You are here: HOME » RECIPE »
മീന്‍ പീര
സ്വന്തം ലേഖകൻ Jayakeralam Malayalam News
Sunday, 18 December 2011
. ചെറിയ മീന്‍ (ഉദാ:- കൊഴുവ, ചെറിയ മത്തി, മുള്ളന്‍) - 1/2 കിലോ.
2. പച്ചമുളക്‌ 8 എണ്ണം.
3. സവോള 1 എണ്ണം.
4. ചെറിയ ഉള്ളി 5 എണ്ണം
5. ഇഞ്ചി 1 കഷണം
6. തേങ്ങ ചിരവിയത്‌ 1/2 കപ്പ്‌
7. കുടംപുളി 3 എണ്ണം
8. മഞ്ഞള്‍ പൊടി 1/2 ടീസ്സ്പൂണ്‍
9. കറിവേപ്പില 1 തണ്ട്‌
10. ഉപ്പ്‌ പാകത്തിന്‌.
11. എണ്ണ.

തയ്യാറാക്കുന്ന വിധം:

1. ചിരവിയ തേങ്ങാ, ചെറിയ ഉള്ളി, ഇഞ്ചി, മഞ്ഞള്‍പ്പൊടി എന്നിവ പാകത്തിന്‌ ഉപ്പുചേര്‍ത്ത്‌ ചെറുതായി അരച്ചെടുക (അധികം അരയാന്‍ പാടില്ല.)
2. വൃത്തിയാക്കിയ മീനില്‍ ഈ അരപ്പുചേര്‍ത്ത്‌ അടുപ്പത്തുവയ്ക്കുക
3. ഇതിലേയ്ക്ക്‌ സവോള, കുടംപുളി, കരിവേപ്പില എന്നിവ ചേര്‍ക്കുക
4. ഇതില്‍ പാകത്തിന്‌ വെള്ളവും ഉപ്പും ചേര്‍ത്ത്‌ വേവുമ്പോള്‍ 2 ടീസ്പൂണ്‍ എണ്ണ്‍ചേര്‍ത്ത്‌ അടുപ്പില്‍ നിന്നു വാങ്ങി വയ്ക്കുക.


...............................
കുറിപ്പ്‌: എല്ലാ ചിത്രങ്ങളും ലേഖികയുടെ പാചകത്തില്‍ നിന്ന്. Copyright reserved: Jayakeralam.com


SocialTwist Tell-a-Friend
Related Stories: മീന്‍ പീര - Saturday, December 4, 2010 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon