You are here: HOME » PERCEPTIONS »
പേരുകള്‍ പലത്; കാര്യം ഒന്ന്
സ്വന്തം ലേഖകൻ Jayakeralam Malayalam News
Monday, 27 December 2010
നോക്കുകൂലിയുടെ 'മഹത്ത്വം' കൊച്ചി തുറമുഖം വഴി രാജ്യാന്തരങ്ങളിലേക്കും കയറ്റിയയയ്ക്കുന്നുണ്ട്. 'ഭൂതപ്പണം' എന്ന കൊച്ചി തുറമുഖത്തെ നോക്കുകൂലി ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നും എത്തുന്ന കപ്പലുകള്‍ക്ക് ഇപ്പോള്‍ പരിചിതമാണ്. 'ഭൂതപ്പണം' മൊഴിമാറ്റം ചെയ്ത് ഇംഗ്ലീഷില്‍ 'ഗോസ്റ്റ് മണി' എന്നാക്കി. എന്നിട്ടും മനസ്സിലാവുന്നില്ലെങ്കില്‍ തുറമുഖത്ത് ചരക്കിറക്കാതെ കെട്ടിക്കിടക്കുമ്പോള്‍ തനിയേ മനസ്സിലാവും.

കപ്പലില്‍നിന്ന് കാലതാമസം കൂടാതെ ചരക്ക് ഇറക്കി നല്കുന്നതിന് തൊഴിലാളിക്ക് കൊടുക്കുന്ന കൈക്കൂലിയാണ് 'ഭൂതപ്പണം'. ഭൂതം കൊടുക്കാന്‍ തയ്യാറല്ലാത്ത കപ്പലുകള്‍ ദിവസങ്ങളോളം കെട്ടിക്കിടക്കേണ്ടിവരും. നഷ്ടമോര്‍ത്ത് പലരും ഭൂതപ്പണം നല്കും. അത് ലക്ഷക്കണക്കിന് രൂപയാണ്.
രണ്ടുമാസം മുമ്പ് ഭൂതപ്പണം പറ്റുന്ന മേഖലയില്‍ പണിക്ക് കയറിയ ഫോര്‍ട്ടുകൊച്ചിയിലെ ഒരു തൊഴിലാളി കൊച്ചിയില്‍ രണ്ടുവീടും ഒരു കടമുറിയും വാങ്ങി എന്നു പറയുമ്പോള്‍ ലഭിക്കുന്ന പണത്തിന്റെ കണക്ക് ഏകദേശം ഊഹിക്കാം. ഈ അവസ്ഥയോര്‍ത്ത് കൊച്ചിയില്‍നിന്ന് പല ചരക്കുകപ്പലുകളും വഴിമാറി. തൂത്തുക്കുടിയിലേക്കും വിശാഖപട്ടണത്തേക്കുമാണ് പലതും പോയത്. അവിടെ ഭൂതപ്പണമില്ല.


SocialTwist Tell-a-Friend
Related Stories: പേരുകള്‍ പലത്; കാര്യം ഒന്ന് - Sunday, December 26, 2010 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon