You are here: HOME » SPORTS »
കേരളാ പോലീസ് സെമിയില്‍
സ്വന്തം ലേഖകൻ Jayakeralam Malayalam News
Wednesday, 12 October 2011
തിരുവനന്തപുരം: പുതിയതായി രൂപം നല്‍കിയ കേരളാ പോലീസ് ടീം മഹീന്ദ്ര എന്‍.ബി.എ. ചാലഞ്ച് ബാസ്‌കറ്റ്‌ബോള്‍ ലീഗിന്റെ സെമിഫൈനലില്‍ സ്ഥാനം നേടി. പുരുഷവിഭാഗത്തില്‍ തിരുവനന്തപുരം ടീമുകളായ കെ.എസ്.ഇ.ബി., ബി.എസ്.എന്‍.എല്‍., സെന്റ് ജോസഫ്‌സ് ക്ലബ്ബ് എന്നിവയും അവസാന നാലിലെത്തിയിട്ടുണ്ട്.

18 വയസ്സില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ തിരുവല്ല ബാസ്‌കറ്റ്‌ബോള്‍ ക്ലബ്ബ്, യംഗ്‌സ്‌റ്റേഴ്‌സ് കുറുവനൂര്‍, കോഴിക്കോട് സായി, തിരുവനന്തപുരം സെന്റ് ജോസഫ്‌സ് സ്‌കൂള്‍ എന്നിവ സെമിയിലെത്തിയിട്ടുണ്ട്.അടുത്ത വെള്ളിയാഴ്ച ആള്‍ സ്റ്റാര്‍ ഗെയിം നടക്കും. ശനിയാഴ്ച സെമി ഫൈനലുകളും ഞായറാഴ്ച ഫൈനലുകളും നിശ്ചയിച്ചിട്ടുണ്ട്. എന്‍.ബി.എ. ഇന്ത്യ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ട്രോയ് ജസ്റ്റീസിന്റെ നേതൃത്വത്തില്‍ വെള്ളി, ശനി ദിവസങ്ങളിലായി കോച്ചുമാര്‍ക്കും കളിക്കാര്‍ക്കും വേണ്ടിയുള്ള ശില്പശാലയും നടക്കും.


SocialTwist Tell-a-Friend
Related Stories: കേരളാ പോലീസ് സെമിയില്‍ - Tuesday, October 11, 2011 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon