You are here: HOME » HOME »
പുസ്തക പരിചയം - രാജാ റാംമോഹന്‍ റായ്‌
കിളിരൂര്‍ രാധാകൃഷ്ണന്‍ Jayakeralam Malayalam News
പരിഷ്കൃത നാഗരികതയ്ക്ക്‌ വിശ്വസി ക്കാന്‍പോലും വിഷമം തോന്നിയേക്കാ വുന്നത്ര അതി പൈശാചികമായ ഒരാചാരമെന്നോ അനുഷ്ഠാനമെന്നോ വിശേഷിപ്പിക്കാവുന്ന്‌ "സതി" നിര്‍ത്തലാക്കിയെന്നതാണ്‌ രാജാ റാംമോഹന്റായിയുടെ ഏറ്റവും വലിയ സംഭാവന. പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ജീവിച്ച ഈ മനുഷ്യസ്നേഹി നവഭാരത ശില്‍പികളില്‍ പ്രധാനിയാണ്‌. ചരിത്രം എക്കാലവും അദ്ദേഹത്തിന്റെ നാമം വാഴ്ത്തിപ്പാടും.

മരണമടയുന്ന ഭര്‍ത്താവിന്റെ ചിതയില്‍ പച്ചജീവനോടെ ഭാര്യയെ കത്തിക്കുക എന്ന അതിക്രൂരവും മനുഷ്യത്വരഹിതവുമായ ആചാരം ഭാരതത്തിന്റെ ആര്‍ഷസംസ്കാരത്തിന്‌ തന്നെ വലിയൊരു കളങ്കമായിരുന്നു. അതു വച്ചുപുലര്‍ത്തിയ സമൂഹമാകട്ടെ സ്ത്രീപീഡനത്തില്‍ രസിക്കുന്നവരുമായിരുന്നു. വിധവകളെന്ന ലേബലില്‍ ചിതാഗ്നിയില്‍ എറിയപ്പെട്ടിരുന്നതോ കൊച്ചു പെണ്‍കുട്ടികളും. ഇന്നു നമുക്ക്‌ ഓര്‍ക്കാന്‍പോലും കഴിയാത്തത്ര ഭയാനകവും നിഷ്ഠൂരവുമായ ഈ കര്‍മ്മം വലിയൊരു പുണ്യകര്‍മ്മമാണെന്ന്‌ വരുത്തിത്തീര്‍ത്തുകൊണ്ട്‌ സ്വത്തുക്കള്‍സമ്പാദിക്കുകയോ നിലനിര്‍ത്തുകയോ ചെയ്തിരുന്ന മനുഷ്യാധമന്മാര്‍ക്കെതിരെ പടവാളുയര്‍ത്തിയെന്നതാണ്‌ രാജാ റാം മോഹന്റായിയുടെ പ്രസക്തി. അജ്ഞതയ്ക്കും അന്ധവിശ്വാസത്തിനും എതിരെ പോരാടിയ ആ ധീരദേശാഭിമാനിക്ക്‌ ഒടുവില്‍ തന്റെ ജന്മഭൂമിയില്‍ ജീവിച്ച്‌ മരിക്കാനുള്ള അവകാശംപോലും നിഷേധിക്കപ്പെട്ടു. എന്നാല്‍ വിദേശജനത ആ വലിയ വ്യക്തിത്വം തിരിച്ചറിഞ്ഞ്‌ ആദരിച്ചു എതാണ്‌ നമ്മെ ഇന്ന്‌ അഭിമാനപുളകിതരാക്കുന്നത്‌.

രാവുണ്ണിമാഷ്‌ എന്ന ഗുരുശ്രേഷ്ഠനും അദ്ദേഹത്തിന്റെ ശിഷ്യനും ഏതാനും കുട്ടികളോട്‌ കഥ പറഞ്ഞുകൊടുക്കു രീതിയിലാണ്‌ ഗ്രന്ഥകാരന്‍ ഈ മഹച്ചരിതം അവതരിപ്പിച്ചിട്ടുള്ളത്‌. വളരെ തന്മയത്വമായി, സ്വാഭാവികതയോടെ കുട്ടികള്‍ക്ക്‌ തേന്‍തുള്ളികള്‍പോലെ ���സ്വാദ്യകരമാകുന്ന രചനാരീതിയാണ്‌ ഇതില്‍ അവലംബിച്ചിരിക്കുന്നത്‌. കുട്ടികളുടെ മനഃശ്ശാസ്ത്രം അറിയുന്നയാളാണ്‌ ഗ്രന്ഥകാരനെന്ന്‌ ഈ പുസ്തകം സ്വയം സാക്ഷ്യം നല്‍കുന്നു.

കിളിരൂര്‍ രാധാകൃഷ്ണന്‍
------------------------------
രാജാ റാംമോഹന്‍ റായ്‌
- അനില്‍ ജനാര്‍ദ്ദനന്‍
ചിന്ത പബ്ലിഷേഴ്സ്‌
തിരുവനന്തപുരം-695 001


SocialTwist Tell-a-Friend
Related Stories: പുസ്തക പരിചയം - രാജാ റാംമോഹന്‍ റായ്‌ - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon