You are here: HOME » MUSIC »
ഒസ്കറിലേക്ക്‌ കണ്ണുനട്ട്‌ ഡാം 999 .
സ്വന്തം ലേഖകൻ Jayakeralam Malayalam News
Monday, 30 January 2012
ഡാം 999 .ഇന്ത്യയിലേക്ക്‌ ഒാസ്കര്‍ കൊണ്ടുവരുമോ? പ്രതീക്ഷയ്ക്കു വകയുണ്ടെന്ന്‌ ആദ്യനിഗമനം. ഒാസ്കര്‍ നാമനിര്‍ദേശ പട്ടികയിലേക്കായി തിരഞ്ഞെടുത്ത ഗാനങ്ങളുടെ പ്രാഥമികപട്ടികയില്‍ സോഹന്‍റോയ്‌ സംവിധാനം ചെയ്‌ത ഡാം 999 ലെ മൂന്ന്‌ ഗാനങ്ങളാണുള്ളത്‌! ഒറിജിനല്‍ സോങ്ങ്‌ വിഭാഗത്തിലേക്കാണ്‌ ഗാനങ്ങള്‍ തിരഞ്ഞെടുത്തത്‌. ൮൪-ാമത്‌ അക്കാദമി പുരസ്കാരങ്ങളിലേക്കായി ൩൯ ഗാനങ്ങള്‍ ഷോര്‍ട്‌
ലിസ്റ്റുചെയ്യപ്പെട്ടിട്ടുണ്ട്‌. ഒാസ്കര്‍ ഔദ്യോഗിക വെബ്സൈറ്റാണ്‌ പട്ടിക പുറത്തുവിട്ടത്‌. മുഝേ ഛോട്‌ കെ..., ദക്കണങ്ക ദുഗു..., ഡാം 999 ടൈറ്റില്‍ ഗാനം എന്നിവയാണ്‌ നോമിനേഷനായി തിരഞ്ഞെടുത്തിരിക്കുന്നത്‌. ഡാം ൯൯൯ കൂടാതെ റയോ, ദ മപ്പറ്റ്സ്‌ എന്നി ചിത്രങ്ങളില്‍ നിന്നും മൂന്ന്‌ ഗാനങ്ങള്‍ വീതം പട്ടികയിലേക്ക്‌ പരിഗണിച്ചിട്ടുണ്ട്‌. തിരഞ്ഞെടുത്ത ഗാനങ്ങളില്‍ നിന്നും നോമിനേഷന്‍ പട്ടികയിലേക്കുള്ള ഗാനങ്ങളുടെ തിരഞ്ഞെടുപ്പ്‌ ഒാസ്കര്‍ പ്രതിനിധികളുടെ വോട്ടിംഗിനെ ആശ്രയിച്ചാണ്‌. ഒരോ ഗാനത്തിണ്റ്റേയും വിഡിയോ സ്ക്രീനിങ്ങ്‌ ലോസാഞ്ചല്‍സില്‍ ജനുവരി അഞ്ചിന്‌ നടക്കും. പക്ഷേ, അക്കാദമി നിയമങ്ങള്‍ അനുസരിച്ച്‌ ഒരു സിനിമയില്‍ നിന്നു രണ്ട്‌ ഗാനങ്ങളേ നോമിനേഷനിലേക്കായി തിരഞ്ഞെടുക്കുകയുള്ളു. ൮൪-ാമത്‌ ഒാസ്കര്‍ പുരസ്കാരങ്ങളിലേക്കുള്ള നാമനിര്‍ദേശപട്ടിക ജനുവരി ൨൪ന്‌
സാമുവല്‍ ഗോള്‍ഡ്വിന്‍ തിയറ്ററില്‍ പ്രഖ്യാപിക്കും.


SocialTwist Tell-a-Friend
Related Stories: ഒസ്കറിലേക്ക്‌ കണ്ണുനട്ട്‌ ഡാം 999 . - Saturday, December 24, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon