You are here: HOME » SPORTS »
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ അസാരങ്കയ്ക്ക്
സ്വന്തം ലേഖകൻ Jayakeralam Malayalam News
Sunday, 29 January 2012
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് വനിതാ കിരീടം മൂന്നാം സീഡായ ബെലാറസ് താരം വിക്ടോറിയ അസാരങ്കയ്ക്ക്. നാലാം സീഡായ റഷ്യയുടെ മരിയ ഷറപ്പോവയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അസാരങ്ക തോല്‍പിച്ചത്. സ്‌കോര്‍: 6-3, 6-0

സെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്‍ ബെല്‍ജിയത്തിന്റെ കിം ക്ലൈസ്റ്റേഴ്‌സിനെയാണ് മൂന്നാം സീഡായ ബെലാറസ് താരം ആസാരങ്ക കീഴടക്കിയത്. (6-4, 1-6, 6-3). നാലാം സീഡായ റഷ്യയുടെ ഷറപ്പോവ രണ്ടാം സീഡ് ചെക്താരം പെട്ര ക്വിറ്റോവയെയും ഞെട്ടിച്ചാണ് (6-2, 3-6, 6-4) ഫൈനലിലെത്തിയത്.


SocialTwist Tell-a-Friend
Related Stories: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ അസാരങ്കയ്ക്ക് - Saturday, January 28, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon