You are here: HOME » LATESTNEWS »
ബൂട്ടുവാങ്ങാന്‍ ഫുട്‌ബോള്‍ താരങ്ങള്‍ ക്രിക്കറ്റ് സ്റ്റേഡിയം കഴുകുന്നു
Mathrubhumi Jayakeralam Malayalam News
Saturday, 03 December 2011
ഇന്‍ഡോര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോടികള്‍കൊണ്ട് അമ്മാനമാടുമ്പോള്‍, രാജ്യത്തെ മറ്റു കായികതാരങ്ങളുടെ ദൈന്യത അറിയണമെങ്കില്‍, ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തിലെത്തിയാല്‍ മതി. ഡിസംബര്‍ എട്ടിന് ഇന്ത്യയും വെസ്റ്റിന്‍ഡീസുമായുള്ള നാലാം ഏകദിന മത്സരത്തിന് വേദിയായ സ്റ്റേഡിയത്തിലെ കസേരകള്‍ കഴുകുന്നത് മധ്യപ്രദേശ് ഫുട്‌ബോള്‍ താരങ്ങള്‍. സീറ്റൊന്നിന് രണ്ടേമുക്കാല്‍ രൂപ കരാറുറപ്പിച്ചാണ് സംസ്ഥാന ഫുട്‌ബോള്‍ താരങ്ങളടക്കമുള്ളവര്‍ സ്റ്റേഡിയം വൃത്തിയാക്കാനിറങ്ങിയത്.

അവര്‍ക്കിതുകൊണ്ട് ആവശ്യമുണ്ട്. പൊട്ടിപ്പൊളിഞ്ഞ ബൂട്ടുകള്‍ മാറ്റി പുതിയവ വാങ്ങണം. കീറിപ്പറിഞ്ഞ ജേഴ്‌സികള്‍ക്കുപകരം പുതിയതൊന്ന് സംഘടിപ്പിക്കണം. ഞായറാഴ്ച ഇന്‍ഡോര്‍ ലീഗ് ചാമ്പ്യന്മാരായി കിരീടമേന്തിയ ആനന്ദ് ഇലവന്‍ ഫുട്‌ബോള്‍ ടീമാണ് തൊട്ടടുത്ത ദിവസം ഫുട്‌ബോള്‍ കളിക്കുന്നതിനായി ക്രിക്കറ്റ് സ്റ്റേഡിയം കഴുകേണ്ടിവന്നത്.ആനന്ദ് ഇലവനുമായി തിങ്കളാഴ്ചയാണ് ക്രിക്കറ്റ് മത്സരത്തിന്റെ സംഘാടകര്‍ കരാറൊപ്പിട്ടത്.

ലീഗില്‍ കളിച്ച് ജയിച്ച 15 പേരാണ് ജോലിയിലേര്‍പ്പെട്ടിരിക്കുന്നത്. ലീഗ് കിരീടം നേടിയതിന് ലഭിച്ചത് വെറും 5,000 രൂപയാണെങ്കില്‍, മുപ്പതിനായിരം സീറ്റുകളുള്ള സ്റ്റേഡിയം കഴുകി വൃത്തിയാക്കുന്നതിന് ഒരുലക്ഷത്തോളം രൂപ ലഭിക്കുമെന്നതുതന്നെയാണ് ടീമംഗങ്ങളെ ഇത്തരമൊരു ദയനീയനിലയിലേക്ക് തള്ളിവിട്ടത്. 16-നും 30-നുമിടയ്ക്ക് പ്രായമുള്ളവരാണ് സ്റ്റേഡിയം വൃത്തിയാക്കല്‍ ജോലിയേറ്റെടുത്തത്. ജീവിക്കാന്‍ കൂലിപ്പണിയെടുക്കുന്നവര്‍ക്ക് ഇതില്‍ ഒട്ടുംതന്നെ ജാള്യംതോന്നിയതുമില്ല.

സംഘത്തിലെ, ക്യാപ്റ്റന്‍ സഞ്ചയ് നിധാന്‍, മനോജ് ഖാരെ, രോഹിത് ഗിരിജെ, അങ്കിത് ചിരവാന്‍ഡെ, വിപിന്‍ ചിന്താമണി, സഞ്ജു ചൗഹാന്‍, തേജ്കരണ്‍ ചൗഹാന്‍ എന്നിവര്‍ മധ്യപ്രദേശിനുവേണ്ടി ദേശീയ ടൂര്‍ണമെന്റുകളില്‍ കളിച്ചിട്ടുള്ളവരാണ്.എന്നാല്‍, സ്റ്റേഡിയം വൃത്തിയാക്കാന്‍ ഫുട്‌ബോള്‍ താരങ്ങളെ ഏല്പിച്ചുവെന്ന വാര്‍ത്ത മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ നിരസിക്കുന്നു.

ഈ തൊഴില്‍ ചെയ്യുന്നവരെയാണ് പണിയേല്പിച്ചതെന്നും അതില്‍ ഫുട്‌ബോള്‍ കളിക്കാരുണ്ടോയെന്നറിയില്ലെന്നും അസോസിയേഷന്റെ മാധ്യമ വക്താവ് അശോക് കുമാര്‍ പറയുന്നു.ഇതിലത്ര ലജ്ജിക്കാനൊന്നുമില്ലെങ്കിലും, ന്യായമായ കൂലി കിട്ടിയാല്‍ മതിയെന്നുമാണ് ടീം കോച്ച് രാമചന്ദ്ര ചൗഹാന്റെ നിലപാട്. ജീവിക്കാന്‍ യാതൊരു മാര്‍ഗവുമില്ലാത്തവരാണ് തന്റെ താരങ്ങള്‍. അവര്‍ക്ക് പുതിയ ബൂട്ട് വാങ്ങുതിനും ഫുട്‌ബോള്‍ കിറ്റ് വാങ്ങുന്നതിനും ഇതല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് അദ്ദേഹം പറയുന്നു.


SocialTwist Tell-a-Friend
Related Stories: ബൂട്ടുവാങ്ങാന്‍ ഫുട്‌ബോള്‍ താരങ്ങള്‍ ക്രിക്കറ്റ് സ്റ്റേഡിയം കഴുകുന്നു - Friday, December 2, 2011 Comments: Registered User: ന്യായമായ കൂലി കിട്ടിയാല്‍ മതിയെന്നുമാണ് ടീം കോച്ച് രാമചന്ദ്ര ചൗഹാന്റെ നിലപാട്. ജീവിക്കാന്‍ യാതൊരു മാര്‍ഗവുമില്ലാത്തവരാണ് തന്റെ താരങ്ങള്‍. അവര്‍ക്ക് പുതിയ ബൂട്ട് വാങ്ങുതിനും ഫുട്‌ബോള്‍ കിറ്റ് വാങ്ങുന്നതിനും ഇതല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് അദ്ദേഹം പറയുന്നു.
Submitted on: 4/7/2012 7:47:38 AM
Please Sign In to comment. കമന്റ് എഴുതാൻ ഇവിടെ ലോഗിൻ ചെയ്യുക Login
Other Stories in this Section
ഗൂഗിളിനും ഫെയ്‌സ്ബുക്കിനുമെതിരെ നിയമനടപടിക്ക് കേന്ദ്രാനുമതി
ജെ.പി.സി. രൂപവത്കരിച്ചു
ഭൂമി ഇടപാട് അധാര്‍മികം-ഗഡ്കരി
കര്‍ണാടക മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി
കുട്ടികള്‍ക്ക് ഒബാമ കുടുംബത്തിന്റെ ക്രിസ്മസ് സമ്മാനം
റോഡ് മാര്‍ഗം സവാള കയറ്റുമതി അനുവദിക്കാന്‍ പാകിസ്താനുമേല്‍ ഇന്ത്യന്‍ സമ്മര്‍ദം
പാസ്‌പോര്‍ട്ട് വേഗത്തില്‍ ലഭിക്കാന്‍ നടപടി
താരാപ്പുര്‍ ആണവനിലയം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു
രാജയ്ക്ക് സമന്‍സ് പരിഗണനയില്‍, സ്വാമിയുടെ ഹര്‍ജി വാദം കേള്‍ക്കാന്‍ മാറ്റിവെച്ചു
സ്വാമി അസീമാനന്ദ കുറ്റസമ്മതം നടത്തിയെന്ന് റിപ്പോര്‍ട്ട്
Today's Cartoon