You are here: HOME » MAINNEWS »
വേണുഗോപാലിന് ഊര്‍ജം, രവിക്ക് വ്യോമയാനം, അഹമ്മദിന് വിദേശകാര്യം
Jayakeralam Malayalam News
Tuesday, 31 July 2012
KC Venugopal in a UN Conference

KC Venugopal in a UN Conference

KC Venugopal as the New State Minister for Energy

KC Venugopal as the New State Minister for Energy

KC Venugopal in a function

KC Venugopal in a function

ന്യൂഡല്‍ഹി: രണ്ടാം യു.പി. എ. സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ പുന:സംഘടന പൂര്‍ത്തിയായി. മൂന്ന് പുതിയ കാബിനെറ്റ് മന്ത്രിമാരും ഒരു സ്വതന്ത്രചുമതലയുള്ള മന്ത്രിയും രണ്ട് സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈകീട്ട് അഞ്ചു മണിക്ക് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രതിഭാ പട്ടീല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

ആദ്യം പ്രഫുല്‍ പട്ടേലും തുടര്‍ന്ന് ശ്രീപ്രസാദ് ജയ്‌സ്വാളും സല്‍മാന്‍ ഖുര്‍ഷിദും കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. പിന്നീട് സ്വതന്ത്ര ചുമതലയുള്ള ബേനിപ്രസാദ് വര്‍മ സത്യവാചകം ചൊല്ലി. അതിനുശേഷം സഹമന്ത്രിയായ അശ്വിനികുമാറും നവാഗതനായ കെ.സി.വേണുഗോപാലും.

വേണുഗോപാലിന് ഊര്‍ജവകുപ്പാണ് നല്‍കിയിരിക്കുന്നത്. കെ.വി. തോമസിന് ഭക്ഷ്യ, പൊതുവിതരണവകുപ്പിന്റെ സ്വതന്ത്ര ചുമതല നല്‍കി. പ്രവാസികാര്യ മന്ത്രിയായ വയലാര്‍ രവിക്ക് വ്യോയാനവകുപ്പിന്റെ അധികചുമതല കൂടി നല്‍കി. സഹമന്ത്രിയായ ഇ. അഹമ്മദിനെ റെയില്‍വേ വകുപ്പില്‍ നിന്നു വിദേശകാര്യവകുപ്പിലേയ്ക്ക് മാറ്റി.

സ്‌പോര്‍ട്‌സ്മന്ത്രിയായിരുന്ന എം.എസ്. ഗില്ലിനെ പദ്ധതിനിര്‍വഹണ വകുപ്പിലേയ്ക്കും പെട്രോളിയം മന്ത്രിയായിരുന്ന മുരളി ദേവ്‌രയെ കമ്പനികാര്യ വകുപ്പിലേയ്ക്കും മാറ്റി. ജയ്പാല്‍ റെഡ്ഡിയാണ് പുതിയ പെട്രോളിയം മന്ത്രി. സ്‌പോര്‍ട്‌സ്‌വകുപ്പ് അജയ് മാക്കനും നല്‍കി.


SocialTwist Tell-a-Friend
Related Stories: വേണുഗോപാലിന് ഊര്‍ജം, രവിക്ക് വ്യോമയാനം, അഹമ്മദിന് വിദേശകാര്യം - Wednesday, January 19, 2011 Comments: Jayakeralam Admin: സ്‌പോര്‍ട്‌സ്മന്ത്രിയായിരുന്ന എം.എസ്. ഗില്ലിനെ പദ്ധതിനിര്‍വഹണ വകുപ്പിലേയ്ക്കും പെട്രോളിയം മന്ത്രിയായിരുന്ന മുരളി ദേവ്‌രയെ കമ്പനികാര്യ വകുപ്പിലേയ്ക്കും മാറ്റി. ജയ്പാല്‍ റെഡ്ഡിയാണ് പുതിയ പെട്രോളിയം മന്ത്രി. സ്‌പോര്‍ട്‌സ്‌വകുപ്പ് അജയ് മാക്കനും നല്‍കി.
Submitted on: 12/30/2012 5:14:46 PM
Registered User: മൂന്ന് പുതിയ കാബിനെറ്റ് മന്ത്രിമാരും ഒരു സ്വതന്ത്രചുമതലയുള്ള മന്ത്രിയും രണ്ട് സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
Submitted on: 4/1/2012 10:52:34 PM
Registered User: ന്യൂഡല്‍ഹി: രണ്ടാം യു.പി. എ. സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ പുന:സംഘടന പൂര്‍ത്തിയായി. മൂന്ന് പുതിയ കാബിനെറ്റ് മന്ത്രിമാരും ഒരു സ്വതന്ത്രചുമതലയുള്ള മന്ത്രിയും രണ്ട് സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
Submitted on: 3/30/2012 3:33:49 PM
Registered User: ആദ്യം പ്രഫുല്‍ പട്ടേലും തുടര്‍ന്ന് ശ്രീപ്രസാദ് ജയ്‌സ്വാളും സല്‍മാന്‍ ഖുര്‍ഷിദും കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. പിന്നീട് സ്വതന്ത്ര ചുമതലയുള്ള ബേനിപ്രസാദ് വര്‍മ സത്യവാചകം ചൊല്ലി. അതിനുശേഷം സഹമന്ത്രിയായ അശ്വിനികുമാറും നവാഗതനായ കെ.സി.വേണുഗോപാലും.
Submitted on: 3/30/2012 3:25:42 PM
Registered User: പിന്നേ, എവന്മാര്‌ അങ്ങ് ഒലത്തും!
Submitted on: 3/30/2012 12:00:00 AM
Registered User: കേരളത്തിന്റെ ഊർജ്ജ പ്രതിസന്ധിയ്ക്ക് അങ്ങിനെയെങ്കിലും പരിഹാരമായാൽ മതിയായിരുന്നു.
Submitted on: 3/29/2012 12:00:00 AM
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon