You are here: HOME » PERCEPTIONS »
മനോമോഹിതം - കവിത
സ്വന്തം ലേഖകൻ Jayakeralam Malayalam News
Saturday, 25 December 2010
റീജ പനക്കാട്‌
.....................

മാനസോല്ലാസത്തിന്‍ പൂങ്കാവനികയില്‍
പാറിപ്പറക്കുവാനെന്തു രസം...?
വര്‍ണ്ണച്ചിറകുകള്‍ വീശിപ്പറന്നിനി
സ്വര്‍ണ്ണമീനാകുമോ എന്‍ മാനസം...?
അംബരമേറാന്‍ കൊതിക്കും കദനത്തിന്‍
ദുന്ദുഭി തംബുരു മീട്ടീടുമോ...?
തുള്ളിത്തുളുമ്പുന്ന കണ്ണീര്‍ക്കണമെന്തേ
തുള്ളിക്കൊരു കുടം പേമാരിപോല്‍...!
ചക്രവാളത്തോളം കുതിക്കുവാന്‍ വെമ്പുന്നു
വിഭ്രമം കൊള്ളും വികാരങ്ങളും...
പൂഞ്ചോലയില്‍ കുളിച്ചീറനായെത്തുന്നു
നീര്‍മാതളപ്പൂവിന്‍ രോമാഞ്ചവും...
പുല്ലാങ്കുഴലിനാല്‍ കോള്‍മയിര്‍ക്കൊണ്ടിടും
പൂനിലാപ്പാലാഴി പൂന്തെന്നലും...
വൃന്ദാവനിയില്‍ മന്ദാരപ്പൂചൂടും
മൃദു മന്ദഹാസത്തിന്‍ സൗന്ദര്യവും...
ഉരുകിത്തിളക്കുന്ന നിനവുകള്‍ മേയുമീ-
വ്രണിത ഹൃദയത്തിന്‍ ഗഹ്വരത്തില്‍...
മരണമന്ത്രത്തെ മനസ്സാ വരിക്കുന്നു
കരിനിഴല്‍ വിഴുങ്ങുന്ന ധരിത്രിയെപ്പോല്‍....


SocialTwist Tell-a-Friend
Related Stories: മനോമോഹിതം - കവിത - Friday, December 24, 2010 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon