You are here: HOME » MAGAZINE »
പേരിട്ടു വിളിക്കാനാവാത്ത ഒരു പ്രണയം
ശ്രീദേവി. പി. അരവിന്ദ്‌ Jayakeralam Malayalam News
Monday, 23 April 2012
ഏകാന്തരാവില്‍ നിലാവില്‍ താനേ
ഭ്രാന്തിന്റെ പൂക്കള്‍ പറിക്കാം
നിന്റെ നിശബ്ദതയില്‍
ഞാനൊരു മഴയുടെ ഗദ്ഗതമാവം

നിന്റെ ഏകാന്തതയിലാണ്
എന്റെ മൗനം കൂടുകൂട്ടിയതു
നിന്റെ മൌനം
ശബ്ദരഹിതമായ കടലാണ്

ഏകാന്ത രാവില്‍ നിലവില്‍ താനേ
പൊഴിഞ്ഞ പൂക്കളാണ് നിന്റെ സ്നേഹം
ഓരോ മൗനവും വാക്കിന്റെ കടലാണ്
അതിന്റെ ഓളത്തിലാണ്
എന്റെ ചിന്തകള്‍ നീന്താന്‍ പഠിച്ചതു

കാട്ടു പൂക്കളാനു ഞാന്‍ ചൂടിയത്
നീ എനിക്ക് പറിച്ചു നീട്ടിയതും
കാടിന്റെ വന്യതയുള്ള
നിന്റെ മാറിലാണ് ഞാന്‍
ഹൃദയ താളംകേട്ടത്

ആകാശമില്ലാതെ
ഞാന്‍ ഉറങ്ങിയത്
നിന്റെ മാറിലായിരുന്നു
ഇനിയും പെയ്ടിട്ടില്ലാത്ത
മഴയുടെ സംഗീതത്തിലാണ്‌
സ്വച്ചന്ദം ഞാന്‍ മയങ്ങിയത്

ആ രാത്രിതൊട്ടിന്നോളം
ആ മഴ തോര്‍നിട്ടുമില്ല
നിന്റെ നിശബ്ദടയില്‍
വളര്‍ന്ന ശബ്ധങ്ങളിലാണ്
രാത്രിയുടെ വിങ്ങല്‍
നിശ്വാസങ്ങളിലാണ്
രാത്രിയുടെ ഓര്‍മ

എന്നിലാണ്
ആര്‍ത്തിരംബുന്നകടല്‍
എന്നിലാണ്
മുറിവേറ്റ മഴ
എനെയാണ്
നിലാവിന്റെ വള്ളികള്‍
വരിഞ്ഞു മുറുക്കിയതു
എന്നിലാണ്
പ്രണയ നീലം
വിഷം തീണ്ടിയത്
എന്നിലാണ്
നിന്റെ ഹൃദയ താളം
എന്നിലാണ്
നഷ്ട പൗര്‍ണമി
എന്നിലാണ്
മരവിച്ചു തുടങ്ങിയ
നിശബ്ദത



SocialTwist Tell-a-Friend
Related Stories: പേരിട്ടു വിളിക്കാനാവാത്ത ഒരു പ്രണയം - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon