You are here: HOME » MAGAZINE »
കൊളാഷ്‌
പി.എ. അനീഷ്‌ Jayakeralam Malayalam News
Wednesday, 20 June 2012
ഈ മഴക്കാലം കഴിയുമ്പോള്‍
വെയില്‍ പുതിയ പൂക്കള്‍ വിരിയിക്കുമ്പോള്‍
നമ്മളുണ്ടാവുമോ ഇവിടെ?
ഒരു പക്ഷേ
നിറഞ്ഞുകവിഞ്ഞ ഒരോര്‍മയില്‍
ഒലിച്ചു പോയിട്ടുണ്ടാവാം
അല്ലെങ്കില്‍ പൊള്ളുന്ന ഒരു സ്വപ്നത്തില്‍
തണുത്തുവിറങ്ങലിച്ചിരിക്കാം
അതൊന്നുമല്ലെങ്കില്‍
മഴ കഴുകിക്കളഞ്ഞിരിക്കാം
മരണകാലത്തിലൂടെ
ഓടുന്ന ചക്രങ്ങളില്‍ നിന്ന്‌
റോഡിലേക്കൊലിച്ച രക്തം
2
മരിയ്ക്കുന്ന സമയത്ത്‌
നനഞ്ഞ തുണി കീറുന്നതുപോലൊരു
ശബ്ദമുണ്ടാകും
മരിയ്ക്കുന്നവല്ലാതെ മറ്റാര്‍ക്കുമത്‌
കേള്‍ക്കാനാവില്ല
ഒരിയ്ക്കലും തുന്നുച്ചേര്‍ക്കാനാവാത്ത വിധം
മനസ്സ്‌ കീറിയെടുക്കുകയാവും
പ്രദര്‍ശനശാലയിലേക്ക്‌
പുതിയൊരു കൊളാഷ്‌ കൂടി
നിര്‍മിക്കാന്‍


SocialTwist Tell-a-Friend
Related Stories: കൊളാഷ്‌ - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon