You are here: HOME » INDIA »
അരുന്ധതി റോയിക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്‌
സ്വന്തം ലേഖകൻ Jayakeralam Malayalam News
Sunday, 28 November 2010
ന്യൂഡല്‍ഹി: വിവാദമായ കശ്മീര്‍ പരാമര്‍ശത്തിന്റെ പേരില്‍ എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അരുന്ധതി റോയിക്കും കശ്മീര്‍ വിഘടനവാദി നേതാവ് സയ്യിദ് അലിഷാ ഗീലാനിക്കുമെതിരെ കേസെടുക്കാന്‍ ഡല്‍ഹി മെട്രോപ്പോളീറ്റന്‍ കോടതി ഉത്തരവിട്ടു. കശ്മീര്‍ ഒരിക്കലും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നില്ലെന്ന അരുന്ധതിയുടെ പരാമര്‍ശത്തിന്റെ പേരില്‍ അവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കേണ്ടതില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ കോടതി സര്‍ക്കാര്‍ വാദം അംഗീകരിക്കാതെ കേസില്‍ ഉടന്‍ അന്വേഷണം തുടങ്ങാന്‍ നിര്‍ദേശിക്കുകയായിരുന്നു. ജനവരി ആറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഡല്‍ഹി പോലീസിന് നിര്‍ദേശം നല്‍കി.

കശ്മീര്‍ വിഘടനവാദി നേതാവ് സയ്യിദ് അലിഷാ ഗീലാനിയുടെയും അരുന്ധതി റോയിയുടെയും ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ എസ്.എ.ആര്‍ ഗീലാനിയുടെയും വിവാദ പ്രസംഗങ്ങളുടെ പശ്ചാത്തലത്തില്‍ മൂവരെയും പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് നാകുല്‍ ഭരദ്വാജ് നല്‍കിയ ഹര്‍ജിയിലാണ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റിന്റെ വിധി.

രാജ്യദ്രോഹം, രാജ്യത്തിനെതിരെ യുദ്ധപ്രഖ്യാപനം, ത്രിവര്‍ണ പതാകയെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് മൂവര്‍ക്കുമെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ വിവിധ വകുപ്പുകള്‍ പ്രകാരം നടപടിയെടുക്കണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്. കശ്മീരിനെ സ്വതന്ത്രമാക്കാന്‍ ഗീലാനി ആവശ്യപ്പെട്ടെന്നാണ് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നത്. കശ്മീര്‍ ഒരിക്കലും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നില്ലെന്നാണ് അരുന്ധതി റോയ് പറഞ്ഞത്.



SocialTwist Tell-a-Friend
Related Stories: അരുന്ധതി റോയിക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്‌ - Saturday, November 27, 2010 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon