You are here: HOME » CINEMA »
രജനിയുടെ ആരാധികമാര്‍
സ്വന്തം ലേഖകൻ Jayakeralam Malayalam News
Monday, 07 November 2011
Rajani Kanth in Enthiren

Rajani Kanth in Enthiren

Rajani Kanth in Enthiren

Rajani Kanth in Enthiren

Rajani Kanth in Enthiren

Rajani Kanth in Enthiren

Rajani Kanth in Enthiren

Rajani Kanth in Enthiren

Rajani Kanth in Enthiren

Rajani Kanth in Enthiren

Rajani Kanth in Enthiren

Rajani Kanth in Enthiren

ബോളിവുഡില്‍ തിളങ്ങിനില്‍ക്കുന്ന പെണ്‍താരങ്ങള്‍ക്കൊക്കെ പെട്ടെന്നൊരാഗ്രഹമുദിച്ചിരിക്കുന്നു-തമിഴ് സിനിമയില്‍ നായികയാവണം. അധികം ചിത്രങ്ങളിലൊന്നും വേണമെന്നില്ല, ഒരേയൊരു സിനിമയിലായാലും മതി. അത് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ കൂടെയാവണമെന്നുമാത്രം. തമിഴിലും തെലുങ്കിലും ഹിന്ദിയിലും 'യന്തിരന്റെ' വിജയത്തില്‍ കണ്ണുതള്ളിപ്പോയതുകൊണ്ടാണ് പൊടുന്നനെ ഇങ്ങനെയൊരാഗ്രഹം ഉദിച്ചതെന്ന് ചിലരൊക്കെ കുറ്റപ്പെടുത്തിയേക്കാം. അതില്‍ വാസ്തവമില്ലെന്നല്ല. പക്ഷേ, ആ പ്രതിഭയോടുള്ള ആരാധനയാണ് തങ്ങളുടെ ആഗ്രഹപ്രകടനത്തിനു പിന്നിലെന്ന് വിവരിക്കാനാണ് താരറാണിമാര്‍ക്കിഷ്ടം.

പ്രിയങ്കചോപ്ര, സൊണാക്ഷിസിന്‍ഹ, ദീപികപദുകോണ്‍, സോഹഅലിഖാന്‍ എന്നിവരൊക്കെ രജനിയോടുള്ള ആരാധന വെളിപ്പെടുത്തിയവരില്‍പ്പെടും. മലയാളി താരം അസിനാവട്ടെ, 'യന്തിരന്‍' തിയേറ്ററിലെത്തുംമുമ്പുതന്നെ രജനീകാന്തിനൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് രജനിക്കൊപ്പം വെള്ളിത്തിരയിലെത്താനുള്ള മോഹം അസിന്‍ വെളിപ്പെടുത്തിയത്.

ഹിന്ദിയില്‍ വലിയ താരപദവിയിലെത്തിയിട്ടും തമിഴില്‍ അഭിനയിക്കുന്നതില്‍ മടി കാട്ടാത്ത അസിന്‍, വിജയ് നായകനായ ചിത്രത്തിലാണിപ്പോള്‍ അഭിനയിക്കുന്നത്. അതിന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുമ്പോഴാണ് രജനീകാന്തിനോടുള്ള ആരാധന അവര്‍ വെളിപ്പെടുത്തിയത്. മലയാളിയായ നയന്‍താര ഒന്നിലേറെ ചിത്രങ്ങളില്‍ രജനിക്കൊപ്പം പ്രത്യക്ഷപ്പെട്ടിരുന്നു.

തമിഴില്‍ വിജയിന്റെ നായികയായ ശേഷമാണ് പ്രിയങ്കചോപ്ര ബോളിവുഡിന്റെ തിരക്കുകളിലേക്കു മാറിയത്. രജനിക്കൊപ്പം ഒരു തമിഴ്‌സിനിമയിലെങ്കിലും അഭിനയിക്കണമെന്ന മോഹം ഈയിടെയാണ് പ്രിയങ്ക വെളിപ്പെടുത്തിയത്. നടന്‍ ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകള്‍ സൊണാക്ഷിയാവട്ടെ, ഒരു രംഗത്തിലെങ്കിലും രജനീകാന്തിനൊപ്പം പ്രത്യക്ഷപ്പെടാന്‍ കഴിഞ്ഞാല്‍ ധന്യയായെന്നാണ് പറഞ്ഞത്.


SocialTwist Tell-a-Friend
Related Stories: രജനിയുടെ ആരാധികമാര്‍ - Sunday, October 24, 2010 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon