You are here: HOME » TECHNOLOGY »
ഭൂചലനമറിയാന്‍ ഓണ്‍ലൈന്‍
test data Jayakeralam Malayalam News
Sunday, 04 December 2011
കനത്തമഴയും ചുഴലിക്കാറ്റുമുണ്ടാകു മെന്നതുപോലെ ശക്തമായ ഭൂചലനമുണ്ടാകുമെന്ന് നമ്മള്‍ പ്രവചിച്ചു കേട്ടിട്ടില്ല. എന്നാല്‍ ഉണ്ടായ ഭൂചലനത്തിന്റെ തോതും പ്രഭവകേന്ദ്രവുമൊക്കെ കൃത്യമായി അറിയാറുണ്ടു താനും. മാധ്യമങ്ങളിലൂടെയല്ലാതെ അത്തരം വിവരങ്ങള്‍ തത്സമയം ലഭിക്കാന്‍ വഴിയുണ്ട്. പ്രമാദമായ അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ കാണിച്ചു ന്ന ഒരു എളുപ്പവഴി.

ലോകത്തെല്ലായിടത്തും നടക്കുന്ന ഭൂചലനങ്ങളുടെ വിവരങ്ങള്‍ക്ക് വ്യാപകമായി ആശ്രയിച്ചുവരുന്നത് യു.എസ്. ജിയോളജിക്കല്‍ സര്‍വെ (usgs.gov) എന്ന സ്ഥാപനത്തേയാണ്. ഇവരുടെ എര്‍ത്ത്‌ക്വെയ്ക് ഹസാഡ്‌സ് പ്രോഗ്രാമിന്റെ ഭാഗമായി ഭൂചലനം നടന്ന സ്ഥലം, അതിന്റെ തീവ്രത, തുടര്‍ചലനങ്ങള്‍, പ്രഭവകേന്ദ്രം തുടങ്ങിയ എല്ലാവിവരങ്ങളും പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഡെസ്‌ക്‌ടോപ്പ് അലേര്‍ട്ട് സോഫ്റ്റ്‌വേറാണ് അതില്‍ ഒരു വഴി. ട്വിറ്ററിലൂടെയും ആര്‍.എസ്.എസ്.ഫീഡ് വഴിയും ഗൂഗിള്‍ എര്‍ത്ത് വഴിയും വിവരങ്ങള്‍ ലഭിക്കും.

ക്വെയ്ക് അലര്‍ട്ട് എന്ന സോഫ്റ്റ്‌വേര്‍ quakealert.codeplex.com ല്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാം. ട്വിറ്റര്‍വഴി വിവരങ്ങള്‍ ലഭിക്കേണ്ടവര്‍ twitter.com/#!/USGSted ല്‍ പോയി രജിസ്റ്റര്‍ ചെയ്യണം. ആര്‍. എസ്. എസ്.ഫീഡ് വേണ്ടവര്‍ക്ക് usgs.gov/socialmedia/#ea rthquakes ഉം ഗൂഗിള്‍ എര്‍ത്തിന്റെ കെ.എം.എല്‍.ഫയല്‍ വേണ്ടവര്‍ക്ക് earthquake. usgs.gov/learn/ kml.php എന്നീ ലിങ്കുകള്‍ഉപയോഗിക്കാം.

എന്നാല്‍ നമുക്ക് ആവശ്യമുള്ള സ്ഥലത്തെ ഭൂചലനങ്ങള്‍ മാത്രം അറിഞ്ഞാല്‍ മതിയെങ്കില്‍ അവ അതത് സമയങ്ങളില്‍ ഈമെയില്‍ വഴി അറിയിക്കാനുള്ള സൗകര്യവും ഉണ്ട്. sslearthquake.usgs.gov/ens/ ല്‍ പോയി രജിസ്റ്റര്‍ ചെയ്യണം. ശേഷം മാപ്പില്‍ നമുക്ക് വേണ്ട സ്ഥലം അടയാളപ്പെടുത്തുക. തുടര്‍ന്ന് പകലോ രാത്രിയോ എത്ര തീവ്രതയ്ക്കു (മാഗ്‌നിറ്റിയൂഡ്) മുകളിലുള്ള വിവരങ്ങളാണ് നല്‍കേണ്ടത് തുടങ്ങിയ കാര്യങ്ങള്‍ പൂരിപ്പിച്ചാല്‍ വിവരങ്ങള്‍ ഈമെയിലിലെത്തിക്കൊള്ളും.

അമേരിക്കയ്ക്കകത്തുള്ളവര്‍ക്ക് മിനിറ്റുകള്‍ക്കുള്ളില്‍ വിവരം ലഭിക്കുമെങ്കില്‍ മറ്റിടങ്ങളിലുള്ളവര്‍ക്ക് ചിലപ്പോള്‍ ഇരുപതു മിനിറ്റുവരെ കാത്തിരിക്കേണ്ടിവരുമെന്നു മാത്രം.


SocialTwist Tell-a-Friend
Related Stories: ഭൂചലനമറിയാന്‍ ഓണ്‍ലൈന്‍ - Saturday, December 3, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon