You are here: HOME » RECIPE »
ഉള്ളി തീയല്‍
സ്വന്തം ലേഖകൻ Jayakeralam Malayalam News
Sunday, 18 December 2011
1. ചെറിയ ഉള്ളി (ചുവന്നുള്ളി) 250g
2. തേങ്ങാ ചിരവിയത്‌ കാല്‍ കപ്പ്‌
3. മുളക്‌ പൊടി 1 ടീസ്പൂണ്‍
4. മല്ലി പൊടി 3/4 ടീസ്പൂണ്‍
5. കറിവേപ്പില 1 തണ്ട്‌
6. വാളന്‍ പുളി 1 എണ്ണം
7. എണ്ണ 20ml

തയ്യാറാക്കുന്ന വിധം:

1. ഉള്ളി രണ്ടു മൂന്നു കഷണങ്ങളായി നുറുക്കുക.

2. നുറുക്കിയ ഉള്ളി നന്നായി വഴട്ടിയെടുക്കുക

3. തേങ്ങാ ചിരവിയത്‌ light brown നിറമാകുന്നതുവരെ ഫ്രൈംഗ്‌ പാനില്‍(ചീന ചട്ടിയില്‍) വറത്തെടുക്കുക.

4. വറുത്ത തേങ്ങയിലേക്കു്‌ മുളക്‌ പൊടി, മല്ലിപ്പൊടി, കറിവേപ്പില എന്നിവ ചേര്‍ത്ത്‌, golden brown നിറമാകുന്നത്‌ വരെ ഇളക്കി വറുത്തെടുക്കുക.

5. വറുത്തെടുത്തത്‌ തണുത്തതിനു ശേഷം നന്നായി അരച്ചെടുക്കുക.

6. ഈ അരപ്പും വാളന്‍പുളി 1/4 ഗ്ലാസ്സ്‌ വെള്ളത്തില്‍ കലക്കിയതും വഴറ്റിയ ഉള്ളിയിലേയ്ക്കു ചേര്‍ത്ത്‌, ചെറുതായി തിളച്ചതിനുശേഷം വാങ്ങി വയ്ക്കുക.


SocialTwist Tell-a-Friend
Related Stories: ഉള്ളി തീയല്‍ - Saturday, December 4, 2010 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon