You are here: HOME » ENVIRONMENT » ENVIRONMENT
മലങ്കാവും കോട്ടകയറ്റവും
സ്വന്തം ലേഖകൻ Jayakeralam Malayalam News
Sunday, 12 February 2012
malayalam stories

malayalam stories

ജീവിതരീതിയില്‍ ഇന്നും ഗ്രാമീണത തുളുമ്പുന്ന ഒരു ഗ്രാമമാണ്‌ പത്തനംതിട്ട ജില്ലയിലെ പ്രക്കാനം.
ദേവീസങ്കല്‍പ്പവുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്നുവന്ന ഒരു സാംസ്കാരിക ചുറ്റുപാട്‌ ഇവിടെ ദര്‍ശിക്കാന്‍
സാധിക്കും.കരക്കാരുടെയും കുടുംബങ്ങളുടെയും വകയായി അനേകം ദേവീക്ഷേത്രങ്ങളും കാവുകളും ഇവിടെ കാണാം.അതിന്റെയെല്ലാം പിന്നില്‍ എഴുതപ്പെടാത്ത ചരിത്ര താളുകളും.മലയോര ജനതയുടെ പരമ്പരാഗത വിശ്വാസ സമ്പ്രദായങ്ങളില്‍ മലകള്‍ക്കും അതിന്റെ അധിദേവതയായ മലദേവന്‍(മലയപ്പൂപ്പന്‍)ഉം ഉള്ള പ്രാമുഖ്യം എടുത്തുപറയേണ്ടതാണ്‌.
ഇവിടെ അനേകം മലങ്കാവുകള്‍ കാണുവാന്‍ സാധിക്കും.അതില്‍ പടയണിപ്പാറ,പുലിക്കല്ലിങ്കപ്പാറ എന്നീ കാവുകള്‍ അതിന്റെ പഴയ പ്രതാപത്തോടെ തന്നെ നിലനില്‍ക്കുന്നു.പാറകളും,മരങ്ങളും,പടപ്പുകളും ചേര്‍ന്ന ഈ കാവുകള്‍ ആധിമ ആവാസ വ്യവസ്ഥയുടെ തിരുശേഷിപ്പായി കരുതാം.ഗ്രാമവാസികള്‍ ഭയ ഭക്തി ബഹുമാനത്തോടെ ഇവ പരിപാലിക്കുന്നു.ഗ്രാമത്തിന്റെ സംരക്ഷകനായി, തങ്ങളുടെ ജീവിതത്തിന്റെയും,കൃഷിയുടെയും സംരക്ഷകനായി നിലകൊള്ളുന്ന മലയെ അവര്‍ പിതാവായി തന്നെ കണക്കാക്കുന്നു.ഇടക്കാലത്ത്‌ ഉപേക്ഷിക്കപെട്ട രീതിയില്‍ കിടന്നിരുന്ന ഈ കാവുകള്‍ പ്രദേശവാസികള്‍ മുന്‍ കൈ എടുത്ത്‌ നല്ലരീതിയില്‍ പരിപാലിക്കുന്നു.പ്രദേശത്തെ പ്രധാന ക്ഷേത്രമായ ഇടനാട്ട്‌ ഭദ്രകാളി ക്ഷേത്രത്തിനാണ്‌ ഇതിന്റെ നടത്തിപ്പ്‌ ചുമതല.
എല്ലാ വര്‍ഷവും ഇടനാട്ട്‌ ദേവിക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട്‌ നടക്കുന്ന ഒരു അനുഷ്ടാനമാണ്‌ കോട്ടകയറ്റം.ക്ഷേത്രത്തില്‍ നിന്നും ഊരാളി പരമ്പരാഗതമായ വേഷത്തില്‍ അമ്പും വില്ലും ഏന്തി മലയപ്പൂപ്പന്‍ നടയിലേക്കുള്ള പ്രയാണമാണ്‌ കോട്ടകയറ്റം.യാത്രയുടെ മുന്നോടിയായി ഊരാളി ചില ചടങ്ങുകള്‍ നടത്തുന്നുണ്ട്‌.എല്ലാ മലകള്‍ക്കും നാളികേരം ഉടച്ചശേഷം ഊരാളി ഉറഞ്ഞുതുള്ളി പ്രവചനങ്ങള്‍ നടത്തുന്നു.എല്ലാ വിശ്വാസികളും അത്‌ സശ്രദ്ധം കേള്‍ക്കുന്നു അതില്‍ ദേവിക്ക്‌ അനിഷ്ടമായി എന്തെങ്കിലും കഴിഞ്ഞ വര്‍ഷം നടന്നെങ്കില്‍ പറയും ദേവിതന്നെയായി ഊരാളി മാറുന്നു എന്നാണ്‌ വിശ്വാസം.അതിനുശേഷം തന്റെ യാത്ര തുടങ്ങും.പരമ്പരാഗതമായ പാതയിലൂടെ ഊരാളി മലദേവര്‍ നടയിലേക്കു നീങ്ങും.മുന്നില്‍ വാളുമേന്തി ജന്മിയുടെ പ്രതിനിധിയായി ഒരാളും ഉണ്ടാവും.
ഇത്തരത്തിലുള്ള കോട്ടകയറ്റം പുലികല്ലിങ്കന്‍പ്പാറയിലേക്കും ഉണ്ട്‌. പക്ഷേ അത്‌ ആരംഭിക്കുന്നത്‌ മറ്റൊരു ക്ഷേത്രമായ കൈതവന ദുര്‍ഗാദേവീ ക്ഷേത്രത്തില്‍ നിന്നാണ്‌.ഇവിടെയും ഊരാളിക്കു തന്നെയാണ്‌ പ്രാധാന്യം.ചടങ്ങുകളെല്ലാം ഏകദേശം ഒരുപോലതന്നെ .
ഇതില്‍ ഊരാളിയായി വരുന്നത്‌ ദ്ലിത്‌ വിഭാഗത്തില്‍ പെട്ട ഒരാളാവും. ഇന്നത്‌ ഒരാചാരമായി മാത്രം ഒതുങ്ങിയെങ്കിലും പണ്ട്‌ കുറവ സമുദായ തലവനായിരുന്നു ഊരാളിയായി വന്നിരുന്നത്‌.ഗോത്രവിശ്വാസത്തിന്റെ മേല്‍ ആര്യ വിശ്വാസങ്ങള്‍ കടന്നുവന്നപ്പോള്‍.അവ ഗോത്രവിശ്വാസ്ത്തിന്റെ നന്മകളെ അവഗണിച്ചില്ല എന്ന സത്യം ഇവിടെ വ്യക്തമാണ്‌. ഇവിടെ ഉടവാളേന്തി മുന്നില്‍ നടക്കുന്ന ജന്മി അതിന്റെ കാവലാളും.


ശരത്‌ പ്രസാദ്‌


SocialTwist Tell-a-Friend
Related Stories: മലങ്കാവും കോട്ടകയറ്റവും - Sunday, November 28, 2010 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon