You are here: HOME » MAINNEWS »
നാല് കോളേജുകളിലെ പ്രവേശനം സുതാര്യമല്ലെന്ന് ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റി
സ്വന്തം ലേഖകൻ Jayakeralam Malayalam News
കൊച്ചി: സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ നടത്തിയ പ്രവേശന നടപടികള്‍ സുതാര്യമല്ലെന്ന് ജസ്റ്റിസ് പി.എ.മുഹമ്മദ് കമ്മിറ്റി കണ്ടെത്തി. ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ നിയന്ത്രണത്തിലുള്ള അമല, ജൂബിലി, പുഷ്പഗിരി, കോലഞ്ചേരി മെഡിക്കല്‍ കോളേജുകള്‍ നടത്തിയ പ്രവേശനത്തില്‍ അവ്യക്തതയുണ്ടെന്നാണ് കണ്ടെത്തിയത്. ഈവിഷയത്തില്‍ പത്ത് ദിവസത്തിനകം വിശദമായ സത്യാവാങ്മൂലം സമര്‍പ്പിക്കാന്‍ കമ്മിറ്റി കോളേജുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

റാങ്ക്‌ലിസ്റ്റ് തയ്യാറാക്കല്‍, മെരിറ്റ് നിശ്ചയിക്കല്‍, പ്രവേശനം സംബന്ധിച്ച പരസ്യം നല്‍കിയ നടപടി തുടങ്ങിയവ സുതാര്യമല്ലെന്നാണ് ജസ്റ്റിസ് പി.എ.മുഹമ്മദ് കമ്മിറ്റി നിയോഗിച്ച ഉപസമിതി കണ്ടെത്തിയത്. പ്രവേശന നടപടികള്‍ സംബന്ധിച്ച പരാതികളില്‍ അന്വേഷണം നടത്താനാണ് ഉപസമിതിയെ നിയോഗിച്ചത്. ഉപസമിതിയുടെ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിച്ചു. സത്യവാങ്മൂലം നല്‍കാന്‍ ആവശ്യപ്പെടുന്ന നോട്ടീസ് ഉടന്‍ കോളേജ് മാനേജുമെന്റുകള്‍ക്ക് നല്‍കും.

അതിനിടെ മാനേജ്‌മെന്റ് ക്വാട്ടയില്‍ സ്വാശ്രയ കോളേജ് പ്രവേശനത്തിന് നാലുമാസത്തെ ഫീസിന് തുല്യമായ ബാങ്ക് ഗ്യാരന്റി നല്‍കണമെന്ന വ്യവസ്ഥയ്ക്ക് ഹൈക്കോടതി ഇളവ് അനുവദിച്ചു. വ്യവസ്ഥയെ ചോദ്യംചെയ്ത് ഹോക്കോടതിയെ സമീപിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് ഇളവ് നല്‍കിയത്.

SocialTwist Tell-a-Friend
Related Stories: നാല് കോളേജുകളിലെ പ്രവേശനം സുതാര്യമല്ലെന്ന് ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റി - Monday, September 27, 2010 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon