You are here: HOME » LATESTNEWS »
ചായം മാഞ്ഞ ചുവരുകള്‍
മഞ്ജുഷ കെ.എം. Jayakeralam Malayalam News
Monday, 23 April 2012
ചായം മാഞ്ഞ ചുവരുകള്‍...
എഴുതുവാന്‍ ഏറെയുണ്ടായിരുന്നു...
പക്ഷേ,.........
ചുവരുകള്‍ ചായം മങ്ങി
വികൃതമായിരുന്നു.

എഴുതുവാന്‍ എറെയുണ്ടായിരുന്നെങ്കിലും
പക്ഷെ,.....
എഴുത്താണി
വഴുതിമാറിപ്പോയി

എഴുതുവാന്‍ ഏറെയുണ്ടായിരുന്നിട്ടും...
എഴുതാനുള്ളത്‌ ബാക്കിയാക്കി,
അക്ഷരങ്ങള്‍ അന്വര്‍ത്ഥങ്ങളായ്‌,
വാചാലതയെ മൗനമാക്കി...

വഴുതിയ എഴുത്താണിയെ വിട്ട്‌,
സങ്കല്‍പ്പക്കൊട്ടാരം വെടിഞ്ഞ്‌,...
ഉതിരാത്ത അക്ഷരത്തേയും,
ഉരിയാടാനാവാത്ത.....

ഒരായുഷ്ക്കാലത്തിലെ,
സുഖദു:ഖമാം...
നോവിന്‍ നീറുന്ന,
ഭാണ്ഡവും പേറി....

ആശ നിരാശയും, മോഹവും മോഹഭംഗങ്ങളും,
ഇഷ്ടാനിഷ്ടങ്ങളും എല്ലാം...
എല്ലാം വെടിഞ്ഞ്‌...

ജീവിതം ഒരു ബാക്കിപത്രമാക്കി,
ഭൂതവും, ഭാവിയും വര്‍ത്തമാനത്തിന്റെ
ആ ഒരൊറ്റ നിമിഷത്തില്‍
ചവിട്ടി ഞെരിച്ച്‌...

ഒരു വേള തിരിഞ്ഞുനോക്കാതെ,
ഒന്നു തലോടാതെ,....
ഒന്നും ഒന്നും പറയാതെ
കാലയവനികയിലേയ്ക്ക്‌
മാഞ്ഞുപോയ്‌...

എഴുതാത്ത അക്ഷരങ്ങള്‍ക്കായ്‌,
വൃഥാ....
ചായം മാഞ്ഞ ചുവര്‍
വിദൂരതയിലേക്കു നോക്കി


SocialTwist Tell-a-Friend
Related Stories: ചായം മാഞ്ഞ ചുവരുകള്‍ - Friday, April 20, 2012 Comments:
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
Today's Cartoon