You are here: HOME » MAINNEWS »
എല്ലാം സിനിമാക്കഥപോലെ
സ്വന്തം ലേഖകൻ Jayakeralam Malayalam News
Saturday, 18 December 2010
അഞ്ചാം വയസ്സില്‍ ഒരു നൃത്തവേദിയില്‍നിന്നു മറ്റൊന്നിലേക്കോടുമ്പോള്‍ ശരണ്യയുടെ മനസ്സില്‍ സിനിമയുണ്ടായിരുന്നില്ല. അമ്മയെപ്പോലെ നല്ലൊരു നര്‍ത്തകിയാകണം, പേരു സമ്പാദിക്കണം -ഇതൊക്കെയായിരുന്നു ആ കൊച്ചുമനസ്സില്‍. സിനിമ പക്ഷേ, ശരണ്യയെ വെറുതെവിട്ടില്ല. എട്ടാം വയസ്സുമുതല്‍ അതവളുടെ പിന്നാലെയുണ്ട്. മലയാളവുംതമിഴും തെലുങ്കും കടന്ന് ശരണ്യ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ആഴത്തിലിറങ്ങിക്കൊണ്ടിരിക്കുകയാണ്; സഹോദരിയായി, കൂട്ടുകാരിയായി, നായികയായി...

അനിയത്തിപ്രാവിലൂടെ ബാലതാരമായി മലയാളത്തിലരങ്ങേറിയ ശരണ്യ തമിഴ്, തെലുങ്ക് സിനിമാലോകത്താണ് കൂടുതല്‍ ശ്രദ്ധനേടിയത്. സഹനടിയായും നായികയായും ചുരുങ്ങിയകാലം കൊണ്ടു പേരെടുത്ത ശരണ്യയ്ക്ക് ഒരിക്കലും സിനിമയോടു കമ്പം തോന്നിയിട്ടില്ല. എന്നിട്ടും തെന്നിന്ത്യന്‍ ഭാഷകളില്‍ കൈനിറയെ അവസരങ്ങള്‍. ഹോളിവുഡില്‍നിന്നും ഓഫറുണ്ട്. എല്ലാം സിനിമാക്കഥപോലെ യാദൃച്ഛികമാണെന്നു മാത്രം.

ആലപ്പുഴ തോണ്ടന്‍കുളങ്ങര വൈ.കെ.ബി. നൃത്തകലാലയത്തിലെ അധ്യാപകദമ്പതിമാരായ മോഹന്‍ജിയുടെയും കലാമണ്ഡലം ദേവിയുടെയും മകളായ ശരണ്യയ്ക്ക് അച്ഛനമ്മമാരുടെ പാത പിന്തുടരാനായിരുന്നു താത്പര്യം. അങ്ങനെ രണ്ടരവയസ്സില്‍ നൃത്തം പഠിക്കാന്‍ തുടങ്ങി. അഞ്ചാം പിറന്നാളിനു മുമ്പ് ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയിലെല്ലാം പ്രാവീണ്യം നേടി. പിന്നെ കൈനിറയെ നൃത്തപരിപാടികള്‍.

മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ശിശുദിനാഘോഷത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചില്‍ സംഘടിപ്പിച്ച നൃത്തമത്സരത്തില്‍ ശരണ്യയ്ക്ക് അവസരം നിഷേധിച്ചതാണ് സിനിമാപ്രവേശനത്തിനു വഴിയൊരുക്കിയത്. മത്സരത്തില്‍നിന്നൊഴിവാക്കിയതിനെതിരെ കളക്ടര്‍ക്കു പരാതി നല്‍കാന്‍ പോകുമ്പോള്‍ സംവിധായകന്‍ ഫാസിലിനെ കണ്ടുമുട്ടിയതാണ് വഴിത്തിരിവായത്. കൊച്ചുശരണ്യയുടെ പരാതി കേട്ടപ്പോള്‍ ഫാസില്‍ ചോദിച്ചു, മോള്‍ക്ക് സിനിമയില്‍ അഭിനയിക്കണോ? ശരണ്യ തലയാട്ടി. അങ്ങനെയാണ് 1997ല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ചത്.

മലയാളത്തില്‍ ആദ്യം അവസരം നല്‍കിയ ഫാസില്‍ തന്നെയാണ് ശരണ്യയെ കോളിവുഡിലും എത്തിച്ചത്. അനിയത്തിപ്രാവിന്റെ തമിഴ് റീമേക്കായ 'കാതലുക്ക് മര്യാദൈ' ആയിരുന്നു ആദ്യ തമിഴ് ചിത്രം. തുടര്‍ന്ന് ഹരികൃഷ്ണന്‍സ്, രക്തസാക്ഷികള്‍ സിന്ദാബാദ് തുടങ്ങിയ ചിത്രങ്ങളിലും ബാലതാരമായി വേഷമിട്ടു. പിന്നീട് നൃത്തത്തിലും പഠനത്തിലുമായി ശ്രദ്ധ. ആര്യാട് ഗവ. ഹൈസ്‌കൂളില്‍നിന്നു പത്താം ക്ലാസും ആലപ്പുഴ ടി.ഡി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് പ്ലസ്ടുവും കഴിയുന്നതുവരെ ശരണ്യ അഭിനയരംഗത്തുനിന്നു വിട്ടുനിന്നു. തമിഴ്ചിത്രമായ 'ഒരുനാള്‍ ഒരുകനവി'ല്‍ അഭിനയിച്ച് 2005ല്‍ വീണ്ടും സിനിമാജീവിതത്തിലേക്ക്. അന്നും ഫാസിലായിരുന്നു അവസരം നല്‍കിയത്. പിന്നീടങ്ങോട്ട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 20ഓളം സനിമകളില്‍ വേഷമിട്ടു. ഇതിനിടെ ആലപ്പുഴ സെന്റ് ജോസഫ്‌സ് വനിതാ കോളേജില്‍ ബി.എ. ഇംഗ്ലീഷ് സാഹിത്യത്തിനു പഠിക്കുമ്പോള്‍


SocialTwist Tell-a-Friend
Related Stories: എല്ലാം സിനിമാക്കഥപോലെ - Friday, December 17, 2010 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon