You are here: HOME » LIFESTYLE »
ആഭരണങ്ങള്‍ നിര്‍മിക്കാം; സമ്പാദ്യം നേടാം
സ്വന്തം ലേഖകൻ Jayakeralam Malayalam News
Tuesday, 04 January 2011
malayalam stories

malayalam stories

'കുട്ടികളുടെയൊപ്പം കളിച്ചുനടന്ന് അവര്‍ക്ക് ഭക്ഷണം നല്‍കി അവരുടെ കാര്യങ്ങള്‍ ചെയ്തു കൊടുത്തു നടന്ന് സമയം പോകുന്നത് അറിയുന്നേയില്ല.....ദിവസവും നാലു മണിക്കൂര്‍കൂടി കൂടുതലുണ്ടായിരുന്നെങ്കില്‍'' കൊച്ചു കുഞ്ഞുങ്ങളുള്ള ഏതമ്മയും വിചാരിച്ചുപോവുന്നതിങ്ങനെയായിരിക്കും. എന്നാല്‍ അവര്‍ വലുതായി സ്‌കൂളില്‍ പോയിത്തുടങ്ങുമ്പോള്‍ വീട്ടിലിരുന്നു മുഷിയുന്നു എന്നും ഇവര്‍ തന്നെ സങ്കടം പറയുന്നു. വീട്ടമ്മയുടെ ഉത്തരവാദിത്വമുള്ളതിനാല്‍ പല സ്ത്രീകള്‍ക്കും പുറത്തുപോയി ജോലി നോക്കാനും സാധിക്കില്ല. എന്നാല്‍ എന്തെങ്കിലും ചെയ്യുകയുംവേണം. മിക്ക വീട്ടമ്മമാരുടെയും പ്രശ്‌നങ്ങള്‍ ഇതൊക്കെയാണ്. ഇങ്ങനെയുള്ള വീട്ടമ്മമാര്‍ക്ക് വീട്ടിലിരുന്ന് അനായാസം ചെയ്യാവുന്നതാണ് ഫാന്‍സി ആഭരണ നിര്‍മാണം.

ആര്‍ക്കും എളുപ്പത്തില്‍ പഠിച്ചെടുക്കാന്‍ കഴിയുന്നതും ചെറിയ ചെലവുമാത്രം വരുന്നതുമാണ് ഫാന്‍സി ആഭരണനിര്‍മാണമെന്ന് ഏഴ് വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സുധ പ്രേം നാഥ് അഭിപ്രായപ്പെടുന്നു. ആഭരണ നിര്‍മാണത്തില്‍ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുന്ന സുധ ഇതിനകം നൂറുകണക്കിനു സ്ത്രീകള്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ''വെറും രണ്ടു മാസം കൊണ്ട് പഠിച്ചെടുക്കാവുന്നതായതുകൊണ്ട് ഒരുപാട് സ്ത്രീകള്‍ ഇതിനോട് താത്പര്യം കാണിക്കുന്നുണ്ട്, മാത്രമല്ല ഇത്തരം ആഭരണങ്ങള്‍ക്ക് ആവശ്യക്കാരുണ്ടെന്നതും കൂടുതല്‍ സ്ത്രീകളെ ഈ രംഗത്തേക്ക് ആകര്‍ഷിക്കുന്നു. സ്ത്രീകള്‍ക്ക് ഏറ്റവും താത്പര്യമുള്ള വിഷയങ്ങളിലൊന്നാണല്ലോ ആഭരണങ്ങള്‍. അതുകൊണ്ടുതന്നെ അവര്‍ക്ക് ആസ്വദിച്ച് ജോലി ചെയ്യാനും സാധിക്കും. നന്നായി പണിയെടുത്താല്‍ മാസത്തില്‍ 5000 രൂപവരെ ആഭരണ നിര്‍മാണത്തിലൂടെ നേടാം . അല്പം കലാബോധവും ഇത്തിരി ഡിസൈനിങ് അഭിരുചിയും ഉള്ളവരാണെങ്കില്‍ ഈ രംഗത്ത് ശോഭിക്കുമെന്നുള്ളത് തീര്‍ച്ച''- സുധ പറയുന്നു.



SocialTwist Tell-a-Friend
Related Stories: ആഭരണങ്ങള്‍ നിര്‍മിക്കാം; സമ്പാദ്യം നേടാം - Monday, January 3, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon