You are here: HOME » CINEMA »
അക്കരക്കാഴ്ചകളുടെ കൗതുകം
സ്വന്തം ലേഖകൻ Jayakeralam Malayalam News
Friday, 20 April 2012
പ്രവാസിയുടെ ജീവിതത്തെക്കുറിച്ച് എന്നും മുന്‍വിധികള്‍ വച്ചുപുലര്‍ത്തുന്നവരാണ് മലയാളികള്‍. നാടുവിട്ടു ജീവിക്കുന്നവര്‍ എപ്പോഴും ഇതേപ്പറ്റി പരാതിപ്പെടാറുണ്ട്. എത്ര സങ്കല്‍പ്പിച്ചാലും പ്രവാസ ജീവിതത്തിന്റെ നെടുവീര്‍പ്പും സന്തോഷവും നേരമ്പോക്കുകളും മനസിലാക്കുക എളുപ്പമല്ല.

മലയാളിയുടെ അമേരിക്കന്‍ ജീവിതാനുഭവങ്ങള്‍ നേരംപോക്കിന്റെ ലാളിത്യത്തോടെ പറയാന്‍ കഴിഞ്ഞതാണ് അക്കരക്കാഴ്ചകളുടെ വിജയം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുളള ലക്ഷക്കണക്കിന് മലയാളികള്‍ കൈനീട്ടി സ്വീകരിച്ച ഈ ടെലിവിഷന്‍ പരമ്പരയെക്കുറിച്ച് കേരളീയര്‍ അറിഞ്ഞു വരുതേയുള്ളു. കൈരളി ചാനലില്‍ പ്രക്ഷേപണം ചെയ്യുന്ന സമയം തന്നെ പ്രധാന പ്രശ്‌നം. ടെലിവിഷനപ്പുറം ഇന്റര്‍നെറ്റ് മാധ്യമത്തിലൂടെ ഒരു പരമ്പര ജനങ്ങളിലെത്തിക്കാനുള്ള പുതിയ പരീക്ഷണത്തിന്റെ വിജയം കൂടിയാണ് അക്കരക്കാഴ്ചകള്‍.

തേക്കുംമൂട്ടില്‍ ജോര്‍ജ്ജ് എന്ന അമേരിക്കന്‍ മലയാളിയാണ് ഇതിലെ നായകന്‍. നഴ്‌സായ ഭാര്യ റിന്‍സിക്കും മക്കള്‍ക്കുമൊപ്പം സസന്തോഷം ജീവിക്കുന്നു. സ്വന്തമായി ബിസിനസ് നടത്തി ഭാര്യ റിന്‍സിയേക്കാള്‍ വരുമാനമുണ്ടാക്കണമെന്നും ഒരു വീടു വാങ്ങണമെന്നുമാണ് ജോര്‍ജ്ജിന്റെ സ്വപ്നം. ഇംഗ്ലീഷ് സംസാരിക്കുന്നതില്‍ ഭാര്യയോടും മക്കളായ മത്തായിക്കുഞ്ഞ്, ചക്കി എന്നിവരോടും പിടിച്ചു നില്‍ക്കുകയാണ്‌ജോര്‍ജ്ജ് നേരിടു പ്രധാന വെല്ലുവിളികളില്‍ ഒന്ന്

ബിസിനസ് നടത്തുതിന്റെ ഭാഗമായി നാട്ടില്‍നിന്ന് കരകൗശല വസ്തുക്കളും ലേഹ്യവും കൊണ്ടുവന്ന്് വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. ഒടുവില്‍ സുഹൃത്തുക്കളുടെ സഹായത്തോടെ തേക്കുമ്മൂട്ടില്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ എന്ന പ്രസ്ഥാനം തുടങ്ങി. കോര്‍പ്പറേഷന്റെ അസിസ്റ്റന്റ് മാനേജരടക്കം എല്ലാമെല്ലാമായി കവിയും സഹൃദയനും നിഷ്‌കളങ്കനുമായ ഗിരിഗിരി എന്ന ഗ്രിഗറിയെയും കിട്ടി. ജോര്‍ജ്ജിന്റെ കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. നാട്ടില്‍നിത്തെിയ ജോര്‍ജ്ജിന്റെ അപ്പച്ചനും, ശാസ്ത്രജ്ഞനായ ജേക്കബ് എമ്പ്രാന്തിരിയും, ഡെലിവറി ഗോപിയും എല്ലാം ചേര്‍ാണ് പ്രേക്ഷകര്‍ക്ക് നര്‍മ്മത്തിന്റെ പുത്തന്‍ അനുഭവം നല്‍കുന്നത്.

മലയാളിയുടെ സ്വീകരണ മുറിയില്‍നിന്ന്് ടെലിവിഷന്‍ പരമ്പരകള്‍ തോറ്റുപിന്മാറിയിട്ടും അക്കരക്കാഴ്ചകള്‍ക്ക് ആരാധകര്‍ കുറഞ്ഞിട്ടില്ല. മുന്‍ വിധകളില്ലാതെ തികഞ്ഞ ലാളിത്യത്തോടെ ഓരോ ഭാഗവും അവതരിപ്പിക്കാനാകുന്നു എതാണ് ഇതിന്റെ പ്രത്യേകത. ദൃശ്യമാധ്യമ രംഗത്ത് എടുത്തു പറയത്തക്ക പരിചയമോ അനുഭവ ജ്ഞാനമോ അവകാശപ്പെടാനില്ലാത്ത ഒരുകൂട്ടം പ്രവാസികള്‍ ഒരുക്കുന്ന ഈ പരമ്പരയെ വ്യത്യസ്തമാക്കുന്നത് പ്രമേയത്തിന്റെ ശക്തിയും അഭിനേതാക്കളുടെ അര്‍പ്പണ ബോധവും തന്നെ. ചിത്രീകരണത്തിലും എഡിറ്റിങ്ങിലും പശ്ചാത്തല സംഗീതത്തിലുമെല്ലാം നിലവാരം കാത്തുസൂക്ഷിക്കാന്‍ ഈ പരമ്പരയ്ക്ക് കഴിയുന്നു.

പ്രവാസി മലയാളികള്‍ നിത്യജീവിതത്തില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ തന്നെയാണ് ഇതിന്റെ ഇതിവൃത്തം. ഭക്ഷണ നിയന്ത്രണവും, അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന പുത്തന്‍ തലമുറയുമായുള്ള 'ജനറേഷന്‍ ഗ്യാപ്പും' , തൊഴില്‍ മേഖലകളിലെ മത്സരവും, പാരവയ്പ്പും, പൊങ്ങച്ചവുമെല്ലാമാണ് ഇതിലെ വിഷയങ്ങള്‍. മലയാള സിനിമയും ടെലിവിഷന്‍ പരമ്പരകളും വള്ളുവനാടന്‍ ഭാഷ ആവര്‍ത്തിച്ച് ഉപയോഗിച്ച് വിരസതയുണ്ടാക്കുമ്പോള്‍ ഗോഷ്ടികളില്ലാതെ സാധാരണക്കാരന്റെ സംസാരഭാഷമാത്രം ഉപയോഗിച്ച് നര്‍മ്മം സൃഷ്ടിക്കുന്നതില്‍ അമേരിക്കന്‍ മലയാളികള്‍ വിജയിച്ചിരിക്കുന്നു.

ഓരോ കാഴ്ചക്കാരനും എവിടെവച്ചോ കണ്ടുമറന്നവരാണ് ഇതിലെ കഥാപാത്രങ്ങള്‍ ഓരോരുത്തരും. നിത്യജീവിതത്തില്‍ കാണുവയാണ് ഇതിലെ നര്‍മ്മം. എന്നാല്‍ ടെലിവിഷനിലെ ഒരു നര്‍മ്മ പരിപാടിയ്ക്കും കഴിയാത്ത തരത്തില്‍ പ്രക്ഷകനെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും അക്കരക്കാഴ്ചകള്‍ക്ക് കഴിയുന്നു. ഒരു പ്രേക്ഷകന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് എഴുതിയ കത്തില്‍പറയുന്നു 'ഞങ്ങള്‍ എല്ലാവരിലും ജോര്‍ജ്ജിന്റെ ഓരോ അംശങ്ങളുണ്ട്, പ്രവാസികള്‍ അനുഭവിക്കുന്ന എല്ലാ മാനസിക സംഘര്‍ഷങ്ങളും നര്‍മ്മത്തോടെ അവതരിപ്പിക്കുന്നതില്‍ അക്കരക്കാഴ്ചകള്‍ വിജയിച്ചിരിക്കുന്നു'.

മലയാളികള്‍ എന്നും ഇഷ്ടപ്പെടുന്ന കുടുംബ പശ്ചാത്തലത്തിലുളള നര്‍മ്മം തിരക്കഥാകൃത്തുക്കള്‍ കൈയ്യൊഴിഞ്ഞുവെന്ന തിരിച്ചറിവാണ് അക്കരക്കാഴ്ചകള്‍ക്ക് പ്രേചോദനമായതെന്ന് സംവിധായകന്‍ അജയന്‍ വേണുഗോപാല്‍ പറയുന്നു. കൈരളി ചാനലിലെ അമേരിക്കന്‍ ഫോക്കസ് എന്ന പരിപാടി പ്രവാസി മലയാളികള്‍ പാടുന്ന പാട്ടുകളും മാറ്റുമായി അനാകര്‍ഷകമായി മുന്നോട്ടു പോകുമ്പോഴാണ് ലഘു രൂപകവുമായി ഇവര്‍ രംഗത്തെത്തുത്.

അബി വര്‍ഗ്ഗീസും അജയന്‍ വേണുഗോപാലും ചേര്‍ന്നാണ് അക്കരക്കാഴ്ചകള്‍ സംവിധാനം ചെയ്യുന്നത്. അജയന്‍ വേണുഗോപാലാണ് തിരക്കഥ തയ്യാറാക്കുന്നത്. എഡിറ്റിങ്ങും ക്യാമറയും എബി വര്‍ഗ്ഗീസ് കൈകാര്യം ചെയ്യുന്നു. രഞ്ജിത്ത് പീറ്റര്‍, സജി സെബാസ്റ്റ്യന്‍ എന്നിവര്‍ ശബ്ദ സങ്കലനവും നിര്‍മ്മാണ നിയന്ത്രണവും നിര്‍വ്വഹിക്കുന്നു. എല്ലാ ദിവസവും സംവിധായകര്‍ ഇരുവരും കണ്ടുമുട്ടിയാണ് ഓരോ ഭാഗത്തിനും വേണ്ടിയുളള ആശയം വികസിപ്പിക്കുന്നത്. ഇത് കടലാസിലാക്കി നടീനടന്മാര്‍ക്ക് അയച്ചുകൊടുക്കും. വ്യാഴാഴ്ച യോടെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കുകയുമാണ് പതിവ്. ഷൂട്ടിങ്ങിന് വന്‍സന്നാഹങ്ങളൊുമില്ല. ക്യാമറാമാനും ലൈറ്റ് ബോയിയും നടീനടന്മാരും മാത്രം.

കഥാപാത്രങ്ങളും അണിയറ പ്രവര്‍ത്തകരും ജോലിത്തിരക്കുള്ളവരായതിനാല്‍ ആഴ്ചാവസാനമാണ് ഷൂട്ടിങ് പൂര്‍ത്തിയാകുക. ഡബ്ബിങ് പ്രത്യേകം നടത്താറില്ല. എഡിറ്റിങ്ങിനു മാത്രമാണ് അല്‍പം സമയം കണ്ടെത്തേണ്ടിവരിക.

കോട്ടയം സ്വദേശിയായ ജോസ് വലിയകല്ലുങ്കലാണ് നായക കഥാപാത്രമായ ജോര്‍ജ്ജ് തേക്കുമ്മൂട്ടിലിനെ അവതരിപ്പിക്കുത്. 18 വര്‍ഷമായി അമേരിക്കയിലുളള ജോസ് ടെക്‌സ്റ്റയില്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നു. പ്രവാസി മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന നാടക നടനാണ് ജോസ്്.

സജിനി സക്കറിയയാണ് ജോര്‍ജ്ജിന്റെ ഭാര്യ റിന്‍സിയുടെ വേഷം അവതരിപ്പിക്കുന്നത ്. ഫിലാഡല്‍ഫിയയില്‍ അരങ്ങേറിയ ഒരു നാടകത്തില്‍ അഭിനയിച്ച സജിനിയെ അക്കരക്കാഴചകളുടെ അണിയറ പ്രവര്‍ത്തകര്‍ കണ്ടെത്തുകയായിരുന്നു. അമേരിക്കയിലെ വാക്കോവിയ ബാങ്കില്‍ ജീവനക്കാരിയായ സജിനി ഒരു ടെലിഫിലിമിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ആലപ്പുഴക്കാരന്‍ ജേക്കബ് ഗ്രിഗറിയാണ് ഗിരിഗിരിയുടെ വേഷം അവതരിപ്പിക്കുന്നത്. 18 വര്‍ഷമായി ജേക്കബും അമേരിക്കയിലുണ്ട്. പളളിയില്‍ അവതരിപ്പിച്ച ഒരു നാടകമാണ് ജേക്കബ് ഗ്രിഗറിയിലെ അഭിനേതാവിനെ പുറത്തുകൊണ്ടുവന്നത്. ജോര്‍ജ്ജിന്റെയും റിന്‍സിയുടെയും മക്കളായ മത്തായിക്കുഞ്ഞിനെയും ചക്കിയെയും അവതരിപ്പിക്കുന്നത് ലിറ്റോ ജോസഫും പ്രിയാ ജോസഫുമാണ്. പ്രവാസി മലയാളികളുടെ കലാസന്ധ്യകളിലെ സജീവ സാനിധ്യമാണ് ലിറ്റോയും പ്രിയയും.

സംവിധായകന്‍ എബി വര്‍ഗ്ഗീസ് പത്തനംതിട്ട ജില്ലയിലെ അടൂര്‍ സ്വദേശിയാണ്. ഹിന്ദുസ്ഥാന്‍ യൂണി ലീവറിലെ ഫിനാന്‍സ് മാനേജരായ അദ്ദേഹം ഭാര്യ ധ്വനിക്കൊപ്പം ന്യൂയോര്‍ക്കിലെ എയ്ഞ്ചല്‍ വുഡിലാണ് താമസം. അജയന്‍ വേണുഗോപാല്‍ പാലക്കാട് സ്വദേശിയാണ്. 2000 ല്‍ അമേരിക്കയിലെത്തിയ അദ്ദേഹം ഭാര്യ നിഷ അജയന്‍, മകന്‍ നകുല്‍ അജയന്‍ എന്നിവര്‍ക്കൊപ്പം ന്യൂയോര്‍ക്കിലെ നോര്‍ത്ത് ബ്രണ്‍സ് വിക്കില്‍ താമസിക്കുന്നു. ത്രീ എം ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസില്‍ ടെകിനിക്കല്‍ ലീഡറാണ്. പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട മറ്റു കഥാപാത്രങ്ങളായ ബാബുക്കുട്ടനെ സജീവ് നായരും മഹേഷിനെ ഹരി ദേവും അവതരിപ്പിക്കുന്നു. പൗലോസ് പാലാട്ടിയാണ് ജോര്‍ജ്ജിന്റെ അപ്പച്ചന്റെ വേഷം അവതരിപ്പിക്കുന്നത്.

അക്കരക്കാഴ്ചകള്‍ അണിയറ പ്രവര്‍ത്തകരുടേതെന്ന പോലെ സിറ്റ്‌കോം എന്ന പുതിയ പരീക്ഷണത്തിന്റെ കൂടി വിജയമാണ്. അമേരിക്കക്കാര്‍ക്ക് സുപരിചിതമായ ഇന്റര്‍നെറ്റ് വഴിയുള്ള സിറ്റ്‌കോമുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത് ഈ പരമ്പരയാണ്. ഒരിക്കല്‍പ്പോലും അക്കരക്കാഴ്ചകള്‍ക്ക് പരസ്യം നല്‍കിയിട്ടില്ല. കൈരളി ടി.വിയില്‍പ്പോലും ഇതിനെക്കുറിച്ച് പരസ്യങ്ങള്‍ വരാറില്ല. പ്രേക്ഷകര്‍ കണ്ട് ഇഷ്ടപ്പെട്ട ശേഷം പരസ്​പരം പറഞ്ഞും ഇന്റര്‍നെറ്റ് ലിങ്കുകള്‍ കൈമാറിയുമാണ് പരമ്പരയ്ക്ക് ജനപ്രീതിയുണ്ടായത്. യൂ ട്യൂബില്‍ വരുമ്പോള്‍ ഇത് ഇത്രയധികം ജനപ്രിയമാകുമെന്ന് സ്വപ്‌നത്തില്‍പ്പോലും കരുതിയിരുന്നില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

പരമ്പര വിജയിച്ചതോടെ അഭിനേതാക്കള്‍ ഓരോരുത്തരും താരങ്ങളായി മാറുകയായിരുന്നു. നടീനടന്മാര്‍ പലര്‍ക്കും അമേരിക്കന്‍ മലയാളികളുടെ വേദികളില്‍ സ്വീകരണങ്ങള്‍ പോലും ലഭിക്കുന്നുണ്ട്.വിവിധ രാജ്യങ്ങളില്‍ നിന്ന് പലരും അഭിനന്ദനങ്ങള്‍ അറിയിക്കാനും സന്തോഷം പങ്കിടാനും വിളിക്കുക പതിവാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

എബി വര്‍ഗ്ഗീസിന്റെ ഇന്‍ഫേമസ് കോക്കനട്ട് പ്രൊഡക്ഷന്‍സാണ് അക്കരക്കാഴ് ചകള്‍ നിര്‍മ്മിക്കുന്നത്. മലയാളി അഭിനേതാക്കള്‍ക്കൊപ്പം ട്രൈബേക്കാ ഇന്‍ഡിപ്പെന്‍ഡന്റ് ഫിലിംസിലെയും ദി ഫ്രഞ്ച് ഫെസിറ്റിവലിലെയും അന്‍പതില്‍പ്പരം അമേരിക്കക്കാരും ഇതിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അബിയുടെയും അജയന്റെയും ഉദ്യമങ്ങള്‍ അക്കരക്കാഴ് കളില്‍ അവസാനിച്ചെന്ന് കരുതേണ്ട. ഒരു സിനിമയ്ക്കുള്ള തിരക്കഥ തയ്യാറാക്കി നിര്‍മ്മാണം തുടങ്ങാന്‍ കാത്തിരിക്കുകയാണ് അക്കരക്കാഴ് ചകളുടെ അമരക്കാര്‍. മലയാള സിനിമാപ്രക്ഷകര്‍ക്ക് ഒരു നവ്യാനുഭവം സമ്മാനിക്കാന്‍ ഇവരുടെ സിനിമയ്ക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കാം.


ജേക്കബ് സി.എ


SocialTwist Tell-a-Friend
Related Stories: അക്കരക്കാഴ്ചകളുടെ കൗതുകം - Thursday, April 19, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon