You are here: HOME » RECIPE »
ബീഫ്‌-കട്‌ലെറ്റ്‌
സ്വന്തം ലേഖകൻ Jayakeralam Malayalam News
Sunday, 18 December 2011
1. ഇറച്ചി 1/2 കിലോ
2. ഉരുളക്കിഴങ്ങ്‌ 1 കിലോ
3. സവോള 4 എണ്ണം
4. പച്ചമുളക്‌ 8 എണ്ണം
5. മുട്ട 3 എണ്ണം
6. ഇഞ്ചി 1 കഷണം
7. കറിവേപ്പില
8. മസലപ്പൊടി (ഇറച്ചി മസാല)- 3 ടീസ്പൂണ്‍.
9. റൊട്ടിപ്പൊടി 1/2 കപ്പ്‌.
10. ഉപ്പ്‌ പാകത്തിന്‌
11. പാചക എണ്ണ.
How to make beef cutlet? (തയ്യാറാക്കുന്ന വിധം:)

1. ഇറച്ചി ചെറിയ കഷണങ്ങളായി മുറിച്ച്‌ മസാലപ്പൊടിയിട്ട്‌ വെള്ളം കുറച്ച്‌ കറിവച്ച്‌ വറ്റിച്ചെടുക്കുക.

2. ഇറച്ചി വറ്റിച്ചെത്‌ മിക്സിയിലിട്ട്‌ മിന്‍സ്‌ (പൊടിക്കുക) ചെയ്ത്‌ എടുക്കുക. (Note:മിക്സി ഒന്നോ രണ്ടോ സെക്കന്റ്‌ മാത്രമേ minceചെയ്യാന്‍ പാടുള്ളൂ. അല്ലെങ്കില്‍ ഇറച്ചി കൂടുതല്‍ അരഞ്ഞു പോകും.)

3. ഉള്ളി, മുളക്‌, ഇഞ്ചി, കറിവേപ്പില എന്നവ എണ്ണയില്‍ നല്ലതുപോലെ വഴട്ടിയെടുക്കുക (ഉള്ളി ഗോള്‍ഡെന്‍ കളര്‍ ആകുന്ന വരെ). ഇതിന്റെ കൂടെ പൊടിച്ച ഇറച്ചി ചേര്‍ത്ത്‌ വഴറ്റിയെടുക്കണം.

4. ഉരുളക്കിഴങ്ങ്‌ പുഴുങ്ങി പൊടിച്ചെടുക്കുക.

5. ഉരുളക്കിഴങ്ങ്‌ പൊടിച്ചതും, വഴറ്റിയ ചേരുവകളും (പൊടിച്ച ഇറച്ചിയും മറ്റും)നല്ലതുപോലെ മിക്സ്‌ ചെയ്ത്‌ കട്ലറ്റ്ന്റെ രൂപത്തില്‍ പരത്തി, മുട്ടവെള്ളയില്‍ മുക്കി, റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ്‌ എണ്ണയില്‍ വറത്തെടുക്കുക.


SocialTwist Tell-a-Friend
Related Stories: ബീഫ്‌-കട്‌ലെറ്റ്‌ - Saturday, December 4, 2010 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon