You are here: HOME » KIDS »
കഥാനുകരണം: സംവിധായകന്‍ ബ്ലെസിക്കെതിരായ കേസ് തള്ളി
സ്വന്തം ലേഖകൻ Jayakeralam Malayalam News
Monday, 01 November 2010
തൃശ്ശൂര്‍: 'പളുങ്ക്' സിനിമയുടെ ആശയം മോഷ്ടിച്ചതാണെന്ന് ആരോപിച്ച് സംവിധായകന്‍ ബ്ലെസിക്കെതിരെ നല്‍കിയ കേസ് തള്ളിക്കൊണ്ട് തൃശ്ശൂര്‍ ജില്ലാ കോടതി ജഡ്ജി എം.പി. ഭദ്രന്‍ ഉത്തരവായി. വില്ലടം സ്വദേശി ശ്രീപ്രതാപ് സംവിധാനം ചെയ്ത്, സിന്ധു പ്രതാപ് നിര്‍മിച്ച 'വീട്ടിലേക്ക്' എന്ന സിനിമയുടെ അനുകരണമാണ് 'പളുങ്ക്' എന്നുകാണിച്ച് ശ്രീപ്രതാപാണ് പരാതി നല്‍കിയത്. സംവിധാകയന്‍ ബ്ലെസി, നിര്‍മാതാവ് ഹൗളി പോട്ടൂര്‍ ശ്രീപ്രൊക്ഷന്‍സ് എന്നിവരായിരുന്നു എതിര്‍ കക്ഷികള്‍.

എന്നാല്‍ ആരോപണം തെളിയിക്കാന്‍ പരാതിക്കാരന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. 'പളുങ്ക്' സിനിമ ഫോക്കസ് ചെയ്ത വിഷയങ്ങളില്‍ പ്രധാനം ബാലപീഡനം ആണെന്ന ബ്ലെസിയുടെ അഭിഭാഷകന്‍ കെ.കെ. വിജയകുമാറിന്റെ വാദം കോടതി അംഗീകരിച്ചു.
അടുത്ത സിനിമയുടെ പണിപ്പുരയിലായ തന്നെ മാനസികമായി ഏറെ വിഷമിപ്പിച്ചതാണീ കേസെന്ന് സംവിധായകന്‍ ബ്ലെസി പറഞ്ഞു.

'പളുങ്ക്' സിനിമയുടെ ആശയം രൂപപ്പെട്ടതുതന്നെ കൊല്ലത്തിനടുത്ത് പിഞ്ചുകുഞ്ഞ് പീഡനത്തിന് ഇരയായ വാര്‍ത്തയില്‍നിന്നാണ്. കഥകളുടെയും മറ്റും ബൗദ്ധിക സ്വത്തവകാശം സ്ഥാപിച്ചുകിട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണ്ടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


SocialTwist Tell-a-Friend
Related Stories: കഥാനുകരണം: സംവിധായകന്‍ ബ്ലെസിക്കെതിരായ കേസ് തള്ളി - Sunday, October 31, 2010 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon