രചനകൾ ക്ഷണിക്കുന്നു

വാർത്തകൾ കൂടി ഉൾപ്പെടുത്തി ജയകേരളം.കോം കൂടുതൽ വികസിപ്പിയ്ക്കുന്നു. ഇതിലേയ്ക് വാർത്തകൾ, ബ്ലോഗുകൾ, പ്രവാസി വാർത്തകൾ, ലേഖനങ്ങൾ മുതലായവ ക്ഷണിയ്ക്കുന്നു.

മലയാളത്തിൽ എഴുതിയ വാർത്തകളും മറ്റ് രചനകളും ലോകം മുഴുവനും പരന്നു കിടക്കുന്ന മലയാളി സമൂഹത്തിന്റെ മുൻപിൽ അവതരിപ്പിയ്ക്കുക എന്നതാണ്‌ ജയകേരളം.കോം-ന്റെ പ്രഥമ ലക്ഷ്യം. ജയകേരളം വെബ്‌ സൈറ്റിലെ എല്ലാ സര്‍വ്വീസുകളും തികച്ചും സൗജന്യമാണ്‌.

ജയകേരളത്തിലേയ്ക്ക് വാർത്തകളും മറ്റ് രചനകളും അയയ്ക്കാൻ നിങ്ങൾ അറിയപ്പെടുന്ന ഒരു എഴുത്തുകാരനോ റിപ്പോർട്ടറോ ഒന്നും ആകണമെന്നില്ല. നിങ്ങളുടെ പ്രദേശത്തെ ഒരു വാർത്ത അല്ലെങ്കിൽ നിങ്ങൾ എഴുതിയ ഒരു കഥയോ, കവിതയോ, ലേഖനമോ മറ്റ് എന്തെങ്കിലും രചനയോ പ്രസിദ്ധീകരണയോഗ്യമെന്ന് നിങ്ങൾക്ക് തോന്നുന്ന പക്ഷം, അവ ഞങ്ങൾക്ക് അയച്ചു തരാം. 250 ഓളം കാറ്റഗറികളിലായാണ്‌ ജയകേരളത്തിലെ വാർത്തകളും രചനകളും തരം തിരിച്ചിരിക്കുന്നത്.

മറ്റ് മാധ്യമങ്ങളിൽ നിന്നു കോപ്പി ചെയ്തെടുക്കുന്നവയോ, കോപ്പിറൈറ്റ് ലംഘനം നടത്തിയിട്ടുതോ ആയ രചനകൾ അപ്പാടെ നിരസിക്കപ്പെടും. മതപരമോ, രാഷ്ട്രീയപരമോ, വർഗ്ഗീയ പരമോ ആയ ചായ്‌വുകളുള്ളതോ മറ്റ് ചേരിതിരിവുകൾ ഉണ്ടാക്കുന്നതോ ആയ യാതൊരു രചനകളും സ്വീകരിക്കപ്പെടുന്നതല്ല.

ഓൺലൈനായി ജയകേരളം.കോമിലൂടെ മലയാളത്തിൽ റ്റൈപ്പ് ചെയ്ത് സബ്മിറ്റ് ചെയ്യുന്ന രചനകൾ വളരെ വേഗം പബ്ലിഷ്‌ ചെയ്യും.  മലയാളത്തിൽ രചനകൾ സബ്മിറ്റ് ചെയ്യുന്നതിനും എഡിറ്റ് ചെയ്യുന്നതിനും അവയുടെ പബ്ളിഷിങ്ങ് സ്റ്റാറ്റസ് അറിയുന്നതിനും ഉള്ള സൗകര്യം പുതിയ ജയകേരളം.കോമിലുണ്ട്. ജയകേരളത്തിൽ രജിസ്റ്റർ ചെയ്ത യുസേഴ്സ്-സിനു മാത്രമേ അവരുടെ രചനകൾ സബ്മിറ്റ് ചെയ്യാൻ സാധിക്കുകയുള്ളൂ. രജിസ്ട്രേഷൻ തികച്ചും സൗജന്യമാണ്‌.

ജയകേരളത്തിലൂടെ ടൈപ്പ് ചെയ്ത്‌ സബ്മിറ്റ് ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക്‌ അവരുടെ വാര്‍ത്തകളും ആര്‍ട്ടിക്കിളുകളും മറ്റും സ്കാന്‍ ചെയ്തോ ഡിജിറ്റല്‍ ഫോട്ടോ എടുത്തോ ഞങ്ങള്‍ക്ക് അയച്ചുതരാം. ഇങ്ങനെ അയയ്ക്കുന്നവ പബ്ളിഷ്‌ ചെയ്യാന്‍ അല്‍പം കാലതാമസം നേരിടും എന്നു മാത്രം.

ജയകേരളം.കോം ഒരു "നോൺ-പ്രോഫിറ്റ് പ്രൊജെക്റ്റ്" ആയതിനാൽ പ്രസിദ്ധീകരിക്കുന്ന രചനകൾക്ക് യാതൊരുവിധ പ്രതിഫലവും നൽകാൻ ജയകേരളം.കോമിന്‌ സാധിയ്ക്കുകയില്ല.

ജയകേരളം വെബ് സൈറ്റിന്റെ മുഴുവൻ ഭാഗങ്ങളും ജയകേരളത്തിൽ രജിസ്റ്റർ ചെയ്തവർക്കും രജിസ്റ്റർ ചെയ്യാത്തവർക്കും എല്ലാം തികച്ചും സൗജന്യമാണ്‌. നിങ്ങൾക്ക് ജയകേരളം വെബ്സൈറ്റ് ഇഷടപ്പെട്ടെങ്കിൽ നിങ്ങളുടെ ഫേയ്സ് ബുക്കിലുടെയും മറ്റും ജയകേരളത്തെ നിങ്ങളുടെ ഫ്രൻഡ്സിന്‌ പരിചയപ്പെടുത്തി കൊടുക്കണമെന്ന് അഭ്യർഥിക്കുന്നു.

പഴയ ജയകേരളം മാഗസിനിലെ എല്ലാ രചനകളും പുതിയ ജയകേരളത്തിലും ലഭ്യമാക്കിയിട്ടുണ്ട്. പക്ഷേ രചയിതാക്കളുടെ ഫോട്ടോ ഉള്‍പ്പെടുത്തിയിട്ടില്ല. തങ്ങളുടെ രചനകള്‍ക്കൊപ്പം ഫോട്ടോ ഉള്‍പ്പെടുത്തണമെന്നുള്ളവര്‍ ജയകേരളത്തില്‍ ലോഗിന്‍ ചെയ്തശേഷം പ്രൊഫൈല്‍ ഫോട്ടോ അപ്‌ലോഡ്‌ ചെയ്താല്‍ മതി.

രചയിതാവ് അല്ലെങ്കിൽ വാർത്ത റിപ്പോർട്ട് ചെയ്ത ആളെക്കുറിച്ച് ഒരു ചെറിയ വിവരണം അവരുടെ രചനയോടൊപ്പം പബ്ളിഷ് ചെയ്യാൻ താത്പര്യമുള്ളവർ ജയകേരളത്തിൽ ലോഗിൻ ചെയ്തശേഷം അവരെക്കുറിച്ചുള്ള ഡിസ്ക്രിപ്ഷൻ അഥവാ സിഗ്നേച്ചർ അവരുടെ പ്രോഫൈലിൽ ഉൾപ്പെടുത്തിയാൽ മതി.

Click here to login to Jayakeralam