You are here: HOME » SPORTS »
ഒളിംപിക്‌സില്‍ ലക്ഷ്യം 9.4 സെക്കന്‍ഡ്: ബോള്‍ട്ട്‌
സ്വന്തം ലേഖകൻ Jayakeralam Malayalam News
Thursday, 19 April 2012
ലണ്ടന്‍ : ലണ്ടന്‍ ഒളിംപിക്‌സോടെ ജീവിക്കുന്ന ഇതിഹാസമായി മാറുമോ സ്പ്രിന്റ് രാജാവ് ഉസൈന്‍ ബോള്‍ട്ട്. ഈ ജമൈക്കന്‍ താരം ലക്ഷ്യമിടുന്നതും മറ്റൊന്നല്ല. 100 മീറ്റര്‍ 9.4 സെക്കന്‍ഡിലും 200 മീറ്റര്‍ 19 സെക്കന്‍ഡില്‍ താഴെ സമയത്തും ഫിനിഷ് ചെയ്യുക എന്ന ലക്ഷ്യമാണ് ബോള്‍ട്ട് മുന്നില്‍വയ്ക്കുന്നത്. ഇതിനുവേണ്ടിയുള്ള കഠിന യത്‌നത്തിലാണ് താനെന്ന് ബോള്‍ട്ട് ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 2008 ഒളിംപിക്‌സില്‍ മൂന്ന് സ്വര്‍ണമായിരുന്നു ബോള്‍ട്ടിന്റെ സമ്പാദ്യം.

ലോകത്തിന് ഞാന്‍ വിചിത്രമായ നേട്ടങ്ങള്‍ കൈവരിക്കുന്നത് കാണാനാണ് ഇഷ്ടം. ഇത്തരം നേട്ടങ്ങള്‍ വഴി ഈ ഒളിംപക്‌സില്‍ കൂടി ആധിപത്യം പുലര്‍ത്താന്‍ കഴിഞ്ഞാല്‍ ഒരു ജീവിക്കുന്ന ഇതിഹാസമായി മാറാന്‍ എനിക്ക് കഴിയും-ബോള്‍ട്ട് അഭിമുഖത്തില്‍ പറഞ്ഞു.


SocialTwist Tell-a-Friend
Related Stories: ഒളിംപിക്‌സില്‍ ലക്ഷ്യം 9.4 സെക്കന്‍ഡ്: ബോള്‍ട്ട്‌ - Wednesday, April 18, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon