You are here: HOME » PRAVASI »
ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജത്തിന് പുതിയ സാരഥികള്‍
സ്വന്തം ലേഖകൻ Jayakeralam Malayalam News
Tuesday, 27 March 2012
ഫ്രാങ്ക്ഫര്‍ട്ട്: കേരളസമാജം ഫ്രാങ്ക്ഫര്‍ട്ടിന്റെ വാര്‍ഷിക പൊതുയോഗം നോഡവെസ്റ്റ് സ്റ്റാട്ടിലെ ക്ലബ് ഹാളില്‍ നടത്തി. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് യോഗത്തില്‍ നടന്നു. കോശി മാത്യു (പ്രസിഡന്റ്), ഡോ.മങ്ക പെരുന്നേപ്പറമ്പില്‍ (സെക്രട്ടറി), ഡോ. അജാക്‌സ് മുഹമ്മദ് (ട്രഷറര്‍), ഡോ. രമേശ് ചെല്ലത്തുപറമ്പില്‍, ഡോ. സാന്തോ കുര്യപ്പ്, മാത്യു പൊക്കംതാനം, ബോബി ജോസഫ് (കമ്മറ്റി മെമ്പര്‍മാര്‍), മാത്യു അമ്പാട്ടുതടത്തില്‍ (ഓഡിറ്റര്‍) എന്നിവര്‍ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടു. ഡോ. സെബാസ്റ്റ്യന്‍ മുണ്ടിയാനപ്പുറം, മനോഹരന്‍ ചങ്ങനാത്ത് എന്നിവര്‍ വരണാധികാരികളായി പ്രവര്‍ത്തിച്ചു.

പ്രസിഡന്റ് മാത്യു കൂട്ടക്കരയുടെ സ്വാഗത പ്രസംഗത്തോടെയാണ് യോഗം തുടങ്ങിയത്. പോയ വര്‍ഷത്തെ എല്ലാ പരിപാടികളും വിജയിപ്പിക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും മാത്യു കൂട്ടക്കര നന്ദി പറഞ്ഞു. തുടര്‍ന്ന് സെക്രട്ടറി പ്രഭാ മോഹന്‍ 2011 ലെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ ജോയി പുത്തന്‍പറമ്പില്‍ വരവ്ചിലവ് കണക്കുകളും അവതരിപ്പിച്ച് പാസാക്കി. പിന്നീട്് നടന്ന പൊതു ചര്‍ച്ചയില്‍ സമാജത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന വിവിധ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്ത് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു.



SocialTwist Tell-a-Friend
Related Stories: ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജത്തിന് പുതിയ സാരഥികള്‍ - Tuesday, January 31, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
സമ്പാദ്യപദ്ധതിയുമായി കുവൈത്തില്‍ എന്‍.ആര്‍.ഐ. കോണ്‍ഫറന്‍സ്‌
കല കുവൈത്ത് മെഡിക്കല്‍ ക്യാമ്പ് സ്വാഗതസംഘം രൂപവത്കരിച്ചു
കോഴിക്കോട്ടേക്ക് ഇനി നാസ് എയര്‍ വിമാനമില്ല
ഹോം സിനിമകള്‍ കുടുംബങ്ങളെ സ്വാധീനിക്കുന്നു-സലാം കൊടിയത്തൂര്‍
വിജു വി നായര്‍ക്ക് ജി.ഐ.എ ഇന്റര്‍നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ്‌
ബെന്നി ചെറിയാന്‍ ഫണ്ട് കൈമാറി
ടാന്‍സാനിയന്‍ മലയാളി കൂട്ടായ്മ കുട്ടികള്‍ക്കായുള്ള കാന്‍സര്‍ വാര്‍ഡ് നിര്‍മ്മിച്ചു നല്‍കുന്നു
ടാന്‍സാനിയയില്‍ ക്രിസ്മസ് ആഘോഷിച്ചു
മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന് നവനേതൃത്വം, ജോസ് ജോര്‍ജ് വിണ്ടും പ്രസിഡന്റ്‌
ഡാലസില്‍ ഗായിക സുജാത നയിക്കുന്ന കലാസന്ധ്യ
Today's Cartoon