You are here: HOME » PERCEPTIONS »
അധ്യാപികയ്‌ക്ക് സൗന്ദര്യം അധികമായാല്‍
സ്വന്തം ലേഖകൻ Jayakeralam Malayalam News
Tuesday, 26 October 2010
മുന്‍ സൗന്ദര്യറാണിക്ക്‌ അധ്യാപികയായി ജോലി ചെയ്യാന്‍ പാടില്ലേ? സാധ്യമല്ലെന്നാണ്‌ ഇറ്റലിയിലെ മിലാനിലെ സാന്‍ കാര്‍ലോ കത്തോലിക്കാ ഹൈസ്‌കൂളിലെ ചില വിദ്യാര്‍ഥികളുടെ രക്ഷകര്‍ത്താക്കളുടെ ഉത്തരം. മുന്‍ സൗന്ദര്യറാണിയായ ഇലിയാന തക്കോണെലി ഈ സ്‌കൂളില്‍ അധ്യാപികയാണ്‌. മുന്‍മോഡലും അഭിനേത്രിയുമൊക്കെയായ ഇലിയാനയുടെ ചില ചൂടന്‍ ചിത്രങ്ങളും വീഡിയോകളും ഇന്റര്‍നെറ്റിലുണ്ട്‌.

ടീച്ചര്‍ അതിസുന്ദരിയും സെക്‌സിയുമാണെന്ന്‌ പരാതിപ്പെട്ട്‌ ഒരു മാതാവ്‌ തന്റെ മകളെ ഈ സ്‌കൂളില്‍നിന്ന്‌ മാറ്റിയതോടെയാണ്‌ സംഭവം വിവാദമായത്‌. ഇറ്റലിയിലെ അബ്രുസോ മേഖലയിലെ സൗന്ദര്യറാണിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌ ഇലിയാന. പക്ഷേ, മിസ്‌ ഇറ്റലി മത്സരത്തില്‍ പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന്‌ മോഡലായും അഭിനേത്രിയുമൊക്കെയായി പയറ്റിനോക്കിയെങ്കിലും ക്ലിക്കായില്ല. ഇതേത്തുടര്‍ന്നാണ്‌ മുന്‍ സുന്ദരി അധ്യാപനത്തിലേക്ക്‌ ചുവടുമാറ്റിയത്‌. അധ്യാപനത്തിനുള്ള എല്ലാ വിധ ഉന്നത യോഗ്യതകളും ഇലിയാന നേടിയാണ്‌ സാന്‍ കാര്‍ലോ ഹൈസ്‌കൂളിലെ ജോലി കരസ്‌ഥമാക്കിയത്‌.

സ്‌കൂളിലെ വിദ്യാര്‍ഥികളുടെ അമ്മമാര്‍ക്ക്‌ സുന്ദരിയായ അധ്യാപികയോട്‌ അസൂയയുള്ളതുകൊണ്ടാണോ ഇത്തരം പരാതികള്‍ എന്നു ചോദിച്ച്‌ വിദ്യാര്‍ഥികളുടെ പിതാക്കന്‍മാര്‍ ഇലിയാനയ്‌ക്കു പിന്തുണ നല്‍കിയിരിക്കുകയാണ്‌. സ്‌കൂളിലെ പ്രധാന അധ്യാപകനായ ഫാ. ആള്‍ഡോ ഗ്രാന്‍സാനിയുടെ പിന്തുണയും ഇവര്‍ക്കുണ്ട്‌. ഇലിയാന സ്‌കൂളില്‍ യാതൊരു വിധപ്രശ്‌നങ്ങളും സൃഷ്‌ടിക്കുന്നില്ലെന്നും മികച്ച അധ്യാപികയാണെന്നും ഫാ. ആള്‍ഡോ സാക്ഷ്യപ്പെടുത്തുന്നു. മൂന്നുവര്‍ഷമായി സാന്‍ കാര്‍ലോ സ്‌കൂളില്‍ അധ്യാപികയായി പ്രവര്‍ത്തിച്ചുവരികയാണ്‌ ഇരുപത്തിയെട്ടുകാരിയായ ഇലിയാന.


SocialTwist Tell-a-Friend
Related Stories: അധ്യാപികയ്‌ക്ക് സൗന്ദര്യം അധികമായാല്‍ - Monday, October 25, 2010 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon