You are here: HOME » LATESTNEWS »
സോഫി മേരിയുടെ മാലാഖമാര്‍
ജയേഷ് Jayakeralam Malayalam News
Monday, 23 April 2012
സോഫി മേരി ഞെട്ടിയുണര്‍ ന്നപ്പോള്‍ പുറത്ത് കനത്ത മഴ പെയ്യുകയായിരുന്നു. അവള്‍ ക്ക് വിശ്വസിക്കാന്‍ കഴിയാത്ത സ്വപ്നം കാണുകയായിരുന്നു അതുവരെ. ഒരു കപ്പല്‍ തകരുന്നതായും , അതില്‍ നിന്നും താന്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതുമായെല്ലാം . വേറെയാരെങ്കിലും ആ കപ്പലിലുണ്ടായിരുന്നോയെന്ന് ഓര്‍ മ്മവന്നില്ല. പിന്നെയാരാണ്‌ കപ്പലോടിച്ചിരുന്നത് ? അവള്‍ അത്ഭുതപ്പെട്ടു. അവളാണെങ്കില്‍ കപ്പലോടിക്കുന്നത് പോയിട്ട് ഇത് വരെ ഒരു കപ്പല്‍ നേരിട്ട് കണ്ടിട്ട് പോലുമില്ലായിരുന്നു.

അവള്‍ ജനാല തുറന്ന് മഴയെ നോക്കി. ഭയങ്കര ശബ്ദത്തില്‍ ചരല്‍ വാരിയെറിയുന്നത് പോലെയാണ്‌ മഴ ഭൂമിയെ സ്പര്‍ശിക്കുന്നത്. വല്ലാത്ത കാറ്റും ഉണ്ടായിരുന്നു. അപ്പോള്‍ അവള്‍ ക്ക് മനസ്സിലായി. എല്ലാം ഗബ്രിയേല്‍ മുത്തച്ഛന്റെ പണിയായിരുന്നു. മുത്തച്ഛന്‍ ഒരു കപ്പിത്താനായിരുന്നെന്നാണ്‌ തെരേസാന്റി വളരെ നാളുകള്‍ക്ക് മുമ്പ് പറഞ്ഞിട്ടുള്ളത്. എങ്ങോട്ടോ കപ്പലോടിച്ച് പോയതായിരുന്നു. ഇനി തിരിച്ച് വരില്ലെന്ന് ആന്റി പാഞ്ഞപ്പോള്‍ സോഫി ഒരുപാട് കരഞ്ഞിരുന്നു. പക്ഷേ, ഇപ്പൊള്‍ എല്ലാ ദിവസവും സ്വപ്നത്തില്‍ മുത്തച്ഛന്‍ വരാറുണ്ട്.

" നിന്റെ കാവല്‍ മാലാഖയാണ്‌ ഗബ്രിയേല്‍ മുത്തച്ഛന്‍ ." തെരേസാന്റി പറയാറുണ്ട്. സോഫിയ്ക്ക് അത് കേള്‍ ക്കുമ്പോള്‍ സന്തോഷമാവും .
" മോളേ ... ഇപ്പോഴും ഉറങ്ങാണോ ? " ആന്റി അടുക്കളയില്‍ നിന്നും ഉറക്കെ ചോദിക്കുകയാണ്‌. വല്യപ്പാപ്പന്‍ എപ്പോഴും വഴക്ക് പറയും ഇങ്ങനെ ഒച്ചയിടുന്നതിന്‌. എന്നാലും ആന്റി അടുക്കളയില്‍ നിന്നാണ്‌ എല്ലാം ഉറക്കെ വിളിച്ച് പറയുക. ശീലമായിപ്പോയെന്നാ പറയുന്നത്. കെട്ട് കഴിഞ്ഞ് ഇങ്ങനെ ഒച്ചയിട്ടാല്‍ നല്ല അടി കിട്ടുമെന്ന് വല്യപ്പാപ്പന്‍ പറയും . ഞാന്‍ കെട്ടുന്നില്ലെന്ന് ആന്റിയും പറയും . സോഫിയ്ക്കും അതാ ഇഷ്ടം . ആന്റി പോയാല്‍ ആരാ സോഫിമോള്‍ ക്ക്? ആന്റി എപ്പോഴും പറയും
അപ്പൊള്‍ സോഫിയ്ക്ക് അപ്പച്ചനേയും അമ്മച്ചിയേയും ഓര്‍ മ്മ വന്നു. അവരും കപ്പലോടിച്ച് എങ്ങോ പോയതാ. എന്നാല്‍ സ്വപ്നത്തില്‍ വരാറുമില്ല. അവള്‍ ക്ക് സങ്കടം വന്നു.

അവള്‍ കമ്പിളിക്കുപ്പായം അഴിച്ചുവച്ച് അടുക്കളയിലേയ്ക്കോടി.
" ആഹാ .. മോളുണര്‍ന്നോ ? വേഗം കുളിച്ച് പുതിയ ഉടുപ്പിട്ട് വാ.. ഇന്ന് മോള്‍ ടെ പിറന്നാളാ .. പള്ളിയില്‍ പോണം . "
തെരേസാന്റി പാത്രങ്ങള്‍ കഴുകിക്കൊണ്ട് പറഞ്ഞു.
" എനിക്ക് എത്ര വയസ്സായി ആന്റീ ? " അവള്‍ ചോദിച്ചു.
" പിറന്നാള്‍ ദിവസം വയസ്സ് പറയാന്‍ പാടില്ല। " ആന്റി പറഞ്ഞു അവളുടെ കവിളില്‍ ഒരുമ്മ കൊടുക്കുകയും ചെയ്തു. അവള്‍ തുള്ളിച്ചാടിക്കൊണ്ട് തന്റെ മുറിയിലേയ്ക്ക് പോയി. പിറന്നാളാണെങ്കില്‍ മുത്തച്ഛന്‍ വരാതിരിക്കില്ല. അവള്‍ കണ്ണാടിയില്‍ നോക്കി തന്റെ മുഖം നോക്കിക്കൊണ്ട് വിചാരിച്ചു.
" പള്ളിയില്‍ പോകണമെന്ന് ആന്റി അടുക്കളയില്‍ നിന്ന് വിളിച്ച് പറയുന്നുണ്ട്. അവള്‍ വേഗം കുളിച്ച് വന്നു. വിചാരിച്ചപോലെ കട്ടിലില്‍ പുതിയ കുപ്പായം വച്ചിട്ടുണ്ടായിരുന്നു. വെള്ള പട്ടുകുപ്പായത്തില്‍ നീല അലുക്കുകളുള്ളത്. അവള്‍ക്കത് ഇഷ്ടപ്പെട്ടു.

" നമ്മളെത്തുമ്പോഴേയ്ക്കും കുര്‍ബാന കഴിഞ്ഞിട്ടുണ്ടാകും . " നടക്കുന്നതിനിടയില്‍ ആന്റി പായുന്നുണ്ടായിരുന്നു. അവളുടെ കൈ പിടിച്ച് ഓടുകയായിരുന്നു ആന്റി. പള്ളിയിലെത്താറായപ്പോള്‍ എല്ലാവരും കുര്‍ ബാന കഴിഞ്ഞ് തിരിച്ച് വരുന്നത് കണ്ടു.

" വാ .. അച്ചനെ കണ്ടിട്ട് വരാം "
എന്നാല്‍ അവള്‍ കൈ വിടുവിച്ച് പൂന്തോട്ടത്തിലേയ്ക്ക് ഓടി
" വീഴും മോളേ ..ഓടല്ലേ " ആന്റി ഉറക്കെ പറഞ്ഞു.
" ഞാന്‍ വീഴില്ല " അവള്‍ തിരിച്ച് പറഞ്ഞു. എന്നിട്ട് പൂമ്പാറ്റകളെ പിടിക്കാനോടി. ഒന്നിനെ പിടിക്കാനാകുമ്പൊല്‍ വേറൊരെണ്ണം വരും . അപ്പോള്‍ അതിന്റെ പിന്നാലെയോടും . അപ്പൊള്‍ പിന്നേയുമൊരെണ്ണം ..അങ്ങിനെ അവള്‍ എല്ലാ പൂമ്പാറ്റകളുടേയും പിന്നാലെ ഓടിക്കൊണ്ടിരുന്നു. ഓടിയോടി അവള്‍ പൂന്തോട്ടത്തിനരുകിലെ ഒരു കൊച്ചുപുരയിലെത്തി. പണിയായുധങ്ങള്‍ വയ്ക്കുന്ന പുരയായിരുന്നു അത്. അതിനുള്ളില്‍ ആരോ ചിരിക്കുന്നതും സംസാരിക്കുന്നതും അവള്‍ക്ക് കേള്‍ ക്കാമായിരുന്നു. എന്നാല്‍ ആരാണെന്ന് മനസ്സിലായില്ല.
അവള്‍ വാതില്‍ പഴുതിലൂടെ നോക്കി. അവള്‍ ക്കറിയാവുന്ന ഒരു ചേട്ടനും ചേച്ചിയുമായിരുന്നു . ചേട്ടന്‍ ചേച്ചിയുടെ ചുണ്ടില്‍ ഉമ്മ വയ്ക്കുനതും ശരീരമാകെ തലോടുന്നറ്റും കണ്ടു . ചേച്ചി വിറയ്ക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് അവള്‍ വാതില്‍ തുറന്നപ്പോള്‍ അവര്‍ പകച്ച് നിന്നുപോയി.
ആദ്യം അവര്‍ ഞെട്ടി. പിന്നെ ജാള്യതയോടെ ചിരിക്കാന്‍ ശ്രമിച്ചു. പിന്നെ ചേട്ടന്‍ വേഗം നടന്ന് പോയി. ചേച്ചി അവളെ വാരിയെടുത്തു.
" മോള്‍ ഇതാരോടും പറയരുത് കേട്ടോ "" നിങ്ങളെന്താ ചെയ്തോണ്ടിരുന്നേ ? "
" ചേച്ചിയ്ക്ക് സുഖമില്ല. അത് നോക്ക്വാരുന്നു "
" അപ്പോ ... ആ ചേട്ടന്‍ ചേച്ചീടെ കാവല്‍ മാലാഖയാ ? "
ചേച്ചി ചിരിച്ച് കൊണ്ട് തലയാട്ടി. അവളെ ഉമ്മ വച്ചു. എന്നിട്ട് ചുറ്റുപാടു നിരീക്ഷിച്ചശേഷം പോയി.

സോഫി പിന്നേയും തുന്പികളെ പിടിക്കാനോടി.
ആന്റി അവളെ കാത്ത് നില്‍ ക്കുന്നുണ്ടായിരുന്നു.
" ആന്റീടെ മാലാഖ ആരാ ? "
" മരിച്ച് പോയ ആലീസമ്മാമ്മ "
" അല്ല "
" അതെന്താ ?"
"അമ്മാമ്മേനെ കാണാന്‍ പറ്റൂല്ലല്ലോ "
" മാലാഖമാരെ ആര്‍ ക്കും കാണാന്‍ പറ്റൂല്ല മോളേ "
" പറ്റൂല്ലോ "
" എന്താ കൊച്ചേ പറയണേ ? " അന്ന്തി തമാശയോടെ നോക്കി
" അത് ... ആ പോണ ചേച്ചീടെ മാലാഖേനെ ഞാനും കണ്ടാതാ...ആ പൂന്തോട്ടത്തിലെ മുറീല്‍ അവര്‍ ഉമ്മ വയ്ക്കണ കണ്ടു "

" എന്റെ കൊച്ചേ..അത് അവഋ തമ്മില്‌ .. " ആന്റി എന്തോ പറയാന്‍ തുടങ്ങി. എന്നിട്ട് നിര്‍ ത്തി.

" എന്താ ? "
" ഒന്നൂല്ല...മിണ്ടാതെ നടക്ക് " ആന്റി ആജ്നാപിച്ചു.എന്നിട്ട് മധുരമായ എന്തോ അലിയിക്കുന്നത് പോലെ പുന്ചിരിച്ചു
" ഞാന്‍ ഗബ്രിയേല്‍ മുത്തച്ഛനോട് ചോ���ിക്കും "
" ചോദിച്ചോ "

അവള്‍ ക്ക് വേഗം വീട്ടില്‍ പോയി ഉറങ്ങിയാല്‍ മതിയായിരുന്നു. സ്വപ്നത്തിലാണല്ലോ മുത്തച്ഛന്‍ വരാറുള്ളത്. ആന്റിയെ ഒരു പാഠം പഠിപ്പിക്കണം

വീട്ടിലെത്തിയയുടനെ അവള്‍ തന്റെ മുറിയിലേയ്ക്ക് പോയി. ആന്റി അടുക്കളയിലേയ്ക്കും പോയി. കേക്കുണ്ടാകാണുള്ള പരിപാടിയാണെന്ന് അവള്‍ ക്ക് മനസ്സിലായി. അവള്‍ ഉടുപ്പ് മാറ്റി കിടക്കയില്‍ കിടന്നു. എത്ര ശ്രമിച്ചിട്ടും ഉറങ്ങാന്‍ കഴിഞ്ഞില്ല. മേലാകെ ചൊറിയുന്നമാതിരി അവള്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഇനി ആന്റി വന്നാലേ ഉറങ്ങാന്‍ പറ്റൂയെന്ന് മനസ്സിലായപ്പോള്‍ അവള്‍ എഴുന്നേറ്റ് ജനാലയ്ക്കരികിലേയ്ക്ക് പോയി. ആകാശം കറുത്തിരുണ്ടിരുന്നു. അടുത്ത മഴയ്ക്കുള്ള വട്ടം കുട്ടുകയാണ്. പശുക്കളും പക്ഷികളും ഓടുന്നത് കണ്ടു.

" അവര്‍ ക്ക് എല്ലാമറിയാം " അവള്‍ മനസ്സില്‍ പറഞ്ഞു।
ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മഴപെയ്യാന്‍ തുടങ്ങി. ആദ്യത്തേതിനേക്കാള്‍ വലിയ മഴയായിരുന്നു അത്. അവള്‍ തിരിച്ച് കിടക്കയിലേയ്ക്ക് പോകാന്‍ തുടങ്ങിയപ്പോള്‍ ഒരു വിളി കേട്ടു.
" മുത്തച്ഛന്‍ ." അവള്‍ സന്തോഷത്തോടെ വിളിച്ചുകൊണ്ട് ജനാലയ്ക്കരികിലേയ്ക്ക് ഓടി.

" സോഫിമോളേ " മുത്തച്ഛന്‍ വിളിച്ചു.
പക്ഷേ അവള്‍ ക്ക് ഒന്നും കാണാന്‍ പറ്റുന്നില്ലായിരുന്നു. ജനാലക്കണ്ണാടി ഈര്‍ പ്പം വീണ്‌ എല്ലാം മറച്ചിരുന്നു.
" മുത്തച്ഛാ... നമക്ക് മാലാഖമാരെ കാണാന്‍ പറ്റില്ലേ "
" എന്താ മോളേ ? "

" കാവല്‍ മാലാഖമാരെ..ആന്റി പറയുകയാ മാലാഖേനെ കാണാന്‍ പറ്റൂല്ലന്ന് "

" ഹ..ഹ " മുത്തച്ഛന്‍ ജനാലയ്ക്കപ്പുറത്ത് നിന്ന് ചിരിച്ചു
" പറയ് " അവള്‍ തിരക്ക് കൂട്ടി. പസ്ഖേ മറുപടിയൊന്നും വന്നില്ല. അവള്‍ പിന്നേയും വിളിച്ചു. അപ്പോഴേയ്ക്കും മുത്തച്ഛന്‍ പോയിരുന്നു.
പക്ഷേ അവള്‍ ക്ക് എല്ലാം മനസ്സിലായിരുന്നു. മുത്തച്ഛന്‍ വന്നത് തന്നെ അതിനാണല്ലോ. അവള്‍ അടുക്കളയിലേയ്ക്ക് ഓട��.

അടുക്കളവാതില്‍ അകത്ത് നിന്ന് അടച്ചിരുന്നു. ആരേയും കാണിക്കാതെ കേക്കുണ്ടാക്കുകയായിരിക്കും . അവള്‍ ഓര്‍ ത്തു. താക്കോല്‍ പഴുതിലൂടെ നോക്കിയപ്പോള്‍ ആരോ ഒരാള്‍ ആന്റിയുടെ കൂടെ നില്‍ ക്കുന്നത് കണ്ടു. അയാള്‍ പെട്ടെന്ന് ആന്റിയെ കെട്ടിപ്പിടിക്കുകയും ഉമ്മ വയ്ക്കുകയും ചെയ്തു. ആന്റി അയാളെ ഇരുക്കെപ്പിടിച്ചിരുന്നു. അയാള്‍ ആന്റിയുടെ നെന്ചില്‍ കൈ അമര്‍ ത്തുകയും തലോടുകയും ചെയ്യുന്നുണ്ടായിരുന്നു.

ആന്റിയ്ക്ക് അസുഖമൊന്നുമുണ്ടായിരുന്നില്ലല്ലോ, പിന്നെന്തിനാ മാലാഖ വനത് ? അവള്‍ ആലോചിച്ചു
എന്നിട്ടവള്‍ മഴ നിറഞ്ഞ മുറ്റത്തേയ്ക്കോടി


SocialTwist Tell-a-Friend
Related Stories: സോഫി മേരിയുടെ മാലാഖമാര്‍ - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon