You are here: HOME » TECHNOLOGY »
പുതുമകളുമായി ഉബുണ്ടുവിന്റെ പുതിയ പതിപ്പ്‌
test feature Jayakeralam Malayalam News
Thursday, 29 December 2011
പതിവ് തെറ്റിക്കാതെ ആറുമാസത്തിലൊരിക്കല്‍ കനോനിക്കല്‍ കമ്പനി പ്രശസ്ത ലിനക്‌സ് ഒഎസ് ആയ ഉബുണ്ടുവിന്റെ പുതിയ പതിപ്പ് ഇറക്കാറുണ്ട്. ഉബുണ്ടുവിന്റെ പുതിയ പതിപ്പായ (പതിനഞ്ചാമത്തെ പതിപ്പ്) ഉബുണ്ടു 11.10 Oneiric Ocelot എന്ന കോഡ്‌നാമത്തിലാണ് അറിയപ്പെടുന്നത്. ഇപ്പോള്‍ ആ പതിപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

സ്വതന്ത്ര വിഭാഗത്തില്‍പ്പെടുന്നതും സൗജന്യവുമായ ഉബുണ്ടു ഇപ്പോള്‍ ലോകത്താകെ 20 മില്യണ്‍ ആളുകള്‍ ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. വിന്‍ഡോസുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ചെറിയ സംഖ്യയാണെങ്കിലും, അടുത്തകാലത്തായി ഉബുണ്ടുവിന്റെ വളര്‍ച്ചാ നിരക്ക് വര്‍ധിച്ചിരിക്കുകയാണ്.

സ്വതന്ത്ര ഒഎസ് ആയതിനാല്‍ ഇതിന്റെ ആവശ്യക്കാര്‍ക്കനുസരിച്ച് കസ്റ്റമൈസ് ചെയ്ത് ഉപയോഗിക്കാമെന്നതാണ് ഉബുണ്ടുവിന്റെ സവിശേഷത. കേരളത്തില്‍ ഐ.ടി. അറ്റ് സ്‌കൂളിന്റെ ഭാഗമായി നേരത്തെ തന്നെ ഉബുണ്ടുവിനെ കസ്റ്റമൈസ് ചെയ്ത് ഉപയോഗിക്കുന്നു. ഇപ്പോള്‍ ഇന്ത്യയിലെ കോടതികള്‍ മുഴുവനും ഉബുണ്ടു കസ്റ്റമൈസ് ചെയ്തുപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.


SocialTwist Tell-a-Friend
Related Stories: പുതുമകളുമായി ഉബുണ്ടുവിന്റെ പുതിയ പതിപ്പ്‌ - Saturday, December 3, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon