You are here: HOME » LIFESTYLE »
മൂന്നാമത്തെ ചാക്കില്‍ ഞാനുണ്ട് സാര്‍...
സ്വന്തം ലേഖകൻ Jayakeralam Malayalam News
Tuesday, 04 January 2011
നീലേശ്വരം രാജാസ് ഹൈസ്‌കൂള്‍. ഓരോ നീലേശ്വരത്തുകാരന്റെയും നൊസ്റ്റാള്‍ജിയയാണ് ഈ വിദ്യാലയം. രാജാസില്‍ ഒരു വര്‍ഷമെങ്കിലും പഠിച്ചിട്ടില്ല എന്നു പറയുന്നതേ നീലേശ്വരത്തുകാരെ സംബന്ധിച്ച് മോശമുള്ള കാര്യമാണ്. ഏറെ പഴക്കമുള്ള സ്‌കൂളാണ് രാജാസ്. പണ്ട് നീലേശ്വരം രാജകുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു. അച്ഛന്‍ പഠിച്ചതും ഇവിടെയാണ്. വീട്ടില്‍നിന്ന് അഞ്ചു മിനിറ്റ് രാജാ റോഡിലൂടെ നടന്നാല്‍ സ്‌കൂളിലെത്തും. രാജാ റോഡിലായിരുന്നു ഞങ്ങളുടെ ടെക്‌സ്റ്റൈല്‍സ് 'സുപ്രിയ'യും.

അച്ഛന്റെ തറവാടും സുപ്രിയ ടെക്‌സ്റ്റൈല്‍സും ഒരേ ബില്‍ഡിങ്ങിലാണ്. തറവാട്ടില്‍നിന്ന് ഒരു വാതില്‍ കടന്നാല്‍ ടെക്‌സ്റ്റൈല്‍സായി. 'തുളസി'യിലേക്കു താമസം മാറ്റുന്നതുവരെ അച്ഛന്റെ ഈ തറവാട്ടിലാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. വീട്ടില്‍ ജോലിത്തിരക്ക് വരുമ്പോഴൊക്കെ അമ്മ എന്നെ സുപ്രിയയില്‍ കൊണ്ടുചെന്നാക്കും. അവിടുത്തെ സെയില്‍സ്മാന്മാരാണ് എന്നെ നോക്കിയിരുന്നത്. അച്ഛന്‍ കടയിലുള്ള സമയമാണെങ്കില്‍ ക്യാഷ് കൗണ്ടറില്‍ അച്ഛനൊപ്പം ഞാനുമുണ്ടാകും.

ജി.എല്‍.പി. സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ ചേരാന്‍ പോയ ആവേശമൊന്നും രാജാസില്‍ ചേരുമ്പോള്‍ എനിക്ക് ഉണ്ടായിരുന്നില്ല. ഒരുപാട് കുട്ടികളും അധ്യാപകരും ഉള്ള സ്‌കൂള്‍. ജി.എല്‍.പി.യിലെപ്പോലെ സ്‌നേഹിക്കാന്‍ മാത്രമറിയുന്ന ടീച്ചര്‍മാരായിരിക്കുമോ രാജാസില്‍


SocialTwist Tell-a-Friend
Related Stories: മൂന്നാമത്തെ ചാക്കില്‍ ഞാനുണ്ട് സാര്‍... - Monday, January 3, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon