You are here: HOME » LIFESTYLE »
അലക്‌സാന്‍ഡ്രിയ മില്‍സ് ലോകസുന്ദരി
സ്വന്തം ലേഖകൻ Jayakeralam Malayalam News
Monday, 07 November 2011
Ms World Alexandria Mills USA

Ms World Alexandria Mills USA

Alexandria Mills and other contestants

Alexandria Mills and other contestants

Alexandria Mills and other Contestants

Alexandria Mills and other Contestants

Alexandria Mills and other Contestants

Alexandria Mills and other Contestants

Alexandria Mills of USA is the MissWorld 2010

Alexandria Mills of USA is the MissWorld 2010

ലോക രാജ്യങ്ങളില്‍ നിന്നുള്ള 119 സുന്ദരിമാരെ പിന്നിലാക്കി, 2010ലെ ലോക സുന്ദരിപ്പട്ടം അമേരിക്കക്കാരി അലക്‌സാന്‍ഡ്രിയ മില്‍സ് സ്വന്തമാക്കി. ചൈനയിലെ സാന്യയില്‍ നടന്ന ചടങ്ങില്‍ കഴിഞ്ഞ വര്‍ഷത്തെ ലോകസുന്ദരി ജിബ്രാള്‍ട്ടറില്‍ നിന്നുള്ള കൈനെ അല്‍ഡോറിനോ, 18 കാരിയായ അലക്‌സാന്‍ഡ്രിയയെ കിരീടമണിയിച്ചു. മിസ് ബോട്‌സ്വാന എമ്മാ വാറേയസ് രണ്ടാം സ്ഥാനത്തും മിസ് വെനസ്വേല അഡ്രിയാന വസിനി മൂന്നാം സ്ഥാനത്തുമെത്തി. ഇന്ത്യക്കാരി മാനസ്വി മാംഗായ്ക്ക് ആദ്യ ഇരുപതു സ്ഥാനക്കാരിലൊരാളാവാന്‍ പോലും കഴിഞ്ഞില്ല.

കഴിയുന്നതുപോലെ മറ്റുള്ളവരെ സഹായിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് മത്സരവേദിയിലെ ജൂറിയ്ക്ക് മുന്നില്‍ പറഞ്ഞ അലക്‌സാന്‍ഡ്രിയ തിളക്കമുള്ള വെളുത്ത ഗൗണ്‍ ധരിച്ചാണ് സമ്മാനവേദിയിലെത്തിയത്.

1990ല്‍ ഗിന ടോള്ളസണ്‍ ലോകസുന്ദരി ആയതിനുശേഷം 20 വര്‍ഷത്തിനുശേഷമാണ് മില്‍സിലൂടെ അമേരിക്ക ലോകസുന്ദരിപ്പട്ടം നേടുന്നത്. ഒരു ഫാഷന്‍ മോഡല്‍ കൂടിയായ അലക്‌സാന്‍ഡ്രിയയ്ക്ക് അധ്യാപികയാകാനാണ് ആഗ്രഹം.


SocialTwist Tell-a-Friend
Related Stories: അലക്‌സാന്‍ഡ്രിയ മില്‍സ് ലോകസുന്ദരി - Monday, January 3, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon