You are here: HOME » MUSIC »
സിമ്രാന്‌ പ്രിയം മറ്റു പലതിനോടും
സ്വന്തം ലേഖകൻ Jayakeralam Malayalam News
Sunday, 31 October 2010
തെന്നിന്ത്യന്‍ ചലച്ചിത്രലോകം അടക്കി ഭരിച്ചിരുന്ന സിമ്രാനു വേണ്ടി വലവിരിച്ച രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ നിരാശ. സിമ്രാനെ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ കിണഞ്ഞു പരിശ്രമിച്ച എഐഎഡിഎംകെയ്‌ക്കും ഡിഎംകെയ്‌ക്കും രാഷ്‌ട്രീയത്തിലേക്കില്ലെന്ന താരത്തിന്റെ പ്രഖ്യാപനം വന്‍ തിരിച്ചടിയായി. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിമ്രന്‍ തെരഞ്ഞെടുപ്പ്‌ രംഗത്തുണ്ടാകുമെന്നായിരുന്നു അഭ്യൂഹം പ്രചരിച്ചിരുന്നത്‌. എന്നാല്‍ ഇത്‌ വെറും അഭ്യൂഹം മാത്രമാണെന്നു സിമ്രാന്‍ പ്രഖ്യാപിച്ചതോടെ അവരുടെ ആരാധകര്‍ക്കും കടുത്ത നിരാശയായി.

2006 ലെ തെരഞ്ഞെടുപ്പില്‍ സിമ്രാന്‍ എ ഐ ഡി എം കെയ്‌ക്ക് വേണ്ടി സജീവമായി പ്രചാരണത്തിന്‌ ഇറങ്ങിയിരുന്നു. എന്നാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ താന്‍ ആര്‍ക്കു വേണ്ടിയും രംഗത്തിറങ്ങില്ലെന്ന്‌ ഈ മുന്‍ നായിക പറഞ്ഞിരിക്കുകയാണ്‌. താന്‍ രാഷ്ര്‌ടീയ രംഗത്തേക്ക്‌ തിരിച്ചു വരില്ലെന്നും തനിക്കു താല്‍പ്പര്യം മറ്റു മേഖലകളാണെന്നും സിമ്രാന്‍ വ്യക്‌തമാക്കുന്നു. സ്വന്തമായി നിര്‍മിക്കുന്ന ഒരു മെഗാ സീരിയലിന്റെ ജോലികളിലാണ്‌ സിമ്രാന്‍ ഇപ്പോള്‍. സീരിയലില്‍ സിമ്രാന്‍ തന്നെയാണ്‌ നായിക. അടുത്തുതന്നെ ഇതിന്റെ സംപ്രേക്ഷണം ആരംഭിക്കും.

തെന്നിന്ത്യ അടക്കി ഭരിച്ച സിമ്രാന്‍ തമിഴ്‌, തെലുങ്ക്‌, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലെല്ലാം സാന്നിധ്യമറിയിച്ചിരുന്നു. വിവാഹത്തോടെ അഭിനയത്തോട്‌ വിടപറഞ്ഞ നടി തിരിച്ചുവരവിനു ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. അതിനെ തുടര്‍ന്നാണ്‌ മുന്‍ഗാമികളുടെ വഴിയിലൂടെ സീരിയല്‍ രംഗത്തേയ്‌ക്ക് തിരിഞ്ഞത്‌. രണ്ടാം വരവില്‍ ഹാര്‍ട്ട്‌ ബീറ്റ്‌സ് എന്ന മലയാള ചിത്രത്തിലും സിമ്രാന്‍ അഭിനയിച്ചിരുന്നു. എന്നാല്‍ ഈ ചിത്രവും സ്വീകരിക്കപ്പെട്ടില്ല.


SocialTwist Tell-a-Friend
Related Stories: സിമ്രാന്‌ പ്രിയം മറ്റു പലതിനോടും - Sunday, October 31, 2010 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon