You are here: HOME » MAINNEWS »
വിഷ്ണു നാരായ ണന്‍നമ്പൂതിരിക്ക് വള്ളത്തോള്‍ സമ്മാനം ഇന്ന് സമര്‍പ്പിക്കും
സ്വന്തം ലേഖകൻ Jayakeralam Malayalam News
Sunday, 17 October 2010
തിരുവനന്തപുരം: കവി വിഷ്ണു നാരായണന്‍നമ്പൂ തിരിക്ക് വള്ളത്തോള്‍ സമ്മാനം ശനിയാഴ്ച സ്​പീക്കര്‍ കെ.രാധാകൃഷ്ണന്‍ സമ്മാനിക്കും.

വള്ളത്തോള്‍സാഹിത്യസമിതി തീര്‍ഥപാദമണ്ഡപത്തില്‍ വൈകീട്ട് അഞ്ചിന് സംഘടിപ്പിക്കുന്ന ചടങ്ങില്‍ ജി. കാര്‍ത്തികേയന്‍ വിശിഷ്ടാതിഥി ആയിരിക്കും. സാഹിത്യസമിതിയുടെ സാഹിതീയോത്സവവും ശനിയാഴ്ച തുടങ്ങും. ഞായറാഴ്ച മൂന്നിന് വള്ളത്തോള്‍ കവിതാലാപനം. വൈകീട്ട് അഞ്ചിന് നടക്കുന്ന സാഹിത്യസമ്മേളനം മന്ത്രി വി.സുരേന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്യും.

തിങ്കളാഴ്ച കവിസമ്മേളനവും പറവൂര്‍ ബി. ലതികാനായര്‍ അനുസ്മരണവും നടക്കും. നീലമ്പേരൂര്‍ മധുസൂദനന്‍നായര്‍ ഉദ്ഘാടനം ചെയ്യും. പെരുമ്പുഴ ഗോപാലകൃഷ്ണന്‍ ആധ്യക്ഷ്യം വഹിക്കും.

വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പി.ആര്‍.ഡി. ഡയറക്ടര്‍ എം. നന്ദകുമാര്‍ ആധ്യക്ഷ്യം വഹിക്കും.


SocialTwist Tell-a-Friend
Related Stories: വിഷ്ണു നാരായ ണന്‍നമ്പൂതിരിക്ക് വള്ളത്തോള്‍ സമ്മാനം ഇന്ന് സമര്‍പ്പിക്കും - Saturday, October 16, 2010 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon