You are here: HOME » MAINNEWS »
തീയറ്ററില്‍ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ തമ്മിലടിച്ചു
സ്വന്തം ലേഖകൻ Jayakeralam Malayalam News
Saturday, 18 December 2010
malayalam stories

malayalam stories

ആലുവ: സൂപ്പര്‍ താരങ്ങളുടെ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് തീയറ്ററില്‍ തമ്മിലടിച്ചു. പോലീസെത്തി സ്ഥിതി ശാന്തമാക്കി. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ആലുവ മാതാ തീയറ്റര്‍ കോംപ്ലക്‌സില്‍ മോഹന്‍ലാലിന്റെ കാണ്ഡഹാര്‍, മമ്മൂട്ടിയുടെ ബെസ്റ്റ് ആക്ടര്‍ എന്നീ സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. കാണ്ഡഹാറിന്റെ റിലീസിങ്ങിനോടനുബന്ധിച്ച് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍കാര്‍ എല്‍.സി.ഡി. പ്രൊജക്ടര്‍ വച്ച് തീയറ്ററില്‍ പ്രചാരണം നടത്തിയതുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ആക്രമണം നടത്തിയത്.

അടിപിടി രൂക്ഷമാകുകയും തീയറ്ററില്‍ സിനിമകാണാനെത്തിയ സ്ത്രീകളുള്‍പ്പെടെയുള്ളവരുടെ അടുത്തേക്ക് ആക്രമണം വ്യാപിക്കുകയും ചെയ്തു. തീയറ്ററിന് മുന്നില്‍ ഗതാഗതക്കുരുക്കും രൂപപ്പെട്ടതോടെയാണ് പോലീസ് സ്ഥലത്തെത്തിയത്. പുതിയ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തീയറ്ററില്‍ ഫാന്‍സ് അസോസിയേഷന്‍കാര്‍ കയറി കൂവിവിളിച്ച് ശബ്ദകോലാഹലമുണ്ടാക്കി സിനിമ കാണാനെത്തിയവരെ ശല്യപ്പെടുത്തുകയും ചെയ്തു.


SocialTwist Tell-a-Friend
Related Stories: തീയറ്ററില്‍ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ തമ്മിലടിച്ചു - Friday, December 17, 2010 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon