You are here: HOME » »
ദേവാങ്കണം: എ.ആര്‍. റഹ്മാന്‍ ഉദ്ഘാടനംചെയ്യും
സ്വന്തം ലേഖകൻ Jayakeralam Malayalam News
Monday, 30 January 2012
ar rahman

ar rahman

കാലയവനികക്കുള്ളില്‍ മറഞ്ഞ സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററെ ആദരിക്കാന്‍ വേണ്ടി ദേവാങ്കണം എന്ന പേരില്‍ ഒരുക്കുന്ന മെഗാഷോ
ലോക പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്‍ ഉദ്ഘാടനംചെയ്യും.2012 ഫെബ്രുവരി 11ന് തൃശൂര്‍ പാലസ് ഗ്രൗണ്ടിലാണ് പരിപാടി നടക്കുക.യേശുദാസ്,നടന്‍മാരായ മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ് തുടങ്ങിയവരും പിന്നണി ഗായകരുമെല്ലാം പരിപാടിയില്‍ പങ്കെടുക്കും .ജോണ്‍സണ്‍ മാസ്റ്ററുടെ സ്മരണ നിലനിര്‍ത്താന്‍ സംഗീത രംഗത്ത് വിവിധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുന്ന ഫൗണ്ടേഷന്‍ സ്ഥാപിക്കും.ദേവാങ്കണം മെഗാഷോയിലൂടെ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണം നടത്താന്‍ രാമനിലയത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ആലോചനാ യോഗം തീരുമാനിച്ചു.യോഗത്തില്‍ അധ്യക്ഷത വഹിച്ച എം.പി.വിന്‍സന്‍റ് എം.എല്‍.എയെ സംഘാടക സമിതി ചെയര്‍മാനായി തിരഞ്ഞെടുത്തു.സംഗീത സംവിധായകന്‍ ഔസേപ്പച്ചനാണ് കോഓഡിനേറ്ററും സിനിമാ സംവിധായകരായ സത്യന്‍ അന്തിക്കാടും കമലും പ്രോഗ്രാമിന്‍റെയും ഇവന്‍റിന്‍റെയും ചുമതല വഹിക്കും.


SocialTwist Tell-a-Friend
Related Stories: ദേവാങ്കണം: എ.ആര്‍. റഹ്മാന്‍ ഉദ്ഘാടനംചെയ്യും - Monday, January 2, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon