You are here: HOME » MAGAZINE »
മനസ്സിലിരിപ്പ്‌
നിഷ അക്കരത്തൊടി Jayakeralam Malayalam News
Monday, 23 April 2012
തൂവല്‍പോലെ കനം കുറയാം മനസ്സിന്‌
പാറപോലെ ഉറച്ചതാവാം
മഴപോലെ കലങ്ങാം
വെയില്‍പോലെ പൊള്ളാം
ഭ്രാന്തുപോലെ പൊട്ടിത്തെറിക്കാം
മനസ്സിനേ അതൊക്കെപ്പറ്റൂ
ശരീരം ഏറ്റുപിടിച്ചാല്‍
പ്രശ്നം വഷളാവും
കണ്ണനങ്ങിയാല്‍ ഇല്ലെങ്കില്‍
ചുണ്ടനങ്ങിയാല്‍ കോടിയാല്‍
നാവാടിയാല്‍, കൈപൊങ്ങിയാല്‍
എല്ലാം പ്രശ്നമാവും
അതുകൊണ്ട്‌, പണിയും അഴിച്ചുപണിയും
പണിയായ്കയുമെല്ലാം മനസ്സില്‍മതി
അല്ലെങ്കില്‍ത്തന്നെ
ആരെക്കാണിക്കാനാണ്‌?
ആര്‌ കണ്ടിട്ടെന്താണ്‌?
അറിയുന്നവന്‌ പറയാതെയറിയാം
അറിയാത്തവനാകട്ടെ
പറഞ്ഞാലുമറിയില്ല
അതുകൊണ്ട്‌

എല്ലാം മനസ്സിലിരിക്കട്ടെ


SocialTwist Tell-a-Friend
Related Stories: മനസ്സിലിരിപ്പ്‌ - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon