You are here: HOME » SPORTS »
ആനന്ദിന് തോല്‍വി
സ്വന്തം ലേഖകൻ Jayakeralam Malayalam News
Wednesday, 12 October 2011
ബില്‍ബാവൊ(സ്‌പെയിന്‍): അര്‍മേനിയയുടെ ലെവോണ്‍ അറോണിയനോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയ ലോകചാമ്പ്യന്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് ബില്‍ബാവൊ മാസ്റ്റേഴ്‌സ് ചെസില്‍ അവസാനസ്ഥാനത്ത്. 25 നീക്കത്തിലാണ് അറോണിയന്‍ ആനന്ദിനെ അടിയറവു പറയിച്ചത്. എന്നാല്‍ വാസ്‌ലി ഇവാന്‍ചുക്കിനെ തോല്‍പ്പിച്ച് ലോക ഒന്നാംനമ്പര്‍ നോര്‍വെയുടെ മാഗ്‌നസ് കാള്‍സന്‍ ഒന്നാംസ്ഥാനത്തേക്ക് മുന്നേറി. ഒരു കളിമാത്രം അവശേഷിക്കെ കാള്‍സനും ഇവാന്‍ചുക്കിനും 14 പോയന്റ് വീതമുണ്ട്. അറോണിയനും നകാമുറയുമാണ് 11 പോയന്റോടെ പിന്നില്‍. വല്ലേജോ പോണ്‍സിന് 10ഉം ആനന്ദിന് ഒമ്പതും പോയന്റാണുള്ളത്.

SocialTwist Tell-a-Friend
Related Stories: ആനന്ദിന് തോല്‍വി - Tuesday, October 11, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon