You are here: HOME » INDIA »
ഭക്ഷ്യ സുരക്ഷാ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു
സ്വന്തം ലേഖകൻ Jayakeralam Malayalam News
Wednesday, 28 December 2011
ന്യൂഡല്‍ഹി: ഭക്ഷ്യ സുരക്ഷാ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ഭക്ഷ്യമന്ത്രി കെ.വി തോമസാണ്‌ ബില്‍ അവതരിപ്പിച്ചത്‌. ഗര്‍ഭിണികള്‍ക്ക്‌ ഗര്‍ഭകാലത്തും പ്രസവത്തിനുശേഷം ആറു മാസം വരെയും സൌജന്യ ഭക്ഷണം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ്‌ ബില്‍. പ്രസവാനന്തരം ആറുമാസം വരെ പ്രതിമാസം ൧,൦൦൦ രൂപ അനുവദിക്കും. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗക്കാര്‍ക്ക്‌ ഏഴു കിലോ ധാന്യം കുറഞ്ഞ നിരക്കില്‍ നല്‍കും. മറ്റുള്ളവര്‍ക്ക്‌ പ്രതിമാസം മൂന്നു കിലോ ധാന്യം കുറഞ്ഞ നിരക്കില്‍ നല്‍കും. പ്രത്യേക പരിഗണനാ വിഭാഗത്തിന്‌ മൂന്ന്‌ രൂപയ്ക്ക്‌ അരിയും ഗോതമ്പ്‌ രണ്ടു രൂപയ്ക്കും നല്‍കും. പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിനു പ്രതിവര്‍ഷം ൨൧,൬൨൧ കോടി രൂപയുടെ അധികച്ചെലവുണ്ടാകും. ബില്‍ നിയമമാകുന്നതോടെ ഭക്ഷണം ജനങ്ങളുടെ ഭരണഘടനാപരമായ അവകാശമാകും. പദ്ധതി നടപ്പാക്കാന്‍ ൬.൨ കോടിയോളം ടണ്‍ ധാന്യമാണു വേണ്ടിവരിക. ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ പ്രാഥമിക രൂപരേഖ രാഷ്ട്രപതിയായിരുന്ന എ.പി.ജെ. അബ്ദുല്‍ കലാമാണ്‌ ൨൦൦൪ ജൂണില്‍ മുന്നോട്ടുവച്ചത്‌. 5 മാസം മുന്‍പ്‌ കെ.വി. തോമസ്‌ ഭക്ഷ്യമന്ത്രാലയത്തിണ്റ്റെ ചുമതലയേറ്റശേഷം പദ്ധതിക്കു ഗതിവേഗം കൈവന്നു.

SocialTwist Tell-a-Friend
Related Stories: ഭക്ഷ്യ സുരക്ഷാ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു - Saturday, December 24, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
ഗൂഗിളിനും ഫെയ്‌സ്ബുക്കിനുമെതിരെ നിയമനടപടിക്ക് കേന്ദ്രാനുമതി
ബൂട്ടുവാങ്ങാന്‍ ഫുട്‌ബോള്‍ താരങ്ങള്‍ ക്രിക്കറ്റ് സ്റ്റേഡിയം കഴുകുന്നു
ജെ.പി.സി. രൂപവത്കരിച്ചു
ഭൂമി ഇടപാട് അധാര്‍മികം-ഗഡ്കരി
കര്‍ണാടക മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി
കുട്ടികള്‍ക്ക് ഒബാമ കുടുംബത്തിന്റെ ക്രിസ്മസ് സമ്മാനം
റോഡ് മാര്‍ഗം സവാള കയറ്റുമതി അനുവദിക്കാന്‍ പാകിസ്താനുമേല്‍ ഇന്ത്യന്‍ സമ്മര്‍ദം
പാസ്‌പോര്‍ട്ട് വേഗത്തില്‍ ലഭിക്കാന്‍ നടപടി
താരാപ്പുര്‍ ആണവനിലയം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു
രാജയ്ക്ക് സമന്‍സ് പരിഗണനയില്‍, സ്വാമിയുടെ ഹര്‍ജി വാദം കേള്‍ക്കാന്‍ മാറ്റിവെച്ചു
Today's Cartoon