You are here: HOME » LIFESTYLE »
തീരത്തിന്റെ വിപ്ലവ വനിത
സ്വന്തം ലേഖകൻ Jayakeralam Malayalam News
Tuesday, 04 January 2011
'സിസ്റ്ററുള്ളതു കൊണ്ട് ഞാന്‍ ഇന്നും ജീവിച്ചിരിക്കുന്നു'... സിസ്റ്റര്‍ ആലീസ് പത്തിരുപത് വര്‍ഷത്തിനിടെ എത്രയോ തവണ ഈ വാക്കുകള്‍ കേട്ടിരിക്കുന്നു. എന്നാല്‍ ആര്‍ക്കൊക്കെയോ ജീവിതം മടക്കിക്കൊടുത്തു എന്ന ഭാവം സിസ്റ്റര്‍ക്കില്ല. തോപ്പുംപടി പടിഞ്ഞാറ് മുതല്‍ ചേര്‍ത്തല തിരുവിഴ വരെയുള്ള തീരദേശത്ത് നിറഞ്ഞുനില്‍ക്കുകയാണ് ഈ കന്യാസ്ത്രീ. ഇവിടങ്ങളിലെ 14,500-ലധികം കുടുംബങ്ങളുടെ ശക്തിയാണ് സിസ്റ്റര്‍ ആലീസ്. 19 വര്‍ഷം മുമ്പ് സിസ്റ്റര്‍ തുടങ്ങിവച്ച നിശ്ശബ്ദ വിപ്ലവം തീരങ്ങളില്‍ ഇന്നും അലയടിക്കുന്നു.

പാലായിലെ പരമ്പരാഗത ക്രിസ്ത്യന്‍ കുടുംബത്തില്‍നിന്ന് കര്‍ത്താവിന്റെ മണവാട്ടിയാകാനിറങ്ങിയ പെണ്‍കുട്ടി സിസ്റ്റര്‍ ആലീസായപ്പോള്‍ തിരുത്തിയത് സഭയ്ക്കായി സ്വയം സമര്‍പ്പിക്കപ്പെട്ട സ്ത്രീകളുടെ പതിവുചര്യകള്‍. കര്‍ത്താവിന്റെ ദാസിമാരുടെ ദൗത്യം കഷ്ടപ്പെടുന്നവരെ സഹായിക്കലാണെന്ന് മനസ്സിലാക്കിയാണ് ദൈവിക വസ്ത്രത്തില്‍ സിസ്റ്റര്‍ അവര്‍ക്കിടയിലേക്ക് ചെന്നത്. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ബാംഗ്ലൂരില്‍ നിന്ന് എല്‍എല്‍.ബി.യും നേടിയ ശേഷം കോഴിക്കോട് മലാപ്പറമ്പ് കോണ്‍വെന്റില്‍ നിന്നായിരുന്നു സിസ്റ്ററുടെ പ്രവര്‍ത്തനങ്ങളുടെ തുടക്കം. അക്കാലത്ത് ഏറ്റവും അസംഘടിതരായിരുന്നത് മത്സ്യത്തൊഴിലാളികളായിരുന്നുവെന്ന് സിസ്റ്റര്‍ ഓര്‍ക്കുന്നു. മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ജീവിതം അങ്ങേയറ്റം ദുരിതപൂര്‍ണവും. അന്ന് സ്ത്രീകള്‍ക്കു വേണ്ടി സ്ത്രീകള്‍ തന്നെ പ്രവര്‍ത്തിക്കുക എന്നൊന്നില്ല. മത്സ്യമേഖലയുടെ, പ്രത്യേകിച്ച് അവിടത്തെ സ്ത്രീകളുടെ ഉന്നമനമാണ് തന്റെ ജീവിതലക്ഷ്യമെന്ന് സിസ്റ്റര്‍ അന്ന് തീരുമാനിച്ചു.


SocialTwist Tell-a-Friend
Related Stories: തീരത്തിന്റെ വിപ്ലവ വനിത - Monday, January 3, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon