You are here: HOME » »
രണ്ടാമൂഴം: സംഗീതം നിര്‍വഹിക്കുന്നത് എ ആര്‍ റഹ്‌മാന്‍.
സ്വന്തം ലേഖകൻ Jayakeralam Malayalam News
Monday, 30 January 2012
രണ്ടാമൂഴം സിനിമ ആരംഭിക്കുകയാണ്. മോഹന്‍ലാല്‍ ഭീമസേനനെ അവതരിപ്പിക്കും. ജന്‍‌മം കൊണ്ടും കര്‍മ്മം കൊണ്ടും രണ്ടാമൂഴക്കാരനായ ഭീമസേനന്‍. എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത് സാക്ഷാല്‍ എ ആര്‍ റഹ്‌മാന്‍. ഗാനങ്ങളും പശ്ചാത്തല സംഗീതവും റഹ്‌മാന്‍ നിര്‍വഹിക്കുമെന്ന് അറിയുന്നു.

ഇന്ത്യന്‍ സിനിമയിലെ വിസ്മയതാരങ്ങള്‍ രണ്ടാമൂഴത്തില്‍ അഭിനയിക്കും. മമ്മൂട്ടി കര്‍ണനായും കമലഹാസന്‍ ദുര്യോധനനായും അഭിനയിക്കും. മോഹന്‍ലാലും കമലഹാസനും തമ്മിലുള്ള ഗദായുദ്ധം രണ്ടാമൂഴത്തിന്‍റെ ക്ലൈമാക്സ് ത്രില്‍ ആയിരിക്കും.

ഭീമസേനനാകാനുള്ള തയ്യാറെടുപ്പ് മോഹന്‍ലാല്‍ ഇപ്പൊഴേ തുടങ്ങി. ഹരിഹരന്‍റെ ചെന്നൈയിലുള്ള വീട്ടിലെത്തി ചിത്രത്തിനു വേണ്ടി ഏതുസമയത്തും റെഡിയാണെന്ന് അറിയിച്ചു. ഇപ്പോള്‍ രണ്ടാമൂഴം പലയാവര്‍ത്തി വായിച്ച് അതിലെ കഥാ സന്ദര്‍ഭങ്ങളും ഇമോഷനും ഉള്ളില്‍ ഉറപ്പിക്കുകയാണ് മലയാളത്തിന്‍റെ മഹാനടന്‍.

ശ്രീഗോകുലം ഫിലിംസിനുവേണ്ടി ഗോകുലം ഗോപാലനാണ് രണ്ടാമൂഴം നിര്‍മ്മിക്കുന്നത്. സാങ്കേതികമായി ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ക്വാളിറ്റി പുലര്‍ത്തുന്ന ചിത്രമായിരിക്കും. വടക്കേ ഇന്ത്യയാണ് രണ്ടാമൂഴത്തിന്‍റെ ലൊക്കേഷന്‍. ആയിരക്കണക്കിന് താരങ്ങളും ടെക്നീഷ്യന്‍‌മാരും ഉണ്ടാകും. ഇന്ത്യയിലെ എല്ലാ ഭാഷകളില്‍ നിന്നും പ്രധാന താരങ്ങളുടെയെല്ലാം സാന്നിധ്യമാണ് രണ്ടാമൂഴം ലക്‍ഷ്യമിടുന്നത്.

കഥാപാത്രങ്ങളുടെ രൂപത്തെയും വസ്ത്രവിധാനത്തെയും പശ്ചാത്തലത്തെയും കുറിച്ചുള്ള സ്കെച്ചുകളും ഡിസൈനുകളും തയ്യാറാക്കുകയാണ് ഇപ്പോള്‍ ഹരിഹരന്‍.


SocialTwist Tell-a-Friend
Related Stories: രണ്ടാമൂഴം: സംഗീതം നിര്‍വഹിക്കുന്നത് എ ആര്‍ റഹ്‌മാന്‍. - Monday, January 2, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon