You are here: HOME » AGRICULTURE »
മഞ്ഞളിപ്പും മഹാളിയും കവുങ്ങ് കൃഷിയെ തകര്‍ക്കുന്നു
demo data Jayakeralam Malayalam News
Saturday, 03 December 2011
malayalam stories

malayalam stories

ഹൊസ്ദുര്‍ഗ്ഗ്: മഞ്ഞളിപ്പ് രോഗവും മഹാളിയും കാസര്‍കോട് ജില്ലയില്‍ കവുങ്ങ് കൃഷിയെ തകര്‍ക്കുന്നു. മഞ്ഞളിപ്പ് രോഗത്തെ തുടര്‍ന്ന് കവുങ്ങ്‌തൈ ഉണങ്ങി നശിക്കുകയാണ്. വയല്‍ക്കരയിലെ കവുങ്ങുകളിലാണ് മഞ്ഞളിപ്പ് കൂടുതലായി ബാധിക്കുന്നത്. കോടോം-ബേളൂര്‍, മടിക്കൈ, കള്ളാര്‍ പഞ്ചായത്തുകളില്‍ രോഗം ബാധിച്ച കവുങ്ങിന്‍ തോട്ടങ്ങള്‍ നിരവധിയാണ്. വേര് തീനി പുഴുവാണ് വയല്‍ക്കരയിലെ കവുങ്ങുകളെ ആക്രമിക്കുന്നതെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

തുടക്കത്തില്‍ രോഗം വേരുകളെയാണ് ബാധിക്കുന്നത്. ഈ സമയത്ത് രോഗലക്ഷണം പുറമെ പ്രകടിപ്പിക്കുന്നില്ല. വേര് മുഴുവന്‍ ഊറ്റിക്കുടിച്ച ശേഷമാണ് ബാഹ്യമായി രോഗലക്ഷണം പ്രത്യക്ഷപ്പെടുന്നത്. ഇലകളില്‍ മഞ്ഞളിപ്പ് ബാധിക്കുന്നു. അപ്പോഴേക്കും വേര് മുഴുവന്‍ ഇല്ലാതായി കവുങ്ങുതന്നെ ഉണങ്ങിവീഴുന്നു.വയല്‍ക്കര കൂടാതെ മലയോരത്തെ മറ്റു പ്രദേശങ്ങളിലും മഞ്ഞളിപ്പ് രോഗം അതിവേഗം പടരുകയാണ്. ഇത്തവണ മഹാളി രോഗവും കവുങ്ങിന്‍ തോട്ടങ്ങളില്‍ പടര്‍ന്നു പിടിക്കുകയാണ്. നിര്‍ത്താതെ പെയ്ത മഴ കാരണം പ്രതിരോധ മരുന്ന് തളിക്കാന്‍ മിക്ക കര്‍ഷകര്‍ക്കും കഴിഞ്ഞിട്ടില്ല. തുലാമഴയും രോഗത്തിന് ആക്കം കൂട്ടിയിരിക്കുകയാണ്. കാര്‍മേഘം മൂടിക്കിടക്കുന്ന കാലാവസ്ഥ രോഗം വളരെവേഗം പടര്‍ന്ന് പിടിക്കാന്‍ സഹായിക്കുകയാണെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

വന്‍ വിലത്തകര്‍ച്ചക്ക് ശേഷം സീസണ്‍ അവസാനം താരതമ്യേന മോശമല്ലാത്ത വില അടയ്ക്കക്ക്‌ലഭിച്ചിരുന്നു. കൃഷിച്ചെലവുമായി ഒരിക്കലും പൊരുത്തപ്പെടാത്ത തുച്ഛമായ വിലമൂലം കഴിഞ്ഞ വര്‍ഷങ്ങളില്‍ കവുങ്ങിന്‍ തോട്ടങ്ങളിലെ കൃഷിപ്പണികള്‍ കര്‍ഷകര്‍ നിര്‍ത്തിവെച്ചിരുന്നു. വിലയില്‍ വന്ന മാറ്റം കവുങ്ങ് കര്‍ഷകര്‍ക്ക് ആശ്വാസമായെങ്കിലും മഞ്ഞളിപ്പ്, മഹാളി രോഗങ്ങള്‍ പ്രതീക്ഷകളെ തകിടം മറിച്ചിരിക്കുകയാണ്. ഇതിനിടയില്‍ കവുങ്ങ്കയറ്റത്തൊഴിലാളികളുടെ ക്ഷാമവും ഈ മേഖലയെ വല്ലാതെ തളര്‍ത്തി. കവുങ്ങ് കൃഷിക്ക് മുന്‍ സര്‍ക്കാര്‍ അനുവദിച്ച പാക്കേജും കടലാസ്സിലൊതുങ്ങി.


SocialTwist Tell-a-Friend
Related Stories: മഞ്ഞളിപ്പും മഹാളിയും കവുങ്ങ് കൃഷിയെ തകര്‍ക്കുന്നു - Saturday, November 26, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon