്തയിടെ മനോരമ നടത്തിയ പഠനത്തില്‍ തെളിഞ്ഞത്‌. തീര്‍ന്നില്ല, പീഡിപ്പിക്കപ്പെടുന്ന ആണ്‍ കുട്ടികള്‍ ൩൪ ശതമാനം വരും. പീഡനം എന്നാ വാക്കു കേട്ട്‌ നമ്മള്‍ തഴമ്പിച്ചു. ഒരു ചായ കുടിക്കുന്ന ലാഘവത്തോടെ നാം അതു വായിച്ചു തീര്‍ക്കും. പക്ഷെ ലൈംഗികത എന്ന വാക്ക്‌ നമുക്ക്‌ ഇപ്പോഴും അലര്‍ജിയാണ്‌. അണ്ണാനെ മരം കയറ്റം പഠിപ്പിക്കുന്നതെന്തിനാ ഇതാണ്‌ മലയാളികള്‍ക്ക്‌ ലൈംഗികവിദ്യാഭ്യാസം സംബന്ധിച്ചുള്ള ധാരണ. അമ്മേ ഞാനെങ്ങനാ ഉണ്ടായത്‌ എന്നു ചോദിച്ചാല്‍ നിന്നെ വിലയ്ക്കു വാങ്ങിച്ചതാണെന്ന്‌ നമ്മള്‍ കളി പറയും ചെറിയ കുട്ടികളെ ഇങ്ങനെ പറ്റിക്കാം. പക്ഷേ മുതിര്‍ന്ന കുട്ടികളുടെ കാര്യമോ? കുട്ടികള്‍ മിഥ്യാധാരണയില്‍ എസ്‌ ഇ ആര്‍ടി സ്കൂളുകളില്‍ ലൈംഗികവിദ്യാഭ്യാസം നല്‍കുന്നതിനു മുമ്പ്‌ നടത്തിയ ഒരു പൈലറ്റ്‌ സ്റ്റഡിയുടെ ഫലം കേട്ടാല്‍ നമ്മുടെ കുട്ടികള്‍ക്ക്‌ സ്വന്തം ശരീരത്തേക്കുറിച്ചും ലൈംഗികതയേക്കുറിച്ചും എന്തൊക്കെ അറിയാം എന്നു മനസ്സിലാക്കാം. കാസര്‍കോട്‌, കണ്ണൂറ്‍ ,മലപ്പുറം വയനാട്‌ എന്നീ ജീല്ലകളിലെ സര്‍ക്കാര്‍ സ്കൂളുകളിലാണ്‌ പഠനം നടത്തിയത്‌. പെണ്‍കുട്ടികള്‍ക്ക്‌ ആര്‍ത്തവത്തേക്കുറിച്ചു മാത്രം എതാണ്ടൊക്ക അറിവുണ്ട്‌. ആണ്‍കുട്ടികളുടെ കാര്യമാണ്‌ കഷ്ടം . അവര്‍ക്കു സ്വന്തം ശരീരത്തേക്കുറിച്ചും അറിയില്ല, പെണ്‍കുട്ടികളുടെ ശരീരത്തേക്കുറിച്ചും അറിയില്ല, അവയവവളര്‍ച്ചേക്കുറിച്ചുള്ള തെറ്റിധാരണകള്‍ ഏറെ. ഇതുമൂലം നിരാശയുടെ പടുകുഴിയിലാണ്‌ പലകുട്ടികളും . സ്വയംഭോഗത്തെക്കുറിച്ചുള്ള തെറ്റിധാരണകള്‍ ഏറെ. സ്വയംഭോഗത്തെക്കുറിച്ച്‌ ശാസ്‌ത്രീയമായ അറിവില്ല. പക്ഷേ ചെയ്യാറുണ്ട്‌. മഞ്ഞപ്പുസ്‌തകങ്ങളില്‍ നിന്നും നെറ്റിലെ സെക്സ്‌ വീഡിയോകളില്‍ നിന്നും ലഭിച്ചതാണ്‌ ഈ മിഥ്യാധാരണകളില്‍ പലതും. ഈ ചെറിയ ചെറിയ കാര്യങ്ങളേക്കുറിച്ചു പറഞ്ഞുകൊടുക്കാന്‍ ആളില്ല. ഇതിനേക്കുറിച്ചു ാസ്സുകള്‍ കിട്ടുന്നില്ല. മാതാപിതാക്കള്‍ ഇത്തരം കാര്യങ്ങളേക്കുറിച്ചു ചര്‍ച്ച ചെയ്യാറേയില്ല. ലൈംഗികവിദ്യാഭ്യാസം നല്‍കിയാല്‍ കുട്ടികള്‍ ഉടനേ അതു പരീക്ഷിക്കുമെന്നാണ്‌ മിക്ക മാതാപിതാക്കളുടേയും ധാരണ. പക്ഷേ അമ്മയുടെസാരിത്തുമ്പില്‍ മാത്രം പിടിച്ചുനടക്കുന്ന കാലമല്ല ഇത്‌. ശാസ്‌ത്രീയമായ അറിവ്‌ വേണ്ട സമയത്തു നല്‍കിയില്ലെങ്കില്‍ അവര്‍ അറിവു കിട്ടുന്നിടത്തേക്കു പോകുന്നു. പലപ്പോഴും മഞ്ഞപ്പുസ്‌തകങ്ങളും നീലച്ചിത്രങ്ങളും സെക്സ്‌ വീഡിയോകളുമൊക്കെയാണ്‌ ഇവര്‍ക്കു ആശ്രയമാകുന്നത്‌. അവിടെ നിന്നു കിട്ടുന്ന വികലമായ അറിവുമായി മുന്നോട്ടു പോയാലത്തെ അപകടത്തെക്കുറിച്ചു ചിന്തിച്ചുനോക്കൂ. ലൈംഗികവിദ്യാഭ്യാസം നല്‍കിയാല്‍ അപകടമാണെന്നാണ്‌ പലരുടേയും ധാരണ. എന്നാല്‍ ഇവിടുത്തേ ിനിക്കില്‍ ലൈംഗികദുരുപയോഗം സംബന്ധിച്ച്‌ വരുന്ന പല കേസും പരിശോധിച്ചാല്‍ കുട്ടികള്‍ക്ക്‌ ഇതു സംബന്ധിച്ച്‌ വേണ്ട അറിവില്ലാത്തതാണ്‌ കാരണം എന്നു കാണാം. ചെറിയ പ്രായത്തില്‍ തന്നെ സ്പര്‍ശനത്തിലെ അരുതുകളേക്കുറിച്ചും ശരീരവളര്‍ച്ചയെക്കുറിച്ചും ഒക്കെ കുട്ടികള്‍ക്കു പ്രായത്തിനനുസരിച്ചു പറഞ്ഞുകൊടുക്കണം. ഏതു തരത്തിലുള്ള സ്പര്‍ശനമാണ്‌ മോശമെന്ന്‌ അറിയാത്ത കുട്ടി പീഡനം നടന്നാല്‍ പോലും അതു തിരിച്ചറിയണമെന്നില്ലല്ലോ? കോഴിക്കോട്‌ ഇംഹാന്‍സ്‌ ഡയറക്ടര്‍ ഡോ. കൃഷ്ണകുമാര്‍ പറയുന്നു. ആരു പഠിപ്പിക്കും ആശയകുഴപ്പം മാറണം ലൈംഗികവിദ്യാഭ്യാസത്തേക്കുറിച്ചു സംസാരിക്കുമ്പോള്‍ ആദ്യം ഉയര്‍ന്നു വരുന്ന ചോദ്യം ഇത്‌ ആരുടെ ചുമതലയാണെന്നാണ്‌ മാതാപിതാക്കളാണോ ഇതു പഠിപ്പിക്കേണ്ടത്‌. അതോ അധ്യാപകരോ? രണ്ടു കൂട്ടര്‍ക്കും ഇത്തരം കാര്യങ്ങള്‍ കുട്ടികളോടു സംസാരിക്കാന്‍ മടിയുണ്ടെന്നത്‌ പരാമര്‍ഥം തന്നെ. സ്കൂളില്‍ പഠിപ്പിക്കേട്ടെ എന്നു വീട്ടുകാരും വീട്ടില്‍ ഇതൊക്കെ കുറച്ചെങ്കിലും പറഞ്ഞുകൊടുത്തിരുന്നെങ്കില്‍ എന്ന്‌ അധ്യാപകരും ആഗ്രഹിക്കുന്നു. നാം തന്നെ നമ്മുടെ ലൈംഗികതയില്‍ കംഫര്‍ട്ടബിള്‍ അല്ല. അതുകൊണ്ടാണ്‌ ലൈംഗികതയേക്കുറിച്ചു സംസാരിക്കാന്‍ മടിയും സങ്കോചവുമൊക്കെ തോന്നുന്നത്‌. പക്ഷേ, ലൈംഗികചൂഷണങ്ങള്‍ സാധാരണമായി ഈ കാലത്ത്‌ സ്കൂളില്‍ പഠിപ്പിക്കട്ടെ എന്നു കരുതി മാറി നില്‍ക്കുന്നത്‌ ശുദ്ധഅബദ്ധമാണ്‌. പ്രീ സ്കൂള്‍ തലം മുതലേ കുട്ടികള്‍ക്കു ശരീരായവങ്ങളേക്കുറിച്ചു പറഞ്ഞുകൊടുക്കണം.നല്ല സ്പര്‍ശനവും ചീത്ത സ്പര്‍ശനവും മനസ്സിലാക്കി കൊടുക്കണം. പറയേണ്ടത്‌ പറയേണ്ട പ്രായത്തില്‍ പറഞ്ഞുകൊടുത്തതുകൊണ്ട്‌ ഇന്നേവരെ ഒരു കുട്ടിപോലും വഴിതെറ്റിപ്പോയിട്ടില്ല ഡോ. സി. ജെ. ജോണ്‍ പറയുന്നു. നിലവില്‍ സ്കൂളുകളിലെ അവസ്ഥ നമ്മുടെ സ്കൂളുകളിലെ പാഠ്യപദ്ധതിയില്‍ ലൈംഗിക ആരോഗ്യത്തെക്കുറിച്ചു പ്രതിപാദിക്കുന്നത്‌ ഒമ്പതാംാസില്‍ മാത്രമാണ്‌ . ഒമ്പതുവരെയുള്ള ാസുകളില്‍ ഇത്തരം പരാമര്‍ശങ്ങളൊന്നുമില്ല. പാഠ്യപദ്ധതിക്കു പുറത്ത്‌ നാഷനല്‍ എയ്ഡ്സ്‌ കണ്‍ട്രോള്‍ സൊസൈറ്റിയും എസ്സിആര്‍ടിയും യോജിച്ചു സംഘടിപ്പിക്കുന്ന കൌമാര ആരോഗ്യ വിദ്യഭ്യാസ പദ്ധതി ഇത്തരം വിഷയങ്ങളെ കൈകാര്യം ചെയ്യുന്നുണ്ട്‌. ൨൦൦൬ ല്‍ എയ്ഡ്സ്‌ കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ കൌമാരക്കാര്‍ക്കായി ശാരീരിക മാനസിക ലൈംഗിക ബോധവല്‍കരണം തുടങ്ങാന്‍ ശ്രമിച്ചെങ്കിലും അതിനുള്ള പുസ്‌തകങ്ങളിലെ ചില പരാമര്‍ശങ്ങള്‍ അശ്ളീലമാണെന്ന ആരോപണത്തില്‍ മുടങ്ങിപ്പോയി. ൨൦൧൦ ലാണ്‌ കൌമാര ആരോഗ്യ വിദ്യാഭ്യാസ പദ്ധതി നടപ്പില്‍ വരുന്നത്‌. ഇതു പ്രകാരം ഒാരോ ജില്ലയിലേയും ഗവണ്‍മെണ്റ്റ്‌ എയ്ഡ്സ്‌ കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ കൌമാരക്കാര്‍ക്കായി ശാരീരിക മാനസിക ലൈംഗിക ബോധവല്‍ക്കരണം തുടങ്ങാന്‍ ശ്രമിച്ചെങ്കിലും അതിനുള്ള പുസ്‌തകങ്ങളിലെ ചില പരാമര്‍ശങ്ങള്‍ അശ്ളീലമാണെന്ന ആരോപണത്തില്‍ മുടങ്ങിപോയി . ൨൦൧൦ലാണ്‌ കൌമാര ആരോഗ്യ വിദ്യാഭ്യാസ പദ്ധതി നടപ്പില്‍ വരുന്നത്‌. ഇതു പ്രകാരം ഒാരോ ജില്ലയിലേയും ഗവണ്‍മെണ്റ്റ്‌ എയ്ഡ്ഡ്‌ സ്കൂളുകളില്‍ നിന്നും രണ്ട്‌ അധ്യാപകര്‍ക്ക്‌ പ്രത്യേകപരിശീലനം നല്‍കുന്നു. അവര്‍ സ്കൂളുകളില്‍ എത്തി കുട്ടികള്‍ക്ക്‌ ാസുകള്‍ എടുക്കുന്നു. ഒരു അധ്യയനവര്‍ഷം ൧൬ മണിക്കൂറാണ്‌ സ്കൂളുകളില്‍ ഇതു പഠിപ്പിക്കാനായി മാറ്റി വച്ചിരിക്കുന്നത്‌. മിക്കവാറും ജില്ലകളിലേയും പരിശീലനം പൂര്‍ത്തിയായിക്കഴിഞ്ഞു. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും ഈ വിദ്യാഭ്യാസപദ്ധതി നടപ്പാക്കുന്നുണ്ട്‌. കടങ്കഥപോലെ തോന്നുന്ന ജീവിതപ്രശ്നങ്ങളെ അവതരിപ്പിക്കുന്ന പ്രശസ്‌തമായ ഒരു പ്രോഗ്രാമില്‍ വച്ച്‌ അതിണ്റ്റെ അവതാരകയായ വിധുബാല ഇങ്ങനെ പറയുകയുണ്ടായി. കുട്ടികള്‍ക്ക്‌ ലൈഫ്‌ സ്കില്‍ വിദ്യാഭ്യാസം (ജീവിതനൈപുണി പരിശീലനം) നല്‍കാത്തതുകൊണ്ടാണ്‌ ചെറിയ ഒരു പ്രശ്നം വരുമ്പോഴെ അവര്‍ വാടിപ്പോകുന്നതതെന്ന്‌. പുതുതായി നടപ്പിലാക്കി വരുന്ന കൌമാര ആരോഗ്യവിദ്യാഭ്യാസ പദ്ധതിയിലെ ഒരു പ്രധാന വിഷയമാണ്‌ ലൈഫ്‌ സ്കില്‍ എഡ്യുക്കേഷന്‍ . ജീവിതനൈപുണ്യ പരിശീലനം ,കൌമാരത്തിലെ വളര്‍ച്ചയും വികാസവും പ്രത്യുല്‍പാദനവ്യവസ്ഥ , ലൈംഗികരോഗങ്ങള്‍ എന്നിവയേക്കുറിച്ചാണ്‌ ഇതില്‍ പ്രതിപാദിക്കുന്നത്‌. കൌമാരക്കാരിലെ ആത്മവിശ്വാസം കൂട്ടാനും വിവേകപൂര്‍വം തീരുമാനങ്ങളെടുക്കാനും വളരെയധികം സഹായിക്കുന്നതാണ്‌ ഇതിലെ ലൈഫ്‌ സ്കില്‍ എഡ്യുക്കേഷന്‍ ഭാഗം .കൌമാര ആരോഗ്യ വിദ്യാഭ്യാസ പദ്ധതി സംസ്ഥാന കോ - ഒാഡിനേറ്ററായ നിജോ പറയുന്നു. എസ്‌എസ്‌എ യുടെ ആഭിമുഖ്യത്തിലുള്ള ഹെല്‍പ്‌ ഡെസ്കാണ്‌ കൌമാര വിദ്യഭ്യാസത്തിനായുള്ള സ്കൂള്‍ തലത്തിലുള്ള മറ്റൊരു സംരംഭം. ഹെല്‍പ്‌ ഡെസ്ക്‌ ൨൦൧൦ നവംബറിലാണ്‌ ആരംഭിച്ചത്‌. സ്കൂളുകളിലെ കുട്ടികളുടെ പ്രശ്നങ്ങള്‍ തിരിച്ചറിയാന്‍ ഏറ്റവുമധികം കഴിയുക അധ്യാപകര്‍ക്കാണ്‌ . ലൈംഗികപീഡനം ,മദ്യം -മയക്കുമരുന്ന്‌ ദുരുപയോഗം എന്നിവയൊക്കെ മൂലം പഠനത്തില്‍ പിന്നാക്കം പോകുന്ന കുട്ടികളെ തിരിച്ചറിയാന്‍ അധ്യാപകര്‍ക്കു കഴിയും. ശ്രദ്ധിക്കാന്‍ വേണ്ട ഒരു മനോഭാവം ഉണ്ടായാല്‍ മതി. അതിനുവേണ്ടി അധ്യാപകര്‍ക്കു പ്രത്യേകമായി പരിശീലനം നല്‍കുകയാണ്‌ ഹെല്‍പ്‌ ഡെസ്ക്‌ ചെയ്യുന്നത്‌. എസ്‌ എസ്‌ എ ഹെല്‍പ്‌ ഡെസ്കിണ്റ്റെ കോ-ഒാഡിനേറ്റര്‍ കാര്‍ത്തികേയന്‍ പറയുന്നു. കൊച്ചുകുട്ടികള്‍ പോലും ലൈംഗികചൂഷണത്തിനു വിധേയരാകുന്ന ഇന്നത്തേക്കാലത്ത്‌ ൧൨ വയസ്സില്‍ താഴെയുള്ള പാഠ്യപദ്ധതികളിലോ പാഠ്യേതര പദ്ധതികളിലോ ഇല്ലെന്ന്‌ ശ്രദ്ധേയമാണ്‌ .ഇത്‌ മാതാപിതാക്കളുടെ ഉത്തരവാദിത്വം കൂട്ടുകയാണ്‌ ചെയ്യുന്നത്‌. എങ്ങനെ പഠിപ്പിക്കണം? എങ്ങനെയായിരിക്കണം ശരിയായ രീതിയിലുള്ള ലൈംഗികവിദ്യാഭ്യാസമെന്നത്‌ ഇങ്ങനെ പറയാം. കുട്ടികളുടെ സ്വാഭിമാനവും ആത്മവിശ്വാസവും വര്‍ധിപ്പിക്കുന്നതും വേണ്ടിടത്തു നോ പറയാനും ശരിയായ സമയമെത്തുമ്പോള്‍ യേസ്‌ പറയാനും പ്രാപ്‌തരാക്കുന്നതുമാവണം ലൈംഗികവിദ്യഭ്യാസം.ശരിയായ ലൈംഗികവിദ്യഭ്യാസം ലൈംഗികതയേക്കുറിച്ചു മാത്രം പഠിപ്പിക്കുന്നതാവരുത്‌. അതില്‍ ,ആണും പെണ്ണും പരസ്പരം എങ്ങനെ കാണണം, കുടുംബാംഗങ്ങളോട്‌ എങ്ങനെ പെരുമാറണം, സമൂഹത്തില്‍ എങ്ങനെ ഇടപെടണം, ലൈംഗികവ്യതിയാനങ്ങള്‍ ജീവിതനിപുണതാ പരിശീലനം എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ചുള്ള ഒരു സമഗ്ര വിദ്യഭ്യാസം ആകണം അപ്പോള്‍ വിവാദങ്ങള്‍ കുറയും. ഡോ.കെ കൃഷ്ണകുമാര്‍ പറയുന്നു. സ്കൂളുകളില്‍ ഇത്തരം കാര്യങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ പാഠ്യേതര പദ്ധതിയുടെ ഭാഗമായി ചെയ്യുന്നതിലും നല്ലത്‌ പാഠ്യപദ്ധതിയില്‍ തന്നെ ഉള്‍പ്പെടുത്തുന്നതാണെന്നും വിദഗ്ധന്‍മാര്‍ അഭിപ്രായപ്പെടുന്നു. ആരു വിദ്യഭ്യാസം നല്‍കണം? എങ്ങനെ നല്‍കണം എന്നതിനെ സംബന്ധിച്ച്‌ വാദപ്രതിവാദങ്ങള്‍ ധാരാളമുണ്ട്‌. എന്നിരുന്നാലും എയ്ഡ്സ്‌ പോലുള്ള ലൈംഗികരോഗങ്ങളും ലൈംഗികചൂഷണങ്ങളും സംഹാരനൃത്തം വയ്ക്കുന്ന ഇന്നത്തെ കാലത്ത്‌ കുട്ടികള്‍ക്കു ലൈംഗികവിദ്യഭ്യാസം നിര്‍ബന്ധമായും നല്‍കേണ്ടതാണെന്ന കാര്യത്തില്‍ സംശയം വേണ്ട. അശ്ളീലമല്ല ലൈംഗികത എന്ന വാക്കു തന്നെ അരോചകമായി കഴിഞ്ഞു. അതിണ്റ്റെ പരിശുദ്ധി ഇനി വീണ്ടെടുക്കാന്‍ സാധ്യമല്ല. ലൈംഗികത അശ്ളീലമാണെങ്കില്‍ നാമെല്ലാം അശ്ളീലത്തിണ്റ്റെ സന്തതികളാണ്‌. നമ്മുടെ ശിവക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ ശിവലിംഗമല്ലേ അവിടെചെല്ലുന്നവര്‍ അതിനെ അശ്ളീലമായി കാണുന്നില്ലല്ലോ. പിന്നെന്താണ്‌ പ്രശ്നം. ലൈംഗിക വിദ്യാഭ്യാസമെന്നാല്‍ എയ്ഡ്സിനെ കുറിച്ചുള്ള വിദ്യഭ്യാസമല്ല. അതുപോലെ ആര്‌ വിദ്യഭ്യാസം നല്‍കും എന്നതും പ്രശ്നമാണ്‌. അധ്യാപകര്‍ക്ക്‌ ഇത്തരം കാര്യങ്ങള്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടാണ്‌. ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും സംസാരിച്ചാല്‍ വഴക്കുപറയുന്ന അധ്യാപകന്‍ എങ്ങനെ ലൈംഗികവിദ്യഭ്യാസം പഠിപ്പിക്കും. ലൈംഗികതയേക്കുറിച്ച്‌ ശരിയായി പറഞ്ഞുകൊടുക്കാന്‍ ഇന്നാളില്ലാതായിരുന്നു. അതുപോലെ ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും മാറ്റിയിരുത്തിയുള്ള അധ്യാപനവും ശരിയല്ല. മാതാപിതാക്കളുടെ ഉത്തരവാദിത്വം ലൈംഗികതയേക്കുറിച്ച്‌ അറിവു നല്‍കേണ്ടതിണ്റ്റെ പ്രാഥമികമായ ഉത്തരവാദിത്വം മാതാപിതാക്കള്‍ക്കാണ്‌. ഇടയ്ക്കു വച്ചു നല്‍കേണ്ട ഒന്നല്ല അത്‌. എല്ലാ പ്രായത്തിലും വേണ്ട വിവരങ്ങള്‍ നല്‍കിപ്പോവുകയാണ്‌ വേണ്ടത്‌ . മതസ്ഥാപനങ്ങള്‍ക്കും ഇതില്‍ ഉത്തരവാദിത്വമുണ്ട്‌. ലൈംഗികതയിലെ തെറ്റായ പ്രവണതകളെ തിരുത്താനും മൂല്യാധിഷ്ഠിതമായ ലൈംഗികവിദ്യാഭ്യാസം നല്‍കാനുമായി ഒമ്പതു മുതല്‍ ൧൨ വരെയുള്ള ാസിലെ കുട്ടികള്‍ക്കായി ഒരു പുസ്‌തകം ഉടന്‍ കെസിബിസി പുറത്തിറക്കും. തുടക്കത്തില്‍ , കൌമാരക്കാരേയാണു ഫോക്കസ്‌ ചെയ്യുന്നതെങ്കിലും മറ്റു പ്രായക്കാര്‍ക്കു വേണ്ടിയും പുസ്‌തകങ്ങള്‍ ഇറക്കുന്നതാണ്‌. സണ്‍ഡേസ്കൂള്‍ വഴിയും ഇത്തരം വിദ്യാഭ്യാസം നല്‍കാന്‍ പദ്ധതിയുണ്ട്‌. ഡോ. സി.ജെ . ജോണ്‍ കണ്‍സല്‍ട്ടണ്റ്റ്‌ സൈക്യാട്രിസ്റ്റ്‌ എറണാകുളം

SocialTwist Tell-a-Friend
Related Stories: പ്രായത്തിനനുസരിച്ച്‌ ലൈംഗിക വിദ്യഭ്യാസം - Saturday, December 24, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon