You are here: HOME » RECIPE »
പത്തിരി
ജൂബി ബിനു Jayakeralam Malayalam News
Wednesday, 30 November 2011
1. ഇറച്ചി - 250g.
2. സവോള -250g.
3. ഇഞ്ചി - 1 കഷണം
4. മസാല - 1 tsp.
5. ഉപ്പ്‌ - പാകത്തിന്‌
6. പച്ചമുളക്‌ - 4 എണ്ണം
7. വെളുത്തുള്ളി - 5 അല്ലി
8. മുളക്‌ പൊടി - 1/2 tsp.
9. മഞ്ഞള്‍പ്പൊടി - ഒരു നുള്ള്‌
10. കുരുമുളക്‌ പൊടി - 1 tsp.
11. ഗോതമ്പ്‌ പൊടി - 1/2 Kg.
12. മൈദ - 250 g.
13. മല്ലിയില - 1/2 tsp.

Method:-

ഇറച്ചി വേവിച്ച്‌ പൊടിച്ചെടുക്കുക. ഇഞ്ചി, പച്ചമുളക്‌, സവോള, വെളുത്തുള്ളി ഇവ കൊത്തിയരിയുക. അല്‍പം എണ്ണ ചൂടാക്കി വഴറ്റുക. വാടിയശേഷം കുരുമുളകുപോടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി ഇവ ചേര്‍ക്കുക. ഉടനെ തന്നെ പൊടിച്ചു വച്ച ഇറച്ചിയും, മസാലയും ചേര്‍ക്കുക. ആവശ്യത്തിന്‌ ഉപ്പും ചേര്‍ത്ത്‌ ഉണക്കി ഉലര്‍ത്തിയെടുക്കുക. മൈദയും ഗോതമ്പ്‌പൊടിയും കൂടി അരിച്ചശേഷം ആവശ്യത്തിന്‌ ഉപ്പും വെള്ളവും ചേര്‍ത്ത്‌ ചപ്പാത്തിമാവിന്റെ അയവില്‍ കുഴയ്ക്കുക. ഒരേ വലിപ്പത്തിലുള്ള പൂരികളാക്കുക. പൂരിയുടെ നടുവില്‍ അല്‍പം ഇറചിക്കൂട്ട്‌ വച്ച്‌ നിരത്തുക. വേറൊരെണ്ണംകൊണ്ട്‌ cover-ചെയ്ത്‌, ഒന്നു press- ചെയ്ത്‌ തിളച്ച എണ്ണയില്‍ വറുത്തെടുക്കുക. Meat Pathiri can be served hot.


SocialTwist Tell-a-Friend
Related Stories: പത്തിരി - Tuesday, November 29, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon